ബെർലിൻ: ഫ്രാൻസിൽ ഐസിസ് ആക്രമണങ്ങൾ യുറോപ്പിനെ ആകെ ഭീതിയിലാക്കുകയാണ്. ഇതിനിടെയിൽ ജർമ്മനിയിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവും ലോക പ്രശസ്തവുമായ നഗ്‌ന സ്വിമ്മിങ് പൂളുകൾക്ക് നേരെയും മത തീവ്രവാദികളുടെ ആക്രമണം. മുസ്ലിം യുവാക്കളാണ് ഭീഷണിയുമായെത്തിയത്. നീന്താനും നഗ്‌നത ആസ്വദിക്കാനുമായി ഇവിടെ എത്തിയ സ്ത്രീകളെ വേശ്യകളെന്ന് അധിക്ഷേപിച്ച ഇവർ ഇത്തരക്കാരെ കൊന്നൊടുക്കുമെന്നും ഭീഷണി മുഴക്കി.

നൂഡിസ്റ്റ് സ്വിമ്മിങ് പൂളുകളുടെ പേരിൽ പ്രശസ്തമായ ജർമ്മനിയുടെയും നെതർലണ്ടിന്റെയും അതിർത്തി നഗരമായ ഗെൽഡനിലാണ് സംഭവം. താടിയും മീശയുമുള്ള 20 കളിലുള്ള ആറു യുവാക്കളാണ് അള്ളാഹു വിളികളോടെ പൂൾ ഏരിയയിലേക്ക് വന്നത്. ഇവർ അവിടെയുണ്ടായിരുന്നു സ്ത്രീകളും കുട്ടികളുമായി തർക്കത്തിൽ ഏർപ്പെടുകയും സ്ത്രീകളെ വേശ്യകളെന്ന് വിളിക്കുകയും ചെയ്തു. തങ്ങളെല്ലാം വേശ്യകളാണെന്നും ഉന്മൂലനാശം ചെയ്യണമെന്നും ആക്രോശിച്ചു.

എല്ലാവരേയും അവിശ്വാസികൾ എന്ന് വിളിച്ച് ഏറെ ഭയപ്പെടുത്തിയാണ് യുവാക്കൾ നീങ്ങിയത്. ജർമ്മൻ ഭാഷയിൽ വഴക്കത്തോടെ സംസാരിച്ചിരുന്ന യുവാക്കൾ ചീത്ത പറയാൻ ഉപയോഗിച്ചത് അറബിയാണ്. യുവാക്കളോട് ശാന്തരാകാൻ ആവശ്യപ്പെട്ട പൂളിൽ ജോലി ചെയ്തിരുന്നവർ പിന്നീട് ഇവരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിയും സ്വീകരിച്ചു. പൂളിൽ പ്രശ്‌നമുണ്ടാക്കിയ ശേഷം വാട്ടർ സ്‌കീയിങ് സൗകര്യം ഒരുക്കിയിരുന്നിടത്തേക്കായിരുന്നു ഇവർ നീങ്ങിയത്. എന്നാൽ പ്രശ്‌നം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ സ്റ്റാഫുകൾ ഇവർക്ക് പിന്നാലെയെത്തി.

അഭയാർത്ഥികളായി രാജ്യത്ത് പ്രവേശിച്ചവരിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ജർമ്മനിയിൽ പതിവ് അനുഭവമായി മാറിയിട്ടുണ്ട്. ഇതിനൊപ്പം മതതീവ്രവാദത്തിന്റെ ഭീഷണിയുമെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വിമ്മിങ് പൂളിലെല്ലാം ജർമ്മനി സുരക്ഷ കർശനമാക്കി.