- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിശ്വാസികളെ കൊന്നാൽ പോര തിന്നുകയും വേണം; ഐസിസ് ക്യാമ്പിൽ നിന്ന് ഇസ്ലാമിൽ വിശ്വസിക്കാത്തവരെ കൊന്ന ശേഷം ഓരോ അവയവവും വേവിച്ച് തിന്നേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ലീഫ്ലെറ്റുകൾ കണ്ടെടുത്തു
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ജിഹാദിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന മനുഷ്യത്വരഹിതമായ പ്രവർത്തികൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അവിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്താൻ അവർ നൂതന മാർഗങ്ങളാണ് അവലംബിക്കാറുള്ളത്. എന്നാൽ അമുസ്ലീങ്ങളെ കൊല്ലുക മാത്രമല്ല തിന്നുകയും വേണമെന്നതാണ് ഐസിസിന്റെ പ്രവർത്തന രീതിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇസ്ലാമിൽ വിശ്വസിക്കാത്തവരെ കൊന്ന ശേഷം ഓരോ അവയവവും വേവിച്ച് തിന്നേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ലീഫ്ലെറ്റുകൾ ഐസിസ് ക്യാമ്പിൽ നിന്നും കണ്ടെടുത്തുവെന്നാണ് പുതിയ റിപ്പോർട്ട്. ബ്രിട്ടീഷ് കൗണ്ടർ-ടെററിസം വിദഗ്ധ സമിതിയാണിത് സംബന്ധിച്ച ഹാൻഡ് ബുക്ക് ഐസിസിന്റെ ട്രെയിനിങ് സ്‌കൂളിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്. ജിഹാദികളുടെ പൈശാചികമായ പുതിയ നിലപാടാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. അവിശ്വാസികളുടെ ശരീരത്തിന്റെ ഏത് ഭാഗങ്ങളാണ് തിന്നാൻ യോജിച്ചതെന്ന് ഇതിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ ഭക്ഷിക്കുന്നതിനായി ഏത് വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും ഈ ഹാൻഡ്ബുക്കിൽ വിവരിച്
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ജിഹാദിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന മനുഷ്യത്വരഹിതമായ പ്രവർത്തികൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അവിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്താൻ അവർ നൂതന മാർഗങ്ങളാണ് അവലംബിക്കാറുള്ളത്. എന്നാൽ അമുസ്ലീങ്ങളെ കൊല്ലുക മാത്രമല്ല തിന്നുകയും വേണമെന്നതാണ് ഐസിസിന്റെ പ്രവർത്തന രീതിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇസ്ലാമിൽ വിശ്വസിക്കാത്തവരെ കൊന്ന ശേഷം ഓരോ അവയവവും വേവിച്ച് തിന്നേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ലീഫ്ലെറ്റുകൾ ഐസിസ് ക്യാമ്പിൽ നിന്നും കണ്ടെടുത്തുവെന്നാണ് പുതിയ റിപ്പോർട്ട്.
ബ്രിട്ടീഷ് കൗണ്ടർ-ടെററിസം വിദഗ്ധ സമിതിയാണിത് സംബന്ധിച്ച ഹാൻഡ് ബുക്ക് ഐസിസിന്റെ ട്രെയിനിങ് സ്‌കൂളിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്. ജിഹാദികളുടെ പൈശാചികമായ പുതിയ നിലപാടാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. അവിശ്വാസികളുടെ ശരീരത്തിന്റെ ഏത് ഭാഗങ്ങളാണ് തിന്നാൻ യോജിച്ചതെന്ന് ഇതിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ ഭക്ഷിക്കുന്നതിനായി ഏത് വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും ഈ ഹാൻഡ്ബുക്കിൽ വിവരിച്ചിരിക്കുന്നു.
ഐസിസ് ക്യാമ്പിൽ വച്ച് ഒരു സ്ത്രീയെ അവരുടെ മകന്റെ ശരീരഭാഗങ്ങൾ തീറ്റിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പെയാണ് ഭീകരരുടെ നരഭോജന ശീലത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്. ഇറച്ചിയും ചോറുമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടായിരുന്നു ആ സ്ത്രീയെ മകന്റെ ശരീരഭാഗങ്ങൾ കഴിപ്പിച്ചിരുന്നത്.
ബ്രിട്ടീഷ് വിദഗ്ധ സമിതിയായ ക്യുല്ലിയം ഫൗണ്ടേഷനാണ് ഈ ഹാൻഡ്ബുക്ക് കണ്ടെടുത്തിരിക്കുന്നത്. ഐസിസിന്റെ കരിക്കുലത്തിൽ നിഭോജനവുമുണ്ടെന്നാണ് ക്യുല്ലിയത്തിന്റെ ചീഫ് എക്സിക്യൂട്ടീവായ ഹരാസ് റാഫിക്ക് വെളിപ്പെടുത്തുന്നത്. ജിഹാദിന്റെ സമയത്ത് മറ്റ് ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ലെങ്കിൽ തീവ്രവാദികൾക്ക് അമുസ്ലീങ്ങളെ കൊന്നുതിന്നാമെന്നാണ് ഈ ലഘുലേഖയിലൂടെ ഐസിസ് നിർദേശിച്ചിരിക്കുന്നത്.