- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കളിയിലെ താരമാകാൻ 'ഛോട്ടു' വരുന്നു; അഞ്ച് കിലോ എൽ.പി.ജി സിലിണ്ടർ അവതരിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ;ഐ.ഡി. പ്രൂഫിന്റെ ഒരു കോപ്പി കാണിച്ചാൽ ഛോട്ടു സ്വന്തമാക്കാം
കൊച്ചി: അടുക്കളയിലെ താരമാകാൻ അഞ്ചുകിലോ ഫ്രീ ട്രേഡ് എൽ.പി.ജി സിലിണ്ടർ അവതരിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. കുഞ്ഞൻ സിലണ്ടറിന് ഛോട്ടു എന്നാണ് പേരിട്ടിരിക്കുന്നത്.ഐ.ഒ.സി ചെയർമാൻ എസ്.എം. വൈദ്യയാണ് മാർക്കറ്റിങ് ഡയറക്ടർ ഗുർമിത് സിങ്ങിന്റെ സാന്നിധ്യത്തിൽ പുതിയ പേരിട്ടത്.ഇന്ത്യൻ ഓയിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ശ്യാം ബോഹ്റ പ്രഥമ സിലിണ്ടർ വിതരണം ചെയ്തു.ഈ സിലിണ്ടർ ഇന്ത്യയിലുടനീളം ലഭ്യമാണ്.
മേൽവിലാസ രേഖകളില്ലാത്ത അന്തർസംസ്ഥാന തൊഴിലാളികൾക്കാണ് ഇത് ഏറെ ഗുണകരമാവുക. ഇൻഡേയിന്റെ മിനി പതിപ്പാണ് ഛോട്ടു. തിരിച്ചറിയൽ കാർഡിന്റെ ഒരു കോപ്പി കാണിച്ചാൽ ഛോട്ടു സ്വന്തമാക്കാം. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമാണ്.പ്ലാന്റുകളിൽ ബോട്ട്ലിങ് ശേഷി വർധിപ്പിച്ചിട്ടുണ്ട്. വിപണിയിൽ എത്തിയശേഷം 52 ലക്ഷം സിലിൻഡറുകളാണ് കമ്പനി വിറ്റഴിച്ചത്.രാജ്യത്തെ 695 ജില്ലകളിൽ ഛോട്ടു ലഭ്യമാണ്.ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഇൻഡേൻ വിതരണക്കാർ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഛോട്ടു ലഭിക്കും.
ഛോട്ടു ഏറ്റവും സൗകര്യപ്രദമായ പാചകവാതക സിലിൻഡറാണെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ പറഞ്ഞു. കർശന സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് ഛോട്ടു വിപണിയിലെത്തിച്ചിരിക്കുന്നത്. ഗ്യാസ് സിലിണ്ടര്ഡ വിലവർധനവിൽ ഛോട്ടുവിന്റെ വരവ് ജനങ്ങൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.