- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് കേസിൽ അറസ്റ്റിലായവരുമായി നിരന്തരം ആശയ വിനിമയം നടത്തിയിരുന്ന നൂറോളം അക്കൗണ്ടുകൾ നിരീക്ഷണത്തിൽ; രണ്ടു സലഫി പണ്ഡിതരുടെ ഐഡിയും നാലു ഫേസ്‌ബുക്ക് ഗ്രൂപ്പുകളും അതീവ നിരീക്ഷണത്തിൽ; സമീറലിയെയും മുഹാജിറൂൻ സൈറ്റും പൂട്ടിച്ചതിനു പിന്നാലെ ഐസിസിന്റെ അടിവേര് കണ്ടെത്താൻ ഉറപ്പിച്ച് എൻഐഎ
കോഴിക്കോട്: ഐസിസ് കേസിൽ അറസ്റ്റിലായ മലയാളികളടക്കമുള്ളവരുടെ മൊഴിപ്രകാരം നൂറോളം സോഷ്യൽമീഡിയ ഐഡികളും ഗ്രൂപ്പുകളും നിരീക്ഷണത്തിൽ. ഇതിൽ ഇവരുടേതിന് സമാനമായ ആശയം പുലർത്തുന്ന രണ്ടു മതപണ്ഡിതരുടെ അക്കൗണ്ടുകളും നാലു ഫേസ്‌ബുക്ക് ഗ്രൂപ്പുകളും നിരീക്ഷണവലയത്തിലുണ്ട്. വാട്‌സ്ആപ്പ്, ടെലഗ്രാം, ഫേസ്‌ബുക്ക് എന്നീ സാമൂഹ്യ മാദ്ധ്യമങ്ങളാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. ദേശവിരുദ്ധ കുറ്റം ചുമത്തി അറസ്റ്റിലായ ഐഎസുമായി ബന്ധമുള്ളവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ നെറ്റുവർക്കുകളെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. അറസ്റ്റിലായവരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നവരും ആശയവിനിമയം നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എൻ.ഐ.എ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇവരുടെ പോസ്റ്റുകളും മറ്റു ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒക്‌ടോബർ രണ്ടിന് കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേരാനെത്തിയവരെ കൈയോടെ പിടികൂടി അറസ്റ്റു ചെയ്യാൻ എൻ.ഐ.എക്ക് സഹായകരമായത് ഇവരുടെ സോഷ്യൽ മീഡിയാ സംഭാഷണങ്ങ
കോഴിക്കോട്: ഐസിസ് കേസിൽ അറസ്റ്റിലായ മലയാളികളടക്കമുള്ളവരുടെ മൊഴിപ്രകാരം നൂറോളം സോഷ്യൽമീഡിയ ഐഡികളും ഗ്രൂപ്പുകളും നിരീക്ഷണത്തിൽ. ഇതിൽ ഇവരുടേതിന് സമാനമായ ആശയം പുലർത്തുന്ന രണ്ടു മതപണ്ഡിതരുടെ അക്കൗണ്ടുകളും നാലു ഫേസ്‌ബുക്ക് ഗ്രൂപ്പുകളും നിരീക്ഷണവലയത്തിലുണ്ട്.
വാട്‌സ്ആപ്പ്, ടെലഗ്രാം, ഫേസ്‌ബുക്ക് എന്നീ സാമൂഹ്യ മാദ്ധ്യമങ്ങളാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. ദേശവിരുദ്ധ കുറ്റം ചുമത്തി അറസ്റ്റിലായ ഐഎസുമായി ബന്ധമുള്ളവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ നെറ്റുവർക്കുകളെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്.
അറസ്റ്റിലായവരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നവരും ആശയവിനിമയം നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എൻ.ഐ.എ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇവരുടെ പോസ്റ്റുകളും മറ്റു ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഒക്‌ടോബർ രണ്ടിന് കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേരാനെത്തിയവരെ കൈയോടെ പിടികൂടി അറസ്റ്റു ചെയ്യാൻ എൻ.ഐ.എക്ക് സഹായകരമായത് ഇവരുടെ സോഷ്യൽ മീഡിയാ സംഭാഷണങ്ങളും കൈമാറിയ സന്ദേശങ്ങളുമായിരുന്നു. അറസ്റ്റിന് ദിവസങ്ങൾക്ക് മുമ്പ്തന്നെ ഇവർ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുണ്ട്. എന്നാൽ ഫേസ്‌ബുക്കിലടക്കം ആശയസാമ്യത പുലർത്തുന്ന നൂറുകണക്കിന് അക്കൗണ്ടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വളരെ ഗൗരവത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്. സോഷ്യൽ മീഡിയ വഴി കൂടുതൽ പേരെ തീവ്രമായ ചിന്താഗതിയിലേക്ക് തള്ളിയിട്ടുവെന്നത് അതിഭീകരമായ സാഹചര്യമാണ് സൂചിപ്പിക്കുന്നത്.
