- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകരുന്ന ബിഗ് ബെന്നിന്റെ ചിത്രങ്ങളുമായി ഐസിസിന്റെ ആഹ്ലാദപ്രകടനം; ലണ്ടൻ ദുരന്തം മതഭീകരത സോഷ്യൽമീഡിയയിൽ ആഘോഷം ആക്കിയത് ഇങ്ങനെ
ലണ്ടനിലെ ഭീകരാക്രമണത്തിന്റെ വിജയം ഐസിസ് ഓൺലൈനിൽ ആഘോഷിക്കാൻ തുടങ്ങിയെന്ന് റിപ്പോർട്ട്. തകരുന്ന ബിഗ് ബെന്നിന്റെ ചിത്രങ്ങളുമായിട്ടാണ് ഐസിസിനെ പിന്തുണയ്ക്കുന്നവർ സന്തോഷം പങ്ക് വച്ചിരിക്കുന്നത്. അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഇവിടുത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്ന് പ്രഖ്യാപിച്ചാണ് മതഭീകരത ലണ്ടൻ ദുരന്തം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നത്. അനൗദ്യോഗിക ഐസിസ് ടെലിഗ്രാം ചാനലിലാണ് ഇത് സംബന്ധിച്ച ചിത്രങ്ങളും വാർത്തകളും ഷെയർ ചെയ്തിരിക്കുന്നത്.ഇതിനെ പിന്തുണച്ച് കൊണ്ട് ഐസിസിനെ അനുകൂലിക്കുന്ന നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സന്തോഷം നിറയുന്ന സന്ദേശങ്ങൾ ഐസിസിന്റെ ചാനലിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഇന്റർനാഷണൽ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് വയലന്റ് എക്സ്ട്രിമിസ(ഐസിഎസ് വിഇ) ത്തിലെ മുതിർന്ന റിസർച്ച് ഫെലോയായ അഹ്മദ് യായ്ല പറയുന്നത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ അദ്ദേഹം തന്റെ ട്വിറ്ററിൽഷെയർ ചെയ്തിട്ടുമുണ്ട്. വെസ്റ്റ്മിൻസ്റ്റർ പാലത്തിലൂടെ പാർലിമെന്റ് ഗേറ്റിലേക്ക് ഭീകരൻ കാറോടിച്ച വഴിയ
ലണ്ടനിലെ ഭീകരാക്രമണത്തിന്റെ വിജയം ഐസിസ് ഓൺലൈനിൽ ആഘോഷിക്കാൻ തുടങ്ങിയെന്ന് റിപ്പോർട്ട്. തകരുന്ന ബിഗ് ബെന്നിന്റെ ചിത്രങ്ങളുമായിട്ടാണ് ഐസിസിനെ പിന്തുണയ്ക്കുന്നവർ സന്തോഷം പങ്ക് വച്ചിരിക്കുന്നത്. അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഇവിടുത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്ന് പ്രഖ്യാപിച്ചാണ് മതഭീകരത ലണ്ടൻ ദുരന്തം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നത്. അനൗദ്യോഗിക ഐസിസ് ടെലിഗ്രാം ചാനലിലാണ് ഇത് സംബന്ധിച്ച ചിത്രങ്ങളും വാർത്തകളും ഷെയർ ചെയ്തിരിക്കുന്നത്.ഇതിനെ പിന്തുണച്ച് കൊണ്ട് ഐസിസിനെ അനുകൂലിക്കുന്ന നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സന്തോഷം നിറയുന്ന സന്ദേശങ്ങൾ ഐസിസിന്റെ ചാനലിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഇന്റർനാഷണൽ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് വയലന്റ് എക്സ്ട്രിമിസ(ഐസിഎസ് വിഇ) ത്തിലെ മുതിർന്ന റിസർച്ച് ഫെലോയായ അഹ്മദ് യായ്ല പറയുന്നത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ അദ്ദേഹം തന്റെ ട്വിറ്ററിൽഷെയർ ചെയ്തിട്ടുമുണ്ട്. വെസ്റ്റ്മിൻസ്റ്റർ പാലത്തിലൂടെ പാർലിമെന്റ് ഗേറ്റിലേക്ക് ഭീകരൻ കാറോടിച്ച വഴിയാണ് ഐസിസിനെ പിന്തുണയ്ക്കുന്ന ഒരു യൂസർ ഷെയർ ചെയ്തിരിക്കുന്നത്. എലിസബത്ത് ടവറിന് തീപിടിക്കുന്നത് ചിത്രീകരിക്കുന്ന ഒരു കൃത്രിമ ഇമേജും ചിലർ ഷെയർ ചെയ്തിരുന്നു. ' നിങ്ങളുടെ ഭൂമിയിൽ ഞങ്ങൾ യുദ്ധം തുടങ്ങാനിരിക്കുന്നതേയുള്ളൂ' എന്ന അർത്ഥം വരുന്ന രീതിയിലുള്ള സന്ദേശവും ഈ ചിത്രത്തിന് മുകളിൽ കാണാം.
നൈസ്, പാരീസ്, ഒർലാണ്ടോ എന്നിവിടങ്ങളിൽ ഭീകരആക്രമണങ്ങൾ ഉണ്ടായപ്പോഴും ഇതിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഐസിസ് അനുകൂല ചാനലുകളിൽ നിരന്തരം വന്ന് കൊണ്ടിരുന്നിരുന്നു. ഹൗസ് ഓഫ് പാർലിമെന്റിന് മുകളിൽ തങ്ങളുടെ പോരാളികൾ നിൽക്കുന്ന കൃത്രിമമായി സൃഷ്ടിച്ച ചിത്രങ്ങളും ചില ഐസിസ് ചാറ്റ് റൂമുകളിൽ ഷെയർ ചെയ്തിട്ടുണ്ട്.