- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിലെ ഗ്രൂപ്പിൽ ഐഎസ് ആശയ പ്രചരണം; നിർണ്ണായകമായത് മംഗലാപുരത്തെ അറസ്റ്റ്; കണ്ണൂരിൽ നിന്ന് എൻ ഐഎ പൊക്കിയത് രണ്ട് യുവതികളെ; ഷിഫ ഹാരീസം മിസ്ഹ സിദ്ദിഖും പ്രൊഫഷണലുകളെന്ന് സൂചന; കേരളത്തിലെ ഭീകരെ കണ്ടെത്താൻ എൻഐഎ
കണ്ണൂർ: ആഗോള ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ കണ്ണൂരിൽ പിടിയിൽ. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂർ നഗര പരിധിയിൽ നിന്ന് ഡൽഹിയിൽ നിന്നുള്ള എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്.
യുവതികൾ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എൻ.ഐ.എ പറയുന്നത്. കഴിഞ്ഞ മാർച്ച് മുതൽ യുവതികൾ എൻ.ഐ.എ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആറു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്.
ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാൾ അമീർ അബ്ദുൾ റഹ്‌മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിൽ ഏഴു പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എൻ.ഐ.എ പറയുന്നത്. .കഴിഞ്ഞ ഒരാഴ്‌ച്ചയായി കണ്ണൂർ, കാസർകോട് ജില്ലകളിൽ എൻ.ഐ.എ സംഘം ക്യാംപ് ചെയ്തു പ്രവർത്തിച്ചു വരികയാണ്. ഇവർ തൃക്കരിപ്പൂർ,പടന്ന ഭാഗമങ്ങളിൽ റെയ്ഡു നടത്തിയിട്ടുണ്ട്.
എൻ.ഐ.എ റെയ്ഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ണുരിലെ പൊലിസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.അറസ്റ്റിലായ യുവതികളെ ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി എൻ.ഐഎ സംഘം കണ്ണൂർ, കാസർകോട് ജില്ലകളിലുണ്ട്. കാസർകോട് പടന്ന തൃക്കരിപ്പൂർ മേഖലകളിൽ ഇവർ റെയ്ഡു നടത്തി വരികയായിരുന്നു. സോഷ്യൽ മീഡിയ വഴി ഐ.എസ് റിക്രൂട്ട്‌മെന്റ് നടത്താൻ യുവതികൾ പലരെയും വലയിൽ വീഴ്‌ത്തിയുണ്ടെന്നാണ് വിവരം. അഭ്യസ്തരായ യുവതികൾ പ്രൊഫഷനലുകളാണെന്നും സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