- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണ കർണാടകത്തിലെ യുവാക്കളിൽ തീവ്രവാദം കുത്തി വെയ്ക്കാൻ കേരളത്തിൽ നിന്നുള്ള യുവമതപണ്ഡിതർ; കേരളത്തിൽ നിന്നും താവളം തേടിയെത്തി മതപരിവർത്തനം നടത്തി; കർണ്ണടകയിലെ 19 കാരന്റെ മതംമാറ്റവും അപ്രത്യക്ഷമാകലിനും പിന്നിലും സലഫി ബന്ധം സംശയിച്ച് അന്വേഷണ സംഘം
മംഗളൂരു: കർണാടകത്തിലെ ദക്ഷിണ ജില്ലകൾ കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്സ് ചിന്താഗതിക്കാരെ സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു വരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നുള്ള യുവാക്കളായ ചില മതപണ്ഡിതന്മാരാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നാണ് വിവരം. കേരളത്തിൽ നിന്നും 21 പേർ ഇസ്ലാമിക് സ്റ്റേ്റ്റ്സുമായി ബന്ധപ്പെട്ട് സിറിയയിലും അഫ്ഗാനിസ്ഥാനിലും കടന്നശേഷം അന്വേഷണ സംഘവും സംസ്ഥാന പൊലീസും ശക്തമായ നിലപാടെടുത്തതോടെയാണ് തീവ്രവാദനിലപാടുള്ള പണ്ഡിതന്മാർ ദക്ഷിണ കന്നടത്തിലേക്ക് താവളം തേടിയത്. കഴിഞ്ഞ മാസം കർണ്ണാടകത്തിലെ അറമ്പൂർ താലൂക്കിലെ പാലടുക്കയിൽ ജനാർദ്ദന ഗൗഡയുടെ മകൻ 19 കാരനായ ദീക്ഷിത് ഇസ്ലാംമതത്തിൽ പരിവർത്തനം ചെയ്യപ്പെട്ടശേഷം കാണാതായിരുന്നു. ദീക്ഷിതിനു മുമ്പ് ഇതേ താലൂക്കിലെ തൊട്ടടുത്ത ഗ്രാമമായ മണ്ഡേകൊലുവിൽ നിന്നും സതീഷ് ആചാര്യ എന്ന യുവാവും മതം മാറ്റത്തിന് വിധേയനാവുകയും പിന്നീട് അപ്രത്യക്ഷനാവുകയും ചെയ്തിരുന്നു. ഈ രണ്ടു പേരുടേയും തിരോധാനവുമായി ബന്ധപ്പെട്ട അന്വ
മംഗളൂരു: കർണാടകത്തിലെ ദക്ഷിണ ജില്ലകൾ കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്സ് ചിന്താഗതിക്കാരെ സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു വരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നുള്ള യുവാക്കളായ ചില മതപണ്ഡിതന്മാരാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നാണ് വിവരം. കേരളത്തിൽ നിന്നും 21 പേർ ഇസ്ലാമിക് സ്റ്റേ്റ്റ്സുമായി ബന്ധപ്പെട്ട് സിറിയയിലും അഫ്ഗാനിസ്ഥാനിലും കടന്നശേഷം അന്വേഷണ സംഘവും സംസ്ഥാന പൊലീസും ശക്തമായ നിലപാടെടുത്തതോടെയാണ് തീവ്രവാദനിലപാടുള്ള പണ്ഡിതന്മാർ ദക്ഷിണ കന്നടത്തിലേക്ക് താവളം തേടിയത്.
കഴിഞ്ഞ മാസം കർണ്ണാടകത്തിലെ അറമ്പൂർ താലൂക്കിലെ പാലടുക്കയിൽ ജനാർദ്ദന ഗൗഡയുടെ മകൻ 19 കാരനായ ദീക്ഷിത് ഇസ്ലാംമതത്തിൽ പരിവർത്തനം ചെയ്യപ്പെട്ടശേഷം കാണാതായിരുന്നു. ദീക്ഷിതിനു മുമ്പ് ഇതേ താലൂക്കിലെ തൊട്ടടുത്ത ഗ്രാമമായ മണ്ഡേകൊലുവിൽ നിന്നും സതീഷ് ആചാര്യ എന്ന യുവാവും മതം മാറ്റത്തിന് വിധേയനാവുകയും പിന്നീട് അപ്രത്യക്ഷനാവുകയും ചെയ്തിരുന്നു.
