- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ സമയം ഇറാനോടും ഇസ്രയേലിനോടും ബന്ധം ഉറപ്പിച്ച് മോദി; ഇറാനിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി ഇന്ത്യ; ഛബാറിൽ പോർട്ട് പണിയാൻ അദാനി തന്നെ പോകും
ന്യൂഡൽഹി: ആണവക്കരാർ യാഥാർത്ഥ്യമായതോടെ അമേരിക്കയും ഇറാനും കൂടതൽ അടുത്തു. എന്നാൽ ഇസ്രയേൽ അമേരിക്കയുമായി ഭിന്നതയിലുമായി. ഇസ്രയേലിനേയും ഇറാനേയും ഒന്നിച്ചു കൊണ്ട് പോകാൻ കഴിയില്ലെന്നാണ് വയ്പ്. ഈ ധാരണ തെറ്റിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാനേയും ഇസ്രയേലിനേയും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളാക്കാനാണ് മോദിയുടെ ശ്രമ
ന്യൂഡൽഹി: ആണവക്കരാർ യാഥാർത്ഥ്യമായതോടെ അമേരിക്കയും ഇറാനും കൂടതൽ അടുത്തു. എന്നാൽ ഇസ്രയേൽ അമേരിക്കയുമായി ഭിന്നതയിലുമായി. ഇസ്രയേലിനേയും ഇറാനേയും ഒന്നിച്ചു കൊണ്ട് പോകാൻ കഴിയില്ലെന്നാണ് വയ്പ്. ഈ ധാരണ തെറ്റിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാനേയും ഇസ്രയേലിനേയും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളാക്കാനാണ് മോദിയുടെ ശ്രമം. അത് നടക്കുമെന്ന് തന്നെയാണ് വിലയിരുത്തലും. തെക്കുകിഴക്കൻ ഇറാനിലെ ഛബാറിൽ സംയുക്ത സംരംഭമായി തുറമുഖം വികസിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഈ തുറമുഖം മോദിയുടെ അടുത്ത സുഹൃത്ത് ഗൗതം അദാനി തന്നെ പണിയുമെന്നാണ് സൂചന.
സാംസ്‌കാരിക സഹകരണത്തിലൂടെ ഇസ്രയേലുമായി ഒന്നിച്ചു പോകാനാണ് ഇന്ത്യയുടെ ശ്രമം. ഇസ്രയേലിന്റെ ഭീകരവാദ ആശങ്കകളെ ഇന്ത്യ പിന്തുണയ്ക്കും. എന്നാൽ ഇറാനുമായി വാണിജ്യ സഹകരണങ്ങളും തുടരും. ഇസ്രയേലും ഇറാനും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാന സുഹൃത്തുക്കളാണ്. ഈ സന്ദേശം ഇരു രാജ്യങ്ങൾക്കും നൽകാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കാലരാംഗത്തും ഇസ്രയേൽ ഇന്ത്യാ സൗഹൃദം മെച്ചപ്പെടുത്തും. വിദ്യാഭ്യാസ രംഗത്തും സഹകരണമുണ്ടാകും. മാനവശേഷി വിഭവ മന്ത്രി സ്മൃതി ഇറാനി ഇതിനുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനൊപ്പമാണ് ഇറാനുമായി സഹകരണം. പാക്കിസ്ഥാൻ ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കാൻ ഇറാന്റെ സഹായം ഇന്ത്യയ്ക്ക് അനിവാര്യകയാണ്.
ചൈന-പാക് നീക്കങ്ങൾക്ക് തടയിടാൻ ഇറാൻ സഹായം അനിവാര്യമാണ്. ഇന്ത്യയുടെ ഈ ആവശ്യങ്ങൾ അറിഞ്ഞ് തന്നെയാണ് തുറമുഖ നിർമ്മാണത്തിൽ സംയുക്ത പങ്കാളിയാകാൻ ഇറാൻ മോദി സർക്കാരിനെ ക്ഷണിക്കുന്നത്. ഇന്ത്യയുമായുള്ള സഹകരണം തങ്ങളുടെ അനിവാര്യതയാണെന്ന് ഇറാനും തിരിച്ചറിയുന്നു. ഇന്ത്യയിലെ ഇറാൻ സ്ഥാനപതി അൻസാരി നേരിട്ട് പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് കൂടുതൽ സഹകരണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ വലിയ നിക്ഷേപമാണ് അവർ പ്രതീക്ഷിക്കുന്നത്.
തെക്കുകിഴക്കൻ ഇറാനിലെ ഛബാറിൽ സംയുക്ത സംരംഭമായി തുറമുഖം വികസിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 2003ൽ ധാരണയിലെത്തിയ പദ്ധതിയാണ് ഇത്. എന്നാൽ ഇറാനെതിരായ അന്താരാഷ്ട്ര വിലക്ക് കാരണം പദ്ധതി നീണ്ടു പോവുകയാണ്. ഇറാൻ-പാക്കിസ്ഥാൻ അതിർത്തിമേഖലയായ ഛബാറിൽ ഒരു കവാടം ലഭിക്കുന്നത് ഏറെ തന്ത്രപ്രധാന നീക്കമാണ്. ഈ മേഖലക്കു സമീപം പാക് പ്രദേശമായ ഗ്വാദറിൽ ചൈനയുടെ സഹായത്താൽ പാക്കിസ്ഥാൻ തുറമുഖം വികസിപ്പിച്ച സാഹചര്യത്തിൽ ഇറാനുമായുള്ള സഹകരണം അനിവാര്യമായിരിക്കുകയാണെന്നും ഇന്ത്യ കരുതുന്നു.
പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽനിന്ന് ഛബാറിലേക്ക് റോഡ് വികസിപ്പിക്കുന്നതിന് നിലവിൽ ഇന്ത്യ 100 ദശലക്ഷം ഡോളർ ചെലവഴിച്ചിട്ടുണ്ട്. തുറമുഖം നിർമ്മിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന്, കഴിഞ്ഞദിവസം ഇന്ത്യാ സന്ദർശനത്തിനത്തെിയ അഫ്ഗാൻ പ്രസിഡന്റ് അശ്‌റഫ് ഗനിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. തുറമുഖ വികസനത്തിന് കഴിഞ്ഞവർഷംതന്നെ കാബിനറ്റ് അംഗീകാരം നൽകിയതുമാണ്. ഛബാറിന് അനുബന്ധമായ സ്വതന്ത്രവ്യാപാര മേഖലകൂടി സ്ഥാപിച്ചാൽ മേഖലയിലേക്കുള്ള ഇന്ത്യയുടെ മികച്ച കവാടമായി ഈ തുറമുഖം മാറുമെന്നാണ് പ്രതീക്ഷ.
വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണത്തിന് ഒരുങ്ങുന്ന അദാനി തയ്യാറെടുക്കുന്നതിനിടെയാണ് ഇറാനിലെ പോർട്ട് നിർമ്മാണവും വരുന്നത്. പ്രധാനമന്ത്രി മോദിയുമായി ഗൗതം അദാനി ഇതിലെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.