- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂരതയ്ക്ക് പുതിയ മുഖം നൽകി ഐസിസ്; ഇക്കുറി ആറ് ചാരന്മാരെ കൊന്നത് തിളച്ച് മറിയുന്ന താറിനകത്തേക്ക് വലിച്ചെറിഞ്ഞ്
മൊസൂൾ: തങ്ങൾ പിടികൂടുന്ന നിഷ്‌ക്കളങ്കരെ മനുഷ്യത്വരഹിതമായ കൊലപാതകങ്ങൾക്ക് വിധേയമാക്കി അതിന്റെ ക്രൂരമായ ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ച് ഭയം ജനിപ്പിക്കുകയെന്നത് ഐസിസിന്റെ പതിവ് രീതിയാണ്. ഇത്തരത്തിലുള്ള ഓരോ അരുകൊലകളെയും പരമാവധി വ്യത്യസ്തമാക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ശ്രമിക്കാറുണ്ട്. ഇപ്രാവശ്യം പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിൽ ചാരന്മാരെന്ന് ആരോപിക്കുന്ന ആറ് പേരെ ഐസിസുകാർ വക വരുത്തിയിരിക്കുന്നത് അവരെ തിളച്ച് മറിയുന്ന താറിനകത്തേക്ക് വലിച്ചെറിഞ്ഞാണ്. ഇറാഖിലെ ഐസിസ് ഭരണപ്രദേശമായ അൽഷോറയിൽ വച്ച് പരസ്യമായാണീ മൃഗീയകർമം ഐസിസ് നിർവഹിച്ചിരിക്കുന്നത്. ജനങ്ങളിൽ ഭയം അടിച്ചേൽപ്പിച്ച് അവരെ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കി നിലനിർത്തുകയെന്ന പതിവ് ലക്ഷ്യമാണീ കൊലയ്ക്ക് പിന്നിലുമുള്ളത്. മൊസൂളിൽ നിന്നുള്ള ഈ ആറ് പേരും ഐസിസിനെ കുറിച്ചുള്ള രഹസ്യങ്ങൾ ഇറാഖി ഗവൺമെന്റിന് ചോർത്തിക്കൊടുക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് അവരെ ഈ അരും കൊലയ്ക്ക് വിധേയരാക്കിയിരിക്കുന്നത്. ഐസിസ് ഷരിയ കോടതിയാണീ ശിക്ഷ വിധിച്ചിരിക്കുന്നത
മൊസൂൾ: തങ്ങൾ പിടികൂടുന്ന നിഷ്‌ക്കളങ്കരെ മനുഷ്യത്വരഹിതമായ കൊലപാതകങ്ങൾക്ക് വിധേയമാക്കി അതിന്റെ ക്രൂരമായ ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ച് ഭയം ജനിപ്പിക്കുകയെന്നത് ഐസിസിന്റെ പതിവ് രീതിയാണ്. ഇത്തരത്തിലുള്ള ഓരോ അരുകൊലകളെയും പരമാവധി വ്യത്യസ്തമാക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ശ്രമിക്കാറുണ്ട്.
ഇപ്രാവശ്യം പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിൽ ചാരന്മാരെന്ന് ആരോപിക്കുന്ന ആറ് പേരെ ഐസിസുകാർ വക വരുത്തിയിരിക്കുന്നത് അവരെ തിളച്ച് മറിയുന്ന താറിനകത്തേക്ക് വലിച്ചെറിഞ്ഞാണ്. ഇറാഖിലെ ഐസിസ് ഭരണപ്രദേശമായ അൽഷോറയിൽ വച്ച് പരസ്യമായാണീ മൃഗീയകർമം ഐസിസ് നിർവഹിച്ചിരിക്കുന്നത്. ജനങ്ങളിൽ ഭയം അടിച്ചേൽപ്പിച്ച് അവരെ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കി നിലനിർത്തുകയെന്ന പതിവ് ലക്ഷ്യമാണീ കൊലയ്ക്ക് പിന്നിലുമുള്ളത്.
മൊസൂളിൽ നിന്നുള്ള ഈ ആറ് പേരും ഐസിസിനെ കുറിച്ചുള്ള രഹസ്യങ്ങൾ ഇറാഖി ഗവൺമെന്റിന് ചോർത്തിക്കൊടുക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് അവരെ ഈ അരും കൊലയ്ക്ക് വിധേയരാക്കിയിരിക്കുന്നത്. ഐസിസ് ഷരിയ കോടതിയാണീ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇറാഖിലെ യുദ്ധമുഖത്ത് ഐസിസ് മസ്റ്റാർഡ് ഗ്യാസ് ഉപയോഗിക്കുന്നുവെന്നതിന് തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന ഈ കൊലപാതകദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത്. ഇത്തരം ഗ്യാസിന്റെ ഉപയോഗം കാരണം ഐസിസിനെതിരെ പോരാടുന്നവരുടെ തൊലിക്ക് പൊള്ളലേൽക്കുകയും ശ്വാസകോസത്തിന് തകരാറുണ്ടാകുകയും ചെയ്യുന്നുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതോടെ ഐസിസിനെ തുരത്താനിറങ്ങിയ പാശ്ചാത്യ സേനകൾക്ക് നേരെ കടുത്ത ഭീഷണിയാണുണ്ടായിരിക്കുന്നത്.
ഈ രാസായുധത്തിന് അന്താരാഷ്ട്രതലത്തിലേർപ്പെടുത്തിയിരിക്കുന്ന നിരോധനം അവഗണിച്ചാണ് ഐസിസ് മസ്റ്റാർഡ് ഗ്യാസ് കുർദിഷ് സേനകൾക്ക് നേരെ പ്രയോഗിക്കുന്നത്. അടുത്തിടെ 100 കുർദിഷ് സൈനികരാണ് മസ്റ്റാർഡ് ഗ്യാസ് പ്രയോഗത്താൽ മരിച്ചിരിക്കുന്നത്. ഫ്രാൻസ് അടക്കമുള്ള വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ക്രൂരമായ ആക്രമണങ്ങൾ നടത്തി ഐസിസ് നൂറ് കണക്കിന് പേരെയാണ് കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇറാഖിലും സിറിയയിലും പാശ്ചാത്യ ശക്തികളോട് ഏറ്റ് മുട്ടി പിടിച്ച് നിൽക്കാൻ ഐസിസ് നന്നെ പാടുപെടുന്ന സമയവുമാണിത്.