- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നലോകം ഇസ്ലാമികരാജ്യം തന്നെ; പ്രണയം തർത്തത് അബ്ദുൾ റാഷിദിന്റെ മതബോധനം; വിശ്വസിച്ചവരെല്ലാം ചതിച്ചു; കാബൂളിലുള്ള കാമുകനെ തേടിയുള്ള യാത്രക്കിടെ പിടിയാലയ യാസ്മിന്റെ മൊഴികൾ ഇങ്ങനെ; ഐസിസിനെ കുറിച്ച് മിണ്ടാട്ടവുമില്ല
കാസർഗോഡ്: ഇസ്ലാമിക് സ്റ്റേറ്റ്സുമായുള്ള ബന്ധത്തെക്കുറിച്ച് യാസ്മിൻ അഹമ്മദ് ഒന്നും പറയുന്നില്ല. നേരത്തെ പറഞ്ഞ മൊഴിക്കപ്പുറം പൊലീസിനോട് ഒന്നും പറയാൻ യാസ്മിൻ തയ്യാറാകുന്നുമില്ല. യാസ്മിന്റെ സ്വപ്നലോകം ഇസ്ലാമിക് രാജ്യമാണ്. എങ്കിലും ഇടക്ക് യാസ്മിൻ അയഞ്ഞു. ഗൾഫിൽ നിന്നും പരിചയപ്പെട്ട ആളുമായി പ്രണയത്തിലായി. അതോടെ വീട്ടുകാരിൽ നിന്നും ഒറ്റപ്പെട്ടു. പടന്നയിലെ അബ്ദുൾ റാഷിദിനോട് അടുത്തതോടെ വിവാഹബന്ധവും തകർന്നു. മതപരമായ കാര്യങ്ങൾ പറഞ്ഞ് അബ്ദുൾ റാഷിദ് ആശ്വസിപ്പിച്ചിരുന്നു. അതോടെ യാസ്മിൻ റാഷിദിന്റെ വലയിലുമായി. അന്നൊന്നും ഇത്തരം സംഘടനകളുമായി അബ്ദുൾ റാഷിദിന് ബന്ധമുണ്ടായിരുന്നുവെന്ന് അറിവില്ലായിരുന്നു. വിശ്വസിച്ചവരെല്ലാം തന്നെ ചതിക്കുന്നതാണ് അനുഭവമെന്നും ഇനിയുള്ള കാലം മകനൊപ്പം കഴിയണമെന്നും യാസ്മിൻ പൊലീസിനോട് സൂചിപ്പിച്ചതായാണ് വിവരം. കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയാണ് യാസ്മിനെ ഡിവൈ.എസ്‌പി. പി.കെ. സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്തത്. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കേ കൂടുതൽ വിവരങ്ങൾ യാസ
കാസർഗോഡ്: ഇസ്ലാമിക് സ്റ്റേറ്റ്സുമായുള്ള ബന്ധത്തെക്കുറിച്ച് യാസ്മിൻ അഹമ്മദ് ഒന്നും പറയുന്നില്ല. നേരത്തെ പറഞ്ഞ മൊഴിക്കപ്പുറം പൊലീസിനോട് ഒന്നും പറയാൻ യാസ്മിൻ തയ്യാറാകുന്നുമില്ല.
യാസ്മിന്റെ സ്വപ്നലോകം ഇസ്ലാമിക് രാജ്യമാണ്. എങ്കിലും ഇടക്ക് യാസ്മിൻ അയഞ്ഞു. ഗൾഫിൽ നിന്നും പരിചയപ്പെട്ട ആളുമായി പ്രണയത്തിലായി. അതോടെ വീട്ടുകാരിൽ നിന്നും ഒറ്റപ്പെട്ടു. പടന്നയിലെ അബ്ദുൾ റാഷിദിനോട് അടുത്തതോടെ വിവാഹബന്ധവും തകർന്നു. മതപരമായ കാര്യങ്ങൾ പറഞ്ഞ് അബ്ദുൾ റാഷിദ് ആശ്വസിപ്പിച്ചിരുന്നു. അതോടെ യാസ്മിൻ റാഷിദിന്റെ വലയിലുമായി. അന്നൊന്നും ഇത്തരം സംഘടനകളുമായി അബ്ദുൾ റാഷിദിന് ബന്ധമുണ്ടായിരുന്നുവെന്ന് അറിവില്ലായിരുന്നു. വിശ്വസിച്ചവരെല്ലാം തന്നെ ചതിക്കുന്നതാണ് അനുഭവമെന്നും ഇനിയുള്ള കാലം മകനൊപ്പം കഴിയണമെന്നും യാസ്മിൻ പൊലീസിനോട് സൂചിപ്പിച്ചതായാണ് വിവരം.
കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയാണ് യാസ്മിനെ ഡിവൈ.എസ്‌പി. പി.കെ. സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്തത്. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കേ കൂടുതൽ വിവരങ്ങൾ യാസ്മിനിൽ നിന്നും ഇന്നെങ്കിലും ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മലയാളികളുടെ തിരോധാനവും യാസ്മിന്റെ കാബൂളിൽ കടക്കാനുള്ള ശ്രമവും അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദ സംഘടനക്ക് വേണ്ടിയാണെന്ന വിവരങ്ങൾ മാത്രമാണ് പൊലീസിന് ഏതാണ്ട് സ്ഥിരീകരിക്കാനായത്. യാസ്മിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ എൻ.ഐ.എ. എത്തുമെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് രാജ്യം വിട്ട മലയാളികളുമായി അടുപ്പമുള്ള ഏക വ്യക്തിയാണ് യാസ്മിൻ. അതുകൊണ്ടുതന്നെ യാസ്മിനെ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് ചോദ്യം ചെയ്യാൻ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങിയേക്കും. അതോടെ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
തൃക്കരിപ്പൂർ പടന്നയിലെ രാജ്യം വിട്ടവരുടെ സംഘത്തിൽപ്പെട്ട ഡോ. ഇജാസ്, സഹോദരൻ ഷിയാസ്, എന്നിവരുടെ വീട്ടിൽ അന്വേഷണ സംഘം യാസ്മിനെ എത്തിച്ചിരുന്നു. നേരത്തെ ഇവിടെ വന്നിട്ടുണ്ടെന്നും ഡോ. ഇജാസിന്റെ വീട്ടിൽ മൂന്ന് ദിവസം താമസിച്ചിരുന്നുവെന്നും അവർ പൊലീസിനോട് സമ്മതിച്ചു. ഇജാസിന്റെ മാതാപിതാക്കളും സഹോദരിയും യാസ്മിനെ തിരിച്ചറിഞ്ഞു. യാസ്മിൻ അവരോട് ചിരിച്ചെങ്കിലും മറു പ്രതികരണമുണ്ടായില്ല. യാസ്മിൻ താമസിച്ച മുറിയിലും അന്വേഷണ സംഘം പരിശോധന നടത്തി. ആദ്യം കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥരോടും ദൃഢമായി ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ യാസ്മിൻ ഇന്നലെയോടെ മയപ്പെട്ടു തുടങ്ങിയെന്നാണ് വിവരം. അവർ തീവ്രനിലപാടിൽ നിന്നും അയഞ്ഞു വരുന്നതാണ് സൂചന.
നാലുവയസ്സുകാരൻ മകനേയും കൂട്ടി ഡൽഹി വിമാനത്താവളത്തിൽ നിന്നും കാബൂളിലേക്ക് പുറപ്പെടാനിരിക്കേയാണ് രഹസ്യാന്വേഷണ വിഭാഗം യാസ്മിനു നേരെ വലവിരിച്ചത്. പൊലീസിന്റെ സഹായത്തോടെ യാസ്മിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് മാസം രാജ്യം വിട്ട അബ്ദുൾ റാഷിദ് കാബൂളിലെത്താൻ നിർദേശിച്ചതനുസരിച്ചാണ് ഇവർ ഡൽഹിയിൽ നിന്നും പുറപ്പെടാനൊരുങ്ങിയത്. റാഷിദുമായി നിരന്തര ബന്ധം പുലർത്തിയ യാസ്മിൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഡൽഹിയിൽ നിന്നും നേരത്തെ അന്വേഷണ സംഘം കൊച്ചിയിലെത്തിച്ച യാസ്മിനെ അവിടെവച്ചും ചോദ്യം ചെയ്തിരുന്നു.
എന്നാൽ യുവതിയുടെ കാസർഗോഡ് പടന്നയുമായുള്ള ബന്ധത്തെക്കുറിച്ചും 17 പേരുടെ തിരോധാനത്തെക്കുറിച്ചു. കൂടുതൽ വിവരങ്ങൾ അറിയാനാണ് ഇവിടേക്ക് കൊണ്ടു വന്നത്. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കേ വൈകീട്ടോടെ ഇവരെ കോടതിയിൽ ഹാജരാക്കും.