- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ കാമുകനൊപ്പം കൊന്നു കത്തിച്ചു; തുടർ ജീവിതത്തിനിടെ കാമുകനാൽ കൊല്ലപ്പെട്ട ശോഭയുടെ മക്കളെ മുംബൈയിൽ കണ്ടെത്തി; കുട്ടികളെ വീണ്ടെടുക്കാൻ ഇരിട്ടി പൊലീസ് മുബൈയിലേക്ക് തിരിച്ചു; അവിഹിത കൊലപാതകത്തിന്റെ ചുരുളഴിച്ച പൊലീസിന് കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂത്തമകന്റെ മൊഴി നിർണായകം
കണ്ണൂർ: ഇരിട്ടിയിൽ കൊല ചെയ്യപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളെ മുംബൈയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ശോഭയുടെ മക്കളായ ആര്യൻ (6), അമൃത(4) എന്നിവരെയാണ് കണ്ടെത്തിയത്. കുട്ടികളെ കണ്ട വിവരം ഇരിട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒരു എസ്.ഐ.യുടെ നേതൃത്വത്തിൽ പൊലീസ് മുംബയിലേക്ക് തിരിച്ചിരിക്കയാണ്. ശോഭയുടെ കാമുകനായ കർണ്ണാടക സ്വദേശി മഞ്ജുനാഥ് ഇപ്പോൾ സെൻട്രൽ ജയിലിലാണ്. ശോഭയെ ബോധം കെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരിട്ടി പഴയ പാലത്തിലെ പൊട്ട കിണറ്റിലിട്ട് കൊലപ്പെടുത്തിയിരുന്നു. കൊലക്ക് ശേഷം മഞ്ജുനാഥ് ശോഭയുടെ മക്കളായ ആര്യനേയും അമൃതയേയും ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നാണ് മൊഴി നൽകിയത്. കുട്ടികളെ ലഭിക്കാൻ അവരുടെ ചിത്രം വച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടയിലാണ് മുംബൈയിൽ വച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികളെ കണ്ടെത്തിയത്. ശോഭയെ കൊലപ്പെടുത്തിയതിന് ദൃക്സാക്ഷിയാണ് മൂത്തമകൻ ആര്യൻ. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുട്ടികളെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും. അ
കണ്ണൂർ: ഇരിട്ടിയിൽ കൊല ചെയ്യപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളെ മുംബൈയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ശോഭയുടെ മക്കളായ ആര്യൻ (6), അമൃത(4) എന്നിവരെയാണ് കണ്ടെത്തിയത്. കുട്ടികളെ കണ്ട വിവരം ഇരിട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒരു എസ്.ഐ.യുടെ നേതൃത്വത്തിൽ പൊലീസ് മുംബയിലേക്ക് തിരിച്ചിരിക്കയാണ്. ശോഭയുടെ കാമുകനായ കർണ്ണാടക സ്വദേശി മഞ്ജുനാഥ് ഇപ്പോൾ സെൻട്രൽ ജയിലിലാണ്.
ശോഭയെ ബോധം കെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരിട്ടി പഴയ പാലത്തിലെ പൊട്ട കിണറ്റിലിട്ട് കൊലപ്പെടുത്തിയിരുന്നു. കൊലക്ക് ശേഷം മഞ്ജുനാഥ് ശോഭയുടെ മക്കളായ ആര്യനേയും അമൃതയേയും ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നാണ് മൊഴി നൽകിയത്. കുട്ടികളെ ലഭിക്കാൻ അവരുടെ ചിത്രം വച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടയിലാണ് മുംബൈയിൽ വച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികളെ കണ്ടെത്തിയത്. ശോഭയെ കൊലപ്പെടുത്തിയതിന് ദൃക്സാക്ഷിയാണ് മൂത്തമകൻ ആര്യൻ. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുട്ടികളെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും. അതിനു ശേഷം മൊഴി രേഖപ്പെടുത്തും. ഇതോടെ നാടോടിയായ ശോഭ കൊലക്കേസിലെ വ്യക്തമായ തെളിവ് ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ഇരിട്ടിയിൽ പഴയപാലം റോഡിൽ കിണറിലാണ് ശോഭ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഭർത്താവിനെയും കഴുത്തിൽ കയറിട്ട് മുറുക്കി കത്തിച്ച് കൊലപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. കൊല്ലപ്പെട്ട യുവതിയുടെ ആദ്യഭർത്താവായ രാജുവിനെ മൃഗീയമായി കൊലപ്പെടുത്തിയത് ഇരിട്ടിയിൽ കൊല്ലപ്പെട്ട ശോഭയും ഈ കൊല കേസിൽ പൊലീസ് പിടിയിലായ ശോഭയുടെ കാമുകൻ മഞ്ചുനാഥും ചേർന്നാണെന്ന് കേസന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തിയിരുന്നു
