- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിന് ഇസ്ലാമുമായി ബന്ധമില്ലെന്ന് പറയുന്നത് അസംബന്ധം; മതത്തിന്റെ പേരിലുള്ള എല്ലാ തീവ്രവാദ ആക്രമണങ്ങളുടെയും ഉത്തരവാദിത്വം അതത് മതങ്ങൾക്ക്; ആംഗ്ലിക്കൻ സഭാ തലവന് പറയാനുള്ളത്
ഓരോ മതങ്ങളുടെയും പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം അതത് മതങ്ങൾക്കാണെന്ന പ്രസ്താവനയുമായി കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബൈ രംഗത്തെത്തി. ഐസിസിന് ഇസ്ലാമുമായി ബന്ധമില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് മതത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ വർധിച്ച് വരുന്ന ഇക്കാലത്ത് ആംഗ്ലിക്കൻ സഭാ തലവന്റെ വാക്കുകൾക്ക് പ്രസക്തിയേറെയുണ്ടെന്നാണ് കരുതുന്നത്. വിവിധ മതങ്ങളുടെ പേരിൽ തീവ്രവാദികൾ ലോക വ്യാപകമായി നടത്തുന്ന ആക്രമണങ്ങൾക്ക് അറുതി വരുത്താൻ മതനേതാക്കന്മാർ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാരീസിലെ കാത്തോലിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരീസിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇത്തരത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കാലാകാലങ്ങളായി യൂറോപ്പ് പിന്തുടർന്ന് വരുന്ന മതസൗഹാർദ പാരമ്പര്യവും സന്ദേശവും ലോകമാകമാനം വ്യാപിപ്പിക്കാൻ ഇവിടുത്തെ മതവിശ്വാസികളും പുരോഹിതന്മാരും അരയും തലയും മുറുക്കിക രംഗത്തിറങ്ങിയേ മതിയാകൂ എന്ന് ആർ
ഓരോ മതങ്ങളുടെയും പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം അതത് മതങ്ങൾക്കാണെന്ന പ്രസ്താവനയുമായി കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബൈ രംഗത്തെത്തി. ഐസിസിന് ഇസ്ലാമുമായി ബന്ധമില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് മതത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ വർധിച്ച് വരുന്ന ഇക്കാലത്ത് ആംഗ്ലിക്കൻ സഭാ തലവന്റെ വാക്കുകൾക്ക് പ്രസക്തിയേറെയുണ്ടെന്നാണ് കരുതുന്നത്. വിവിധ മതങ്ങളുടെ പേരിൽ തീവ്രവാദികൾ ലോക വ്യാപകമായി നടത്തുന്ന ആക്രമണങ്ങൾക്ക് അറുതി വരുത്താൻ മതനേതാക്കന്മാർ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാരീസിലെ കാത്തോലിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരീസിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇത്തരത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കാലാകാലങ്ങളായി യൂറോപ്പ് പിന്തുടർന്ന് വരുന്ന മതസൗഹാർദ പാരമ്പര്യവും സന്ദേശവും ലോകമാകമാനം വ്യാപിപ്പിക്കാൻ ഇവിടുത്തെ മതവിശ്വാസികളും പുരോഹിതന്മാരും അരയും തലയും മുറുക്കിക രംഗത്തിറങ്ങിയേ മതിയാകൂ എന്ന് ആർച്ച് ബിഷപ്പ് നിർദേശിക്കുന്നു. മതത്തിന്റെ പേരിലുള്ള ഒരു ആക്രമത്തെ സുരക്ഷാ പ്രശ്നമായോ അല്ലെങ്കിൽ രാഷ്ട്രീയ പ്രശ്നമായോ കണക്കാക്കി പരിഹാരം തേടാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരിക്കലും പരിഹരിക്കപ്പെടുകയില്ലെന്നും മറിച്ച് അതിനെ മതപരമായി പ്രചോദിതമായിട്ടുള്ള ആക്രമം തന്നെയായി കണക്കാക്കി പരിഹാരം തേടുകയാണ് ചെയ്യേണ്ടതെന്നും ആഗ്ലിക്കൻ സഭാ തലവൻ നിർദേശിക്കുന്നു. ഇസ്ലാമിന്റെ പേരിൽ ഐസിസ് ലോകമാകമാനം നടത്തുന്ന ആക്രമണങ്ങളെ പരോക്ഷമായി വിമർശിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
മതതീവ്രവാദം കൊണ്ട് ഒരൊറ്റ മതത്തിനും നേട്ടമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്നും ആർച്ച് ബിഷപ്പ് മുന്നറിയിപ്പേകുന്നു. അതായത് ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാം മതത്തിനും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ക്രിസ്ത്യൻ തീവ്രവാദികൾക്ക് ക്രിസ്തു മതത്തിനും ഇന്ത്യയിലെ ഹിന്ദു തീവ്രവാദികൾ ക്രിസ്തുമതത്തിനെതിരെ നടത്തുന്ന നീക്കത്തിലൂടെ ഹിന്ദുമതത്തിനും ഗുണമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനെതിരെ ദൈവശാസ്ത്രപരമായ ഇടപെടൽ അത്യാവശ്യമാണെന്നും അദ്ദേഹം നിർദേശിച്ചു.
മതത്തിന്റെ പേരിൽ ആക്രമണം നടത്തുന്ന എല്ലാ തീവ്രവാദികളെയും നിയന്ത്രിക്കാൻ ഓരോ മതത്തിന്റെയും പുരോഹിതന്മാരും മതനേതൃത്വും മുൻകൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിക്കുന്നു. ഇവ പരിഹരിക്കാൻ ഇവർ നേതൃത്വം നൽകിയില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ നീറിപ്പുകയുമെന്നും ജസ്റ്റിൻ വെൽബൈ അദ്ദേഹം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ബ്രസൽസ് ക്ലബിൽ യുകെ തുടർന്നും നിലനിൽക്കുന്നതിനെ പിന്തുണച്ച് വോട്ട് ചെയ്ത വ്യക്തിയാണ് ജസ്റ്റിൻ വെൽബൈ. എന്നാൽ പാരീസിലെ പ്രഭാഷണത്തിൽ യൂറോപ്യൻ യൂണിയനിലെ അഴിമതിയെ അദ്ദേഹം അതിശക്തമായി വിമർശിച്ചിരുന്നു. യൂണിയന്റെ അനാവശ്യമായ കേന്ദ്രീകരണ സ്വഭാവം, അഴിമതി, ബ്യൂറോക്രസി തുടങ്ങിയ കൊള്ളരുതായ്മകൾ കാരണമാണ് ബ്രെക്സിറ്റിന് വഴിയൊരുക്കിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു. യൂറോപ്യൻ യൂണിയന്റെ പിടിവാശി കലർന്ന നയങ്ങൾ കാരണമാണ് ഗ്രീസ് സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂറോപ്പിന് വേണ്ടി ഒരു നല്ല കത്തോലിക്ക് ഭാവിക്ക് വേണ്ടി അദ്ദേഹം പ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 13ന് നടന്ന പാരീസ് ആക്രമണത്തിന്റെ വാർഷികം ഇപ്രാവശ്യം ആചരിച്ചപ്പോഴും ആ ഭീകരതയെക്കുറിച്ചുള്ള ഓർമകൾ വീണ്ടും ഉയർന്ന് വന്നുവെന്നും കണ്ണീരുതിർന്നുവെന്നും ആർച്ച് ബിഷപ്പ് ഓർമിച്ചു.