- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഹാദി ജോണിന് പകരക്കാരനായി ഐസിസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറി പാർത്ത സിദ്ധാർഥോ? എങ്കിൽ അവനെ കൊല്ലുമെന്ന് സഹോദരി; മതം മാറി ജിഹാദിന് സിറിയയിൽ പോയ ഒരു ചെറുപ്പക്കാരന്റെ കഥ
സിറിയയിൽ ഭീകരർക്കൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്ന ആയിരത്തോളം പേർ പാശ്ചാത്യ നാടുകളിൽ നിന്നും എത്തിയ ഏഷ്യൻ വംശജരും വിദ്യാസമ്പന്നരുമായ ചെറുപ്പക്കാർ ആണ്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ ബ്രിട്ടീഷ് പൗരത്വം ഉള്ള പാക്കിസ്ഥാൻ - ബംഗ്ലാദേശി വംശജരാണ്. അടുത്ത കാലത്ത് അമേരിക്ക കൊന്ന ജിഹാദി ജോൺ അത്തരക്കാരിൽ പ്രമുഖൻ ആയിരുന്നു. ജിഹാദി ജോണിന് പ
സിറിയയിൽ ഭീകരർക്കൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്ന ആയിരത്തോളം പേർ പാശ്ചാത്യ നാടുകളിൽ നിന്നും എത്തിയ ഏഷ്യൻ വംശജരും വിദ്യാസമ്പന്നരുമായ ചെറുപ്പക്കാർ ആണ്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ ബ്രിട്ടീഷ് പൗരത്വം ഉള്ള പാക്കിസ്ഥാൻ - ബംഗ്ലാദേശി വംശജരാണ്. അടുത്ത കാലത്ത് അമേരിക്ക കൊന്ന ജിഹാദി ജോൺ അത്തരക്കാരിൽ പ്രമുഖൻ ആയിരുന്നു. ജിഹാദി ജോണിന് പകരക്കരനായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടയാൾ ഇന്ത്യയിൽ നിന്നും കുടിയേറി മതപരിവർത്തനം നടത്തി ജിഹാദിയായ ഹിന്ദു ആണെന്നാണ് ഏറ്റവും ഒടുവിൽ കേൾക്കുന്ന റിപ്പോർട്ട്.
ബ്രിട്ടനിലെ മുസ്ലിം തീവ്രവാദിയായ ആഞ്‌ജെം ചൗധരിക്കൊപ്പം റാലികളിൽ പങ്കെടുത്തിട്ടുള്ള സിദ്ധാർഥ ധർ എന്ന ഇന്ത്യൻ വംശജനാണ് ഐസിസിന്റെ പുതിയ ജിഹാദി ജോണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ പറയുന്നത്. ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം അബു റുമെയ്‌സ എന്ന പേര് സ്വീകരിച്ച സിദ്ധാർഥ ' മുസ്ലിംസ് എഗയ്ൻസ്റ്റ് ക്രൂസേഡേഴ്‌സ്' എന്ന സംഘടനയിലാണ് ചൗധരിക്കൊപ്പം പ്രവർത്തിച്ചിരുന്നത്.
സിദ്ധാർഥയാണ് പുതിയ ജിഹാദി ജോണെന്ന് കരുതപ്പെടുന്നു. സിറിയയിലെത്തി ഐസിസിൽ ചേർന്ന സിദ്ധാർഥയുടെമുഖത്തോട് സാമ്യമുള്ളയാളാണ് പുതിയ വീഡിയോകളിൽ വധശിക്ഷ നടപ്പാക്കുന്നത്. ഇത് സിദ്ധാർഥയാണെങ്കിൽ അവനെ താൻ കൊല്ലുമെന്ന് സഹോദരി കോണിക്ക ധർ പറഞ്ഞു.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന കേസ്സിൽ അറസ്റ്റിലായ സിദ്ധാർഥ ജാമ്യത്തിൽ പുറത്തിറങ്ങിയ കാലയളവിലാണ് സിറിയയിലേക്ക് കടന്നത്. പുതിയ ജിഹാദി ജോണിന് തന്റെ സഹോദരനുമായി സാമ്യമുണ്ടെന്ന് കോണിക്ക പറഞ്ഞു. അത് സിദ്ധാർഥയാണെങ്കിൽ, സിറിയയിലെത്തി അവനെ കൊല്ലുമെന്നാണ് സഹോദരിയുടെ പ്രഖ്യാപനം.
തന്റെ സഹോദരൻ ഐസിസിൽ ചേർന്നുവെന്ന വാർത്ത പോലും വിശ്വസിക്കാനാൻ കഴിയാത്ത കോണിക്കയ്ക്ക് പുതിയ ജിഹാദി ജോണായി അവൻ മാറിയെന്ന വാർത്തയും ഉൾക്കൊള്ളാനാവുന്നില്ല. ഇവരുടെ അമ്മ ശോഭിത ധറും നടുക്കത്തിൽനിന്ന് വിമുക്തയായിട്ടില്ല. രണ്ടുവർഷം മുമ്പ് സിറിയയിലേക്ക് പോയതിൽപ്പിന്നെ സിദ്ധാർഥ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല.
സെയ്ൽസ്മാനായി ജോലി ചെയ്തിരുന്ന സിദ്ധാർഥ അൽ മുജാഹീറോൺ എന്ന തീവ്രവാദി സംഘടനയിൽ പ്രവർത്തിക്കുമ്പോഴാണ് അറസ്റ്റിലാകുന്നത്. എന്നാൽ, ജാമ്യത്തിലിറങ്ങിയ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ജിഹാദി ജോണിന്റെയത്ര പരുക്കനല്ല പുതിയ ജിഹാദി ജോണെന്ന് വീഡിയോ വിലയിരുത്തിയ വിദഗ്ദ്ധർ പറയുന്നു.