- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിഹാബിന് റൈറ്റ് തിങ്കേഴ്സുമായി ബന്ധമുണ്ടോ എന്ന് പരിശോധന; വിനയായത് ഐസിസ് വെബ്സൈറ്റിൽ സന്ദേശം ഇട്ടത്; സക്കീർ നായിക്കന്റെ പ്രസംഗങ്ങൾ ഇവരെ തീവ്രവാദികളാക്കിയെന്നും വിലയിരുത്തൽ; ആലപ്പുഴ തീരത്ത് തീവ്രവാദികൾ തമ്പടിക്കാൻ സാധ്യതയെന്നും നിഗമനം; ഐസിസ് ബന്ധത്തിന്റെ വേരുകൾ തേടി എൻഐഎ
ആലപ്പുഴ: ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരസംഘടനയുമായി തുടർച്ചയായി ആശയവിനിമയം നടത്തിയ മൂന്നു യുവാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തവർക്ക് കേരളത്തിലെ ചില ഫെയ്‌സ് ബുക്ക് കൂട്ടായ്മകളുമായി ബന്ധമുണ്ടോ എന്ന് സംശയം. ചില ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽ ഇവർ പങ്കാളിയായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ആലപ്പുഴ ജില്ലാ കോടതി വാർഡിൽ കിടങ്ങാംപറമ്പ് മുല്ലശേരി ബാസിൽ ഷിഹാബ് (25), ഉക്കടം കരുമ്പുക്കട ചാരമേട് ആസാദ് നഗറിൽ മുഹമ്മദ് അബ്ദുല്ല (27), സുഹൃത്ത് ജിഎം നഗർ കോട്ടൈപുതൂരിൽ അബ്ദുൽ റഹ്മാൻ (25) എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്. ആലുപ്പുഴക്കാരൻ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് പോലുള്ള ഏതെങ്കിലും ഗ്രൂപ്പിൽ സജീവമായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. നേരത്തെ പിടിയിലായ പല മലയാളികൾക്കും ഈ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നു. ഷിഹാബിനെ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ യുവാവിന്റെ വീട്ടിലെത്തിയ സംഘം വിശദമായി ചോദ്യം ചെയ്തശേഷമാണ് രാത്രി പത്തോടെ കസ്റ്റഡിയിലെടുത്തത്. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഫേസ
ആലപ്പുഴ: ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരസംഘടനയുമായി തുടർച്ചയായി ആശയവിനിമയം നടത്തിയ മൂന്നു യുവാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തവർക്ക് കേരളത്തിലെ ചില ഫെയ്‌സ് ബുക്ക് കൂട്ടായ്മകളുമായി ബന്ധമുണ്ടോ എന്ന് സംശയം. ചില ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽ ഇവർ പങ്കാളിയായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.
ആലപ്പുഴ ജില്ലാ കോടതി വാർഡിൽ കിടങ്ങാംപറമ്പ് മുല്ലശേരി ബാസിൽ ഷിഹാബ് (25), ഉക്കടം കരുമ്പുക്കട ചാരമേട് ആസാദ് നഗറിൽ മുഹമ്മദ് അബ്ദുല്ല (27), സുഹൃത്ത് ജിഎം നഗർ കോട്ടൈപുതൂരിൽ അബ്ദുൽ റഹ്മാൻ (25) എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്. ആലുപ്പുഴക്കാരൻ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് പോലുള്ള ഏതെങ്കിലും ഗ്രൂപ്പിൽ സജീവമായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. നേരത്തെ പിടിയിലായ പല മലയാളികൾക്കും ഈ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നു.
ഷിഹാബിനെ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ യുവാവിന്റെ വീട്ടിലെത്തിയ സംഘം വിശദമായി ചോദ്യം ചെയ്തശേഷമാണ് രാത്രി പത്തോടെ കസ്റ്റഡിയിലെടുത്തത്. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഫേസ് ബുക്ക് പേജിൽ കമന്റിടുകയും ഫേസ്‌ബുക്ക് ലിങ്ക് യുവാവ് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം തന്റെ മകൻ കുറ്റമൊന്നും ചെയ്തിട്ടിലെന്ന് യുവാവിന്റെ മാതാവ് പറഞ്ഞു.മാതാവും സഹോദരിയും മാതാവിന്റെ അമ്മയും മാത്രമാണ് വീട്ടിലുള്ളത്.സഹോദരിയെ എറണാകുളത്ത് വിവാഹം കഴിച്ച് അയച്ചതാണ്.പിതാവ് വിദേശത്താണ്.നാഗർകോവിലിൽനിന്ന് ബി ടെക് പൂർത്തിയാക്കിയ യുവാവ് എറണാകുളം വൈറ്റിലയിൽ ജോലി നോക്കുകയാണ്.