ഈ രണ്ടു പേരുടേയും തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കോഴിക്കോട് കല്ലായിയിലെ സലഫി കേന്ദ്രത്തിന്റെ പങ്കുണ്ടോയെന്ന ചില സൂചനകളും ലഭിച്ചിരുന്നു. കാണാതായ ഈ യുവാക്കൾക്ക് കോഴിക്കോടുമായി ബന്ധമുണ്ടായിരുന്നു. ഇവർ കോഴിക്കോട് ജോലി ചെയ്തിരുന്നതായും മാസങ്ങളോളം കോഴിക്കോട് താമസിച്ചതായും അന്വേഷണ ഏജൻസികൾക്ക് വിീവരം ലഭിച്ചിരുന്നു. കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിൽ കടന്നവരുടെ സമാനരീതിയിൽ തന്നെയായിരുന്നു കർണ്ണാടക യുവാക്കളുടെ തിരോധാനവും. സംശയമുണ്ടാകാതിരിക്കാൻ ഒരാഴ്ച ഇടവിട്ടാണ് ഓരോരുത്തരായി ഇവർ സ്ഥലം വിട്ടത്.
കാണാതായ ദിവസം ജോലിക്ക് പോവുകയാണെന്നും അടുത്താഴ്ച തിരിച്ചു വരുമെന്നും പറഞ്ഞാണ് ദീക്ഷിത് വീടുവിട്ടത്. വീട്ടുകാരെ ഫോൺ വിളിച്ച് താൻ ജോലിക്ക് പോവുകയാണെന്നും അല്പകാലം കഴിഞ്ഞേ തിരിച്ചു വരികയുള്ളൂവെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. വീട്ടുകാർ അങ്ങോട്ടു പറയുന്നത് ശ്രദ്ധിക്കാതെ ഫോൺ കട്ട് ചെയ്യുകയാണ് പതിവ്. തിരോധാനം ചെയ്യപ്പെട്ട എല്ലാവരും വീട്ടുകാരോട് ഫോണിലൂടെ ബന്ധപ്പെടുന്നത് സമാനരീതിയിലാണ്.
കർണ്ണാടകത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ കേരളത്തിൽ നിന്നും മതപണ്ഡിതന്മാരുടെ വേഷത്തിൽ ആളുകൾ എത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. തീവ്ര സലഫി ആശയങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങൾ ദക്ഷിണ കന്നടത്തിൽ എവിടെയൊക്കെ പ്രവർത്തിക്കുന്നുണ്ടെന്നും കേരളത്തിലെ സലഫി അനുകൂലികൾ ഇവിടെയെത്തിയിട്ടുണ്ടോയെന്നുമുള്ള അന്വേഷണമാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. സൗദിയിലെ ഷെയ്ക്ക് ഫവ്സാൻ എന്ന തീവ്ര ആശയക്കാരനായ മതപണ്ഡിതന്റെ പിൻതുടർച്ചക്കാർ കർണ്ണാടകത്തേക്കാളേറെ കേരളത്തിലാണുള്ളത്. അതിനാൽ കേരളത്തിൽ നിന്നുള്ള പണ്ഡിതർ മലയാളി കേന്ദ്രങ്ങളിൽ തങ്ങിയിരിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ.
മംഗളൂരുവിന് പുറമേ സുള്ള്യ, പുത്തൂര് എന്നിവിടങ്ങളിലും ഒട്ടേറെ മലയാളികൾ കഴിയുന്നുണ്ട്. അവരുടെ മറപറ്റി തീവ്ര സലഫി ആശയങ്ങൾ കന്നടക്കാരിൽ കുത്തിവെക്കുന്നുണ്ടോ എന്ന സംശയവും അന്വേഷണ ഏജൻസികളിൽ ശക്തമാണ്. ഇസ്ലാമിക വിശ്വാസരംഗത്തെ മധ്യകാല ജീവിത വ്യവസ്ഥ, മധ്യകാലത്ത് പ്രായോഗികമായ ഗ്രന്ഥങ്ങളിൽ നിന്നുള്ള ഊർജ്ജം കുത്തിവെക്കൽ എന്നിവയാണ് സലഫി പണ്ഡിതർ സ്വപ്നലോകത്ത് കഴിയുന്ന യുവാക്കളിൽ ആവേശം പകർത്താൻ ഉപയോഗിക്കുന്നത്. ജീവിതം തന്നെ ഗ്രന്ഥങ്ങളിലും പാരമ്പര്യത്തിലും കുടുക്കിയാണ് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്കുള്ള വിശുദ്ധ യുദ്ധത്തിന്റെ പോരാളികളായി യുവാക്കളെ ആകർഷിക്കുന്നത്. സ്വന്തം കുടുംബത്തിലെ സുഖദുഃഖങ്ങളിൽ പങ്കുചേരാത്ത യുവാക്കളിൽ ദൈവരാജ്യവും സ്വർഗ്ഗവാസവും മോഹിപ്പിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള പോരാട്ടത്തിനായി പറഞ്ഞുവിടുന്നത്.