- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗസ്ഥരെ ചൊൽപ്പെടിക്ക് നിർത്താനുള്ള ശ്രമം പാളി; മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഒരുമിച്ച് സർക്കാരിനെതിരെ; ജേക്കബ് തോമസിനും ബഹ്റയ്ക്കും പിന്നാലെ ഋഷിരാജ് സിംഗും പരസ്യ യുദ്ധത്തിന്; അച്ചടക്ക ഭീഷണി ഉപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ വഴങ്ങുന്നില്ല
തിരുവനന്തപുരം: സ്ഥലംമാറ്റത്തിലും ഉന്നത ഐപിഎസുകാർക്കെതിരായ നടപടികളിലുമൂടെ ഉദ്യോഗസ്ഥരെ ചൊൽപ്പടിക്ക് നിർത്താനുള്ള ആഭ്യന്തര വകപ്പിന്റെ ശ്രമം പാളുന്നു. നാല് ഡിജിപിമാരിൽ മൂന്ന് പേരും സർക്കാരിനെതിരെ രംഗത്ത് വന്നതോടെ സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. എന്നാൽ യാതൊരു വിധ ഒത്തു തീർപ്പിനും തയ്യാറല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റ
തിരുവനന്തപുരം: സ്ഥലംമാറ്റത്തിലും ഉന്നത ഐപിഎസുകാർക്കെതിരായ നടപടികളിലുമൂടെ ഉദ്യോഗസ്ഥരെ ചൊൽപ്പടിക്ക് നിർത്താനുള്ള ആഭ്യന്തര വകപ്പിന്റെ ശ്രമം പാളുന്നു. നാല് ഡിജിപിമാരിൽ മൂന്ന് പേരും സർക്കാരിനെതിരെ രംഗത്ത് വന്നതോടെ സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. എന്നാൽ യാതൊരു വിധ ഒത്തു തീർപ്പിനും തയ്യാറല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ്. ഇതോടെ പൊലീസ് തലപ്പത്ത് അമർഷം പുകയുന്നു.
ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ഋഷിരാജ് സിംഗിനെ ജയിലിന്റെ ചുമതല നൽകിയത് വ്യക്തമായ ഉദേശത്തോടെയായിരുന്നു. ഇതോടെ ഋഷിരാജ് സിങ് തൃപ്തനാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അദ്ദേഹവും വഴങ്ങുന്നില്ല. തന്റെ നിയമനത്തിനെതിരെയല്ല മറിച്ച് ഡിജിപിക്കാരുടെ സീനിയോറിട്ടി പരിഗണക്കാത്തത് ഋഷി രാജ് സിംഗിനേയും ചൊടിപ്പിച്ചു. സർക്കാർ നടപടി ചർച്ച ചെയ്യാൻ ഐപിഎസ് അസോസിയേഷൻ യോഗം ഉടൻ വിളിച്ചുചേർക്കണമെന്നു ഋഷിരാജ് സിങ് ഉൾപ്പെടെ മൂന്നു ഡിജിപിമാർ അസോസിയേഷൻ സെക്രട്ടറി ഐജി: മനോജ് ഏബ്രഹാമിനോട് ആവശ്യപ്പെട്ടു.