സിനിമാകഥയെ വെല്ലുന്ന ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് ഒരു കൊലപാതക അന്വേഷണത്തിന് പുറകെ പോയ അന്വേഷണ സംഘത്തിന് ലഭിച്ചത്. കാമുകനും ബന്ധുവുമായ മഞ്ചുനാഥിനൊപ്പം ജീവിക്കാൻ ശോഭ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു തന്റെ ഭർത്താവായ രാജുവിനെ കൊലപ്പെടുത്തുക എന്നുള്ളത്. ശോഭയായിരുന്നു ഇതിനു പിന്നിലെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ശോഭയുടെ ബുദ്ധിയിലാണ് ആദ്യഭർത്താവായ രാജുവിനെ കൊലപ്പെടുത്താൻ താനും പങ്കാളിയായതെന്ന് മഞ്ചുനാഥ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: കർണ്ണാടകയിലെ തുംകൂർ ജില്ലയിൽ സിറാ പൊലീസ് സർക്കിൾ പരിധിയിലെ കല്ലമ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് കൊല്ലപ്പെട്ട രാജുവും ഭാര്യ ശോഭയും മക്കളായ ആറ് വയസുകാരൻ ആര്യൻ, നാലുവയസുകാരി അമൃതയും അടങ്ങുന്ന കുടുംബം വാടകക്ക് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരി കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരിയുടെ ഭർത്താവായ മഞ്ചുനാഥുമായി ശോഭ അടുപ്പത്തിലായതോടെയാണ് രാജുവിന്റെ കൊലപാതകത്തിലേക്ക് വഴി തുറന്നത്.
മഞ്ചുനാഥമായുള്ള ബന്ധത്തെച്ചൊല്ലി രാജുവും ശോഭയും വാടകവീട്ടിൽ നിത്യേന വഴക്കും കലഹവും മൂർച്ഛിച്ചു. തുടർന്ന് മഞ്ചുനാഥുമായുള്ള ബന്ധത്തിന് തന്റെ ഭർത്താവ് തടസമാണെന്ന് ശോഭ കണ്ടെത്തുകയും രാജുവിനെ ഇല്ലാതാക്കുവാനുള്ള ഗൂഢാലോചനയിൽ മഞ്ചുനാഥിനെകൂടി പങ്കാളിയാക്കുകയായിരുന്നു. ഇരുവരും കൂടി 2015 ഡിസംബർ 21ന് മഞ്ചുനാഥിന്റെ ഗുഡ്സ് ഓട്ടോറിക്ഷയിൽ രാജുവിനേയും കൂട്ടി തുംകൂർ ജില്ലയിലെ സാത്തനഹള്ളി കർണ്ണാടക ഗവ. വനമേഖലയ്ക്കടുത്തുവച്ച് വണ്ടിയിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് രാജുവിന്റെ കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് പ്ലാസ്റ്റിക് കയർ ഊരി വണ്ടിയിൽ തന്നെ സൂക്ഷിക്കുകയും റോഡിൽ നിന്ന് 200 മീറ്റർ വനത്തിനുള്ളിലായി വനംവകുപ്പ് അധികൃതർ നിർമ്മിച്ച മഴക്കുഴിയിൽ രാജുവിന്റെ മൃതദേഹം വലിച്ചിട്ട് ചുള്ളിക്കമ്പുകളും ചപ്പുചവറുകളും കൂട്ടിയിട്ട് തീകൊളുത്തിയ ശേഷം ഇവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
പിന്നീട് ആര്യനേയും, അമൃതയേയും കൂട്ടി കേരളത്തിലേക്ക് മുങ്ങുകയുമായിരുന്നു. ഫോറസ്റ്റിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടം വനംവകുപ്പ് അധികൃതർക്ക് ലഭിക്കുകയും ഇവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം നൽകുകയും ചെയ്തെങ്കിലും മരണപ്പെട്ട ശവശരീരം ആരുടേതാണെന്നോ , ആരാണ് കൊല്ലപ്പെട്ടതെന്നോ കർണ്ണാടക പൊലീസിന് അറിവുണ്ടായിരുന്നില്ല. മാത്രമല്ല അവിടെ ആരേയും കാണാനില്ലെന്നു കാട്ടി പൊലീസ് സ്റ്റേഷനിൽ മറ്റ് പരാതികളും ഇല്ലാത്തതിനാൽ കർണ്ണാടക പൊലീസ് കേസെടുത്തെങ്കിലും മറ്റു തുമ്പൊന്നും