ഇപ്പോൾ നിരീക്ഷണവലയത്തിലുള്ളവരെല്ലാം അറസ്റ്റിലായവരുടെ ഫേസ്‌ബുക്ക്, ടെലഗ്രാം ഐഡിയുമായി ബന്ധം സ്ഥാപിച്ചവരാണ്. മലയാളികൾക്കു പുറമെ തമിഴ്‌നാട് സ്വദേശികളായ വലിയൊരു സംഘം തന്നെ ഇവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കസ്റ്റഡിയിലുള്ളവരുമായി നേരത്തെ രണ്ടു സലഫി പണ്ഡിതർ നിരന്തരബന്ധം സ്ഥാപിച്ചതായും ആശയവിനിമയം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി ഫേസ്‌ബുക്കിലൂടെ ചാറ്റിങ് നടത്തിയതിനു തെളിവു ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ കുറ്റ്യാടി സ്വദേശി നങ്ങീലൻകുടിയിൽ റംഷാദ്(24), കണ്ണൂർ അണിയാരം സ്വദേശി മൻസീദ്(30) എന്നിവരാണ് കൂടുതൽ തീവ്രആശയങ്ങൾ പ്രചരിപ്പിച്ചിട്ടുള്ളത്. ചില സലഫി പണ്ഡിതർ എഴുതുന്ന ലേഖനങ്ങളും മറ്റു സന്ദേശങ്ങളും ഇവരുടെ അക്കൗണ്ടുകളിൽ നിന്നും കണ്ടെത്തയിട്ടുണ്ട്. ഒറിജിനൽ അക്കൗണ്ടിനു പുറമെ വ്യാജ അക്കൗണ്ടുകളാണ് ആശയ പ്രചാരണത്തിനും ഇവർ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഐസിസിന്റെ മലയാളം വെബ്‌സൈറ്റിനു പിന്നിലും ഇവർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
കൂടാതെ, നാലു ഫേസ്‌ബുക്ക് ഗ്രൂപ്പുകളും നിരീക്ഷണത്തിലുണ്ട്. ഐസിസുമായി ബന്ധപ്പെട്ട മലയാളികളും മറ്റു ഭാഷക്കാരുമുള്ള ഗ്രൂപ്പാണ് ഇതിലൊന്ന്. നേരത്തെ നിരീക്ഷണത്തിലുള്ള മലയാളികൾ മാത്രമുള്ള ഗ്രൂപ്പാണ് മറ്റുള്ളവ. നിലവിൽ ഐസിസ് കേസിൽ കോയമ്പത്തൂർ അബൂ ബഷീർ, തൂശൂർ ചേലക്കര സ്വാലിഹ് മുമ്മദ് എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലു പേരെ കൂടി പിടികൂടാൻ സാധിച്ചത്. ഇവരും നേരത്തെ അറസ്റ്റിലായവരുമായി നിരന്തര ആശയവിനിമയം നടത്തിയവരാണ്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിരീക്ഷണത്തിലുള്ള ഐഡികൾ നൂറോളം വരും. തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദിവസവും പ്രത്യക്ഷപ്പെടുന്ന അക്കൗണ്ടുകൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നു.
അതേസമയം, രണ്ടാമതും പ്രത്യക്ഷപ്പെട്ട ഐസിസിന്റെ മലയാളം ബ്ലോഗ് അൽ മുഹാജിറൂൻ വെബ്‌സൈറ്റും ഇത് പരസ്യപ്പെടുത്തിയ സമീർ അലി എന്ന അക്കൗണ്ടും സുരക്ഷാ ഏജൻസികൾ ഇടപെട്ടു പൂട്ടിച്ചു. കഴിഞ്ഞ നാലു ദിവസം മുമ്പായിരുന്നു ഇവ പൂട്ടിയത്. കൂടാതെ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള മറ്റു ചില മലയാളി ഐഡികളും പൂട്ടിയിട്ടുണ്ട്. എന്നാൽ വീണ്ടും മറ്റൊരു ഐഡിയിൽ പ്രത്യക്ഷപ്പെടുമെന്ന മുന്നറിയിപ്പ് സമീർ അലി നൽകിയിരുന്നു. ഈ അക്കൗണ്ടിനു പിന്നിൽ ആരാണെന്ന സൂചനകൾ ഐൻ.ഐ.എ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. സമീറലി അടക്കമുള്ള തീവ്ര ആശയം പ്രചരിപ്പിക്കുന്ന ഐഡികൾക്കു പിന്നിലുള്ളവരെ കണ്ടെത്തുന്നതോടെ ഐസിസ് ബന്ധത്തിന്റെ കേരളത്തിലെ അടിവേര് കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.