അതേസമയം സുരക്ഷ ക്രമീകരണങ്ങൾ ഒട്ടുംതന്നെയില്ലാത്ത ആലപ്പുഴ തീരമേഖലയിൽ തീവ്രവാദികൾക്ക് എത്താനും താമസിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും എളുപ്പമാണെന്ന് രഹസ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ് നീതീകരിക്കുന്നതാണ് ഇപ്പോഴത്തെ യുവാവിന്റെ അറസ്റ്റ്. 110 കിലോമീറ്റർ ചുറ്റളവുള്ള തീരത്ത് യാതൊരുവിധ സുരക്ഷയും ഒരുക്കിയിട്ടില്ല. നേരത്തെ വ്യത്യസ്ത തരത്തിലുള്ള ബോട്ടുകളും യാനങ്ങളും ദുരൂഹ സാഹചര്യത്തിൽ ആലപ്പുഴ തീരത്തെത്തുകയും ഇന്ധനം നിറച്ച് മടങ്ങുകയും ചെയ്തിട്ടും പൊലീസോ കോസ്റ്റ് ഗാർഡോ അറിഞ്ഞിരുന്നില്ല.
തീര മോഖലയായ തോട്ടപള്ളിയിലും വല്ല്യ അഴീക്കലും കോസ്റ്റ് ഗാർഡിന്റെ പ്രത്യേക നിരീക്ഷ സംഘം ഉണ്ടെങ്കിലും കാര്യക്ഷമമല്ല. ഇവർക്ക് സഞ്ചരിക്കാനുള്ള ബോട്ടുകളോ മറ്റ് മാർഗങ്ങളോ ഇനിയും സജ്ജമാക്കേണ്ടതുണ്ട്. ഉള്ളവ കട്ടപുറത്തുമാണ്. അത്യന്താധുനിക സംവിധാനങ്ങളുമായി ചുറ്റിയടിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ കണ്ടത്താൻ ഇനിയും അധികാരികൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് യുവാവിന്റെ ഐസിസ് ബന്ധത്തിലൂടെ ബലപ്പെടുന്നത്.
ബാസിൽ ഷിഹാബിനെ ആലപ്പുഴ എസ്‌പി ഓഫിസിലും മറ്റു രണ്ടുപേരെ കോയമ്പത്തൂർ കമ്മിഷണർ ഓഫിസിലുമാണ് ആദ്യം ചോദ്യം ചെയ്തത്. തുടർന്നു ഷിഹാബിനെ കൊച്ചിയിലും മറ്റു രണ്ടു പേരെ കോയമ്പത്തൂരിലും എൻഐഎ ഓഫിസുകളിൽ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂർ പാനൂർ കനകമലയിൽ ഐസിസ് ഘടകം ഉമർ അൽ ഹിന്ദി നടത്തിയ രഹസ്യയോഗത്തിൽ പങ്കെടുത്തവരുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നു. ഭീകരപ്രവർത്തനത്തിനായി അഫ്ഗാനിസ്ഥാനിലേക്കു കടന്ന ഐസിസ് അംഗങ്ങളുമായും ഇവർ ആശയവിനിമയം നടത്തിയിരുന്നു. കനകമല അറസ്റ്റിനുശേഷം കേരളത്തിലെ ഐസിസ് മൊഡ്യൂൾ നിർജീവമാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കിടയിലാണു സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇവരുടെ പ്രവർത്തനം ശ്രദ്ധയിൽ പെട്ടത്.
ആലപ്പുഴ സ്വദേശി ബാസിൽ ഷിഹാബ് കൊച്ചി വൈറ്റിലയിൽ കംപ്യൂട്ടർ ഷോപ് നടത്തുകയാണ്. പ്ലസ് ടു പഠനം പൂർത്തിയാക്കിയ അബ്ദുല്ല ഇന്റർനെറ്റ് സെന്റർ നടത്തുന്നു. അബ്ദുൽ റഹ്മാൻ എംസിഎ ബിരുദധാരിയാണ്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 80 സിഡികൾ, മൂന്നു മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവ കണ്ടെത്തി. വിവാദപ്രഭാഷകൻ സാക്കീർ നായിക്കിന്റെ പ്രസംഗങ്ങളുടെ സിഡികളാണു പിടിച്ചെടുത്തതിൽ അധികവും. ഒരു വർഷത്തിലധികമായി ഇവർക്ക് ഐസിസിലെ അംഗങ്ങളുമായി അടുത്ത ബന്ധമുണ്ട്. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഷജീർ മംഗലശേരിയുടെ (അബു ഐഷ) ഓൺലൈൻ ഗ്രൂപ്പിലും ഇവർ അംഗങ്ങളായിരുന്നു.
വ്യാജപേരുകളിലാണ് ഇവർ നവമാധ്യമങ്ങളിൽ ആശയപ്രചാരണം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ പോരാട്ട സംഘത്തിൽ ഉൾപ്പെട്ട അബ്ദുൽ റാഷിദുമായി ഇവർ ബന്ധം നിലനിറുത്തിയിരുന്നു. എന്നാൽ, ഇവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കാളികളായതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. ഇവരുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ് എന്നിവ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയിൽ ഇവർക്കെതിരെ തെളിവു ലഭിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.