ലഭിക്കാത്തതിനാൽ കേസന്വേഷണം മുമ്പോട്ട് പോയതുമില്ല. കൊലപാതകത്തിന് ശേഷം ഇരിട്ടി പഴയപാലത്ത് തമ്പടിച്ച ശോഭയും മഞ്ചുനാഥും കുറച്ചുകാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചെങ്കിലും ഭാര്യയും കുട്ടികളുമുള്ള മഞ്ചുനാഥ് തന്റെ ഭാര്യയേയും കുട്ടികളേയും കാണാൻ പോകുന്നതും അവരുമായി ഫോണിൽ ബന്ധപ്പെടുന്നതും ശോഭ വിലക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കടിക്കുകയും ചെയ്തിരുന്നു. മഞ്ചുനാഥ് കർണ്ണാടകത്തിലേക്ക് പോയാൽ തന്നെയും മക്കളേയും ഉപേക്ഷിക്കുമോയെന്ന ഭയമായിരുന്നു ശോഭക്കുണ്ടായിരുന്നത്. ഇതിന് മഞ്ചുനാഥിനെ തനിക്കൊപ്പം നിർത്താൻ ശോഭ കണ്ടെത്തിയ വഴി തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ രഹസ്യം താൻ പൊലീസിനോട് പറയുമെന്നും എന്നെ ഉപേക്ഷിച്ച് ആദ്യഭാര്യയേയും മക്കളേയും തേടി പോയാൽ കൊലക്കുറ്റത്തിന് തടവറക്കുള്ളിലാകും ജീവിതമെന്നും പറഞ്ഞ് നിരന്തരം മഞ്ചുനാഥിനെ ശോഭ ഭീഷണിപ്പെടുത്തിയതായും ഇതാണ് ശോഭയെ കൊലപ്പെടുത്താൻ കാരണമെന്നും മഞ്ചുനാഥ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കൊലപാതകത്തിനും ശേഷം സംഭവദിവസം തന്നെ കുട്ടികളായ ആര്യനേയും , അമൃതയേയും കൂട്ടിയാണ് മഞ്ചുനാഥ് ഇരിട്ടിയിൽ നിന്ന് മുങ്ങിയത്. എന്നാൽ അതിന് ശേഷം കാണാതായ ശോഭയുടെ രണ്ട് മക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും കുട്ടികളെ മഞ്ചുനാഥ് കൊലപ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈ കുട്ടികളെ ബംഗലൂരുവിൽ നിന്ന് ബോംബെ വഴി പോകുന്ന ട്രെയിനിൽ കയറ്റി വിട്ടതായി ദ്വിഭാഷിയുടെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലിൽ മഞ്ചുനാഥ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ കുട്ടികളെ കണ്ടെത്താൻ പൊലീസ് ബംഗളൂരു ,മൈസൂർ, തുടങ്ങി പല പ്രധാന നഗരങ്ങളിലും പ്രവർത്തിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായുള്ള സന്നദ്ധസംഘടനകളുടെ സഹായം തേടിയിട്ടുണ്ട്. കുട്ടികളുടെ ഫോട്ടോ റെയിൽവേ സ്റ്റേഷനുകളിലും മറ്റ് ജനവാസ കേന്ദ്രങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ശോഭയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ കുട്ടികളുടെ തിരോധാനമുൾപ്പെടെയുള്ള സഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്യുന്നതിനിടെ ആണ് ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകത്തിന്റെ കൂടി ചുരുളഴിയുന്നത്.
ജനുവരി 21നാണ് ശോഭ (25) യെ ഇരിട്ടി പഴയപാലത്തെ കിണറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശോഭയെ മഞ്ചുനാഥ് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം പോട്ടക്കിണറ്റിലിടുകയായിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ മഞ്ചുനാഥ് ശോഭയുടെ രണ്ട് മക്കളേയും കൂട്ടി ഇരിട്ടി ബസ് സ്റ്റാന്റിലേക്ക് പോകുന്ന സി. സി. ടി. വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. രാജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യ ആഴ്ച വയനാട്ടിലെ വിവിധ ലോഡ്ജുകളിലും മറ്റും താമസിച്ചിരുന്ന മഞ്ചുനാഥും ശോഭയും പിന്നീടാണ് ഇരിട്ടിയിലെത്തിയത്. പകൽ സമയത്ത്
ശോഭയും കുട്ടികളും ഭിക്ഷാടനം നടത്തിയിരുന്നു. തുംകൂറിൽ കർട്ടൻ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട രാജു.