- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയവർ ജിഹാദിനെത്തുന്നവർക്ക് സൗകര്യമൊരുക്കുന്നതിന് ജീവിതം മാറ്റിവച്ചു; വിവാഹം കഴിച്ചും മതം പഠിപ്പിച്ചും കടകൾ സഥാപിച്ചും ജിഹാദി നഴ്സറികൾ തുടങ്ങി; രഹസ്യാന്വേഷണവിഭാഗം പറയുന്നതിങ്ങനെ
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനായി അഫ്ഗാനിസ്താനിലേക്ക് കാസർകോട് നിന്ന് പോയവർ അവിടെ ജിഹാദികൾക്ക് സൗകര്യമൊരുക്കി ജീവിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ. ഭീകരർക്ക് മേൽക്കോയ്മയുള്ള പ്രദേശത്ത് കടകൾ സ്ഥാപിച്ചും മതം പഠിപ്പിച്ചും കഴിയുന്ന ഇവരിലാരുംതന്നെ പോർമുഖത്തേയ്ക്ക് പോകാൻ താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇജാസ് കെട്ടിയപുരയിൽ, ഭാര്യ രഹൈല, അവരുടെ രണ്ടുമാസം പ്രായമായ കുഞ്ഞ്, ഷിഹാസ് കെട്ടിയപുരയിൽ, ഭാര്യ അജ്മല എന്നിവരും മറ്റു 18 പേരും അഫ്ഗാനിസ്താനിലേക്ക് പോയത്. ഇസ്ലാമിക് സ്‌റ്റേറ്റിൽ ആകൃഷ്ടരായി രാ്ജ്യം വിട്ട ഇവർ അഫ്ഗാനിലെ നാംഗർഹർ പ്രവിശ്യയിലുണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. ഭീകരസംഘടനയിൽ അംഗമാകാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ജിഹാദികളായി എത്തുന്നവർക്ക് സൗകര്യമൊരുക്കുകയാണ് ഇവർ ചെയ്യുന്നതെന്നാണ് സൂചന. വീട്ടുകാരുമായും സുഹൃത്തുക്കളുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഇവർ അയച്ച സന്ദേശങ്ങളിൽനിന്നും മറ്റുമാണ് അത്തരമൊരു നിഗമനത്തിലേക്ക് ഏജൻസികൾ എത്തിയിട്ടുള്ളത്.
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനായി അഫ്ഗാനിസ്താനിലേക്ക് കാസർകോട് നിന്ന് പോയവർ അവിടെ ജിഹാദികൾക്ക് സൗകര്യമൊരുക്കി ജീവിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ. ഭീകരർക്ക് മേൽക്കോയ്മയുള്ള പ്രദേശത്ത് കടകൾ സ്ഥാപിച്ചും മതം പഠിപ്പിച്ചും കഴിയുന്ന ഇവരിലാരുംതന്നെ പോർമുഖത്തേയ്ക്ക് പോകാൻ താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇജാസ് കെട്ടിയപുരയിൽ, ഭാര്യ രഹൈല, അവരുടെ രണ്ടുമാസം പ്രായമായ കുഞ്ഞ്, ഷിഹാസ് കെട്ടിയപുരയിൽ, ഭാര്യ അജ്മല എന്നിവരും മറ്റു 18 പേരും അഫ്ഗാനിസ്താനിലേക്ക് പോയത്. ഇസ്ലാമിക് സ്‌റ്റേറ്റിൽ ആകൃഷ്ടരായി രാ്ജ്യം വിട്ട ഇവർ അഫ്ഗാനിലെ നാംഗർഹർ പ്രവിശ്യയിലുണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. ഭീകരസംഘടനയിൽ അംഗമാകാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ജിഹാദികളായി എത്തുന്നവർക്ക് സൗകര്യമൊരുക്കുകയാണ് ഇവർ ചെയ്യുന്നതെന്നാണ് സൂചന.
വീട്ടുകാരുമായും സുഹൃത്തുക്കളുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഇവർ അയച്ച സന്ദേശങ്ങളിൽനിന്നും മറ്റുമാണ് അത്തരമൊരു നിഗമനത്തിലേക്ക് ഏജൻസികൾ എത്തിയിട്ടുള്ളത്. വ്യാപാരസ്ഥാപനങ്ങൾ സ്ഥാപിക്കുകയും മതപഠനം നടത്തുകയും ചെയ്താണ് ഇവർ കഴിയുന്നത്. പലരും വിവാഹം കഴിക്കുകയും ചെയ്തു. കേരളത്തിൽനിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ഭാവിയിലെത്താനിടയുള്ള ജിഹാദികൾക്കായി ഇന്ത്യൻ സമൂഹം സൃഷ്ടിക്കലാണ് ഇവരുടെ ദൗത്യം.
ഇജാസ് ഡോക്ടറും ഷിഹാസ് എൻജിനിയറുമാണ്. ഇവരുടെ പിതാവ് അബ്ദുൾ റഹ്മാൻ വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്താണ് മക്കളെ പഠിപ്പിച്ചത്. താനുണ്ടാക്കിയ ജീവിതമെല്ലാം ഉപേക്ഷിച്ചാണ് മക്കൾ ഇത്തരമൊരു വഴി തിരഞ്ഞെടുത്തതെന്ന് പിതാവ് പരിതപിക്കുന്നു. അഫ്ഗാനിലെ നാംഗർഹറിൽ കൃത്യമായി റോഡ് പോലുമില്ലാത്ത അതിവിദൂരമായ ഗ്രാമത്തിലാണ് ഇവരിപ്പോഴെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഒരു ചെറിയ വീട്ടിലാണ് ഇജാസും ഷിഹാസും കുടുംബത്തോടൊപ്പം ജീവിക്കുന്നത്.
ഒന്നരമാസം മുമ്പാണ് ഇജാസ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഫോൺവിളിക്കണമെങ്കിൽ ഒന്നരമണിക്കൂറോളം യാത്ര ചെയ്യണമെന്ന് ഇജാസ് പറഞ്ഞതായാണ് സൂചന. പ്രദേശത്ത് താനൊരു ക്ലിനിക്ക് നടത്തുന്നുണ്ടെന്നും സഹോദരൻ ഷിഹാസ് അദ്ധ്യാപകനാണെന്നും പറഞ്ഞു. ഇജാസ് നാട്ടിൽനിന്ന് പോകുമ്പോൾ ഭാര്യ രഹൈല മൂന്നുമാസം ഗർഭിണിയായിരുന്നു. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞ് പിറന്നുവെന്ന് അറിയിക്കാനാണ് ഇജാസ് വീട്ടിലേക്ക് വിളിച്ചത്.