- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംഹത്തിന്റെ വാലിൽ പിടിച്ചുകളിക്കരുത്! ഇറാന്റെ എണ്ണകയറ്റുമതി തടയാൻ തുനിഞ്ഞാൽ അമേരിക്ക വിവരമറിയും; ഗൾഫിൽ നിന്നുള്ള മുഴുവൻ എണ്ണകയറ്റുമതിയും ഞങ്ങൾ നിർത്തും; ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി
തെഹ്‌റാൻ: ഇറാന്റെ എണ്ണകയറ്റുമതി തടയാൻ അമേരിക്ക ശ്രമിച്ചാൽ, ഗൾഫിൽ നിന്നുള്ള എണ്ണകയറ്റുമതി നിലയ്ക്കുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. യുഎസിന് ഇറാന്റെ എണ്ണകയറ്റുമതി തടയാനുള്ള ശേഷിയില്ല. അത്തരമൊരു നീക്കം നടത്തിയാൽ, പേർഷ്യൻ ഗൾഫിൽ നിന്ന് എണ്ണകയറ്റുമതി ഇനി ഉണ്ടാവില്ല, റൂഹാനി സെംനൻ പ്രവിശ്യയിൽ ഒരു റാലിയിൽ പറഞ്ഞു. ഇതാദ്യമായല്ല, ഇറാൻ ഇത്തരം ഭീഷണി മുഴക്കുന്നത്. 1980 കൾക്ക് ശേഷം അന്താരാഷ്ട്ര സമ്മർദ്ദമേറുമ്പോഴെല്ലാം, ഇറാൻ ഗൾഫിലെ എണ്ണകയറ്റുമതി നിർത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഇതുവരെ ആ ഭീഷണി നടപ്പാക്കിയിട്ടില്ല. 2015 ൽ ഇറാനുമായുള്ള ചരിത്രപ്രധാനമായ ആണവക്കരാറിൽ നിന്ന് പിന്മാറിയ ശേഷം അമേരിക്ക എണ്ണയ്ക്കടക്കം ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ എണ്ണ വിൽപ്പന പൂജ്യമായി കുറയ്ക്കുമെന്നാണ് യുഎസിന്റെ ശപഥം. എന്നാൽ, എട്ടുരാഷ്ട്രങ്ങൾക്ക് താൽക്കലിക ഇളവ് അനുവദിച്ചിട്ടുണ്ട്. ജൂലൈയിലും റൂഹാനി സമാനമായ ഭീഷണി മുഴക്കിയിരുന്നു. സിംഹത്തിന്റെ വാലിൽ പിടിച്ച് കളിക്കരുതെന്നാണ് അന്ന് അദ്ദേഹം യുഎസിന് മുന്നറിയിപ്പ് നൽകിയത്. ഉപരോ
തെഹ്‌റാൻ: ഇറാന്റെ എണ്ണകയറ്റുമതി തടയാൻ അമേരിക്ക ശ്രമിച്ചാൽ, ഗൾഫിൽ നിന്നുള്ള എണ്ണകയറ്റുമതി നിലയ്ക്കുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. യുഎസിന് ഇറാന്റെ എണ്ണകയറ്റുമതി തടയാനുള്ള ശേഷിയില്ല. അത്തരമൊരു നീക്കം നടത്തിയാൽ, പേർഷ്യൻ ഗൾഫിൽ നിന്ന് എണ്ണകയറ്റുമതി ഇനി ഉണ്ടാവില്ല, റൂഹാനി സെംനൻ പ്രവിശ്യയിൽ ഒരു റാലിയിൽ പറഞ്ഞു.
ഇതാദ്യമായല്ല, ഇറാൻ ഇത്തരം ഭീഷണി മുഴക്കുന്നത്. 1980 കൾക്ക് ശേഷം അന്താരാഷ്ട്ര സമ്മർദ്ദമേറുമ്പോഴെല്ലാം, ഇറാൻ ഗൾഫിലെ എണ്ണകയറ്റുമതി നിർത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഇതുവരെ ആ ഭീഷണി നടപ്പാക്കിയിട്ടില്ല. 2015 ൽ ഇറാനുമായുള്ള ചരിത്രപ്രധാനമായ ആണവക്കരാറിൽ നിന്ന് പിന്മാറിയ ശേഷം അമേരിക്ക എണ്ണയ്ക്കടക്കം ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ എണ്ണ വിൽപ്പന പൂജ്യമായി കുറയ്ക്കുമെന്നാണ് യുഎസിന്റെ ശപഥം. എന്നാൽ, എട്ടുരാഷ്ട്രങ്ങൾക്ക് താൽക്കലിക ഇളവ് അനുവദിച്ചിട്ടുണ്ട്.
ജൂലൈയിലും റൂഹാനി സമാനമായ ഭീഷണി മുഴക്കിയിരുന്നു. സിംഹത്തിന്റെ വാലിൽ പിടിച്ച് കളിക്കരുതെന്നാണ് അന്ന് അദ്ദേഹം യുഎസിന് മുന്നറിയിപ്പ് നൽകിയത്. ഉപരോധം മൂലമുള്ള രാജ്യത്തിന്റെ പ്രശ്‌നങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചുകാട്ടുകയാണ്. അമിതമായ നാണയപ്പെരുപ്പമോ, ഭീകരമായ തൊഴിലില്ലായ്മയയോ അനുഭവിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും റൂഹാനി പറഞ്ഞു. എന്നാൽ, ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പ്രസിഡന്റ് സമ്മതിച്ചു. ഈ പ്രശ്‌നങ്ങൾ ഈ മാസം 16 ന് അവതരിപ്പിക്കുന്ന പുതിയ ബജറ്റിൽ പരിഹരിക്കുമെന്നാണ് റൂഹാനിയുടെ വാഗ്ദാനം.