ഡിജിപിമാരായ ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ സാധാരണനിലയിൽ അധ്യക്ഷരാകേണ്ടവർ തന്നെ ആവശ്യം ഉന്നയിച്ചതിനാൽ ഉടൻ തന്നെ യോഗം ചേർന്നേക്കും. യോഗത്തിൽ പങ്കെടുക്കുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് അധ്യക്ഷനാകുന്നത്. ജയിൽ മേധാവി സ്ഥാനത്തു നിന്നു തന്നെ മാറ്റിയതു ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ബെഹ്‌റ ചീഫ് സെക്രട്ടറിക്കു നൽകിയ കത്ത് സർക്കാർ തള്ളിക്കളഞ്ഞതിനു തൊട്ടുപിന്നാലെയാണു ഡിജിപിമാർ അസോസിയേഷന്റെ പിന്തുണ തേടിയത്. നേരത്തെ ജേക്കബ് തോമസിന്റെ നീക്കങ്ങൾ സർക്കാരിനെ വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ കേസ് കൊടുക്കുമെന്ന് പോലും പറഞ്ഞു. തുടർന്ന് അച്ചടക്ക നടപടി ഒഴിവാക്കി. ഋഷി രാജ് സിംഗിനെതിരാ അച്ചടക്ക നടപടിയും സർക്കാർ ഒഴിവാക്കിയത് ഇവരെ വരുതിക്ക് കൊണ്ടു വരാനാണ്. പക്ഷേ ഇതൊന്നും ഫലിച്ചില്ലെന്നാണ് നിലവിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
ഡിജിപിയുടെ എക്‌സ് കേഡർ തസ്തികയിൽ ഇരുന്ന തന്നെ എഡിജിപിയുടെ കസേരയിലേക്കു മാറ്റിയതു തരംതാഴ്‌ത്തലാണെന്നും മാനദണ്ഡം ലംഘിച്ച നടപടി റദ്ദാക്കണമെന്നുമായിരുന്നു ലോക്‌നാഥ് ബഹ്‌റയുടെ ആവശ്യം. സഹപ്രവർത്തകരുമായി ആലോചിച്ചു തുടർനടപടി സ്വീകരിക്കുമെന്നു ബെഹ്‌റ ജയിൽ ആസ്ഥാനത്തു മാദ്ധ്യമ പ്രവർത്തകരോടും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ഡിജിപിമാർ ഒരുമിച്ചത്. നിലവിൽ പൊലീസ് അസോസിയേഷൻ യോഗം ചേർന്നാൽ ജേക്കബ് തോമസാകും അധ്യക്ഷൻ. ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ ഋഷിരാജ് സിങ്ങിനെ ജയിൽ മേധാവിയായി നിയമിച്ചാണു ബെഹ്‌റയെ അഗ്‌നിശമന സേനാ മേധാവിയാക്കിയത്. അവിടെയുണ്ടായിരുന്ന എഡിജിപി: അനിൽ കാന്തിനെ ബറ്റാലിയൻ എഡിജിപിയാക്കി.
ഫ്‌ലാറ്റുകൾക്ക് ക്രമവിരുദ്ധമായി അനുമതി നൽകുന്നതു തടഞ്ഞ മുൻ മേധാവി ജേക്കബ് തോമസ് സ്വീകരിച്ച നടപടി അനിൽ കാന്തും ശരിവച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ രണ്ടു വർഷമെങ്കിലും ഒരു തസ്തികയിൽ തടരാൻ അനുവദിക്കണമെന്നും അകാരണമായി മാറ്റാൻ പാടില്ലെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവും സർക്കാർ ലംഘിച്ചതായാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. അനിൽകാന്തിനും ഇതിൽ എതിർപ്പുണ്ട്. ഡിജിപിമാരുടെ കേഡർ തസ്തിക ഒഴിച്ചിട്ടശേഷം അവരെ എക്‌സ് കേഡർ തസ്തികയിൽ നിയമിക്കരുതെന്ന നിർദ്ദേശവും കേന്ദ്രം ആവർത്തിച്ചു നൽകിയിരുന്നു. അതും ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവിനെതിരായ നിയമനടപടി അസോസിയേഷൻ തീരുമാനിക്കണമെന്നതാണ് ഇവരുടെ ആവശ്യം.
ജേക്കബ് തോമസിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നതും ചർച്ച ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരെ പിന്തുണച്ച് ഏതാനും യുവ ഐപിഎസ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്. രണ്ടു വർഷത്തിനിടെ നാലും അഞ്ചും പ്രാവശ്യം സ്ഥലംമാറ്റപ്പെട്ടവരാണ് ഇവരെല്ലാം. ഇതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇത്തരമൊരു പ്രശ്‌നമുണ്ടാകുന്നത് സർക്കാരിന് തിരിച്ചടിയാണ്.