- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിൽ ചേർന്ന മലയാളി ഭീകരരുടെ നിറംപിടിപ്പിച്ച കഥകൾ എതാണ്ട് അവസാനിച്ചു; വിരാമം ആകുന്നത് ലൗവ് ജിഹാദ് കാലത്തെ ഓർമിപ്പിക്കുന്ന വിവാദം
കൊച്ചി: ഐസിസുമായി ബന്ധപ്പെ നിറം പിടിപ്പിച്ച കഥകൾ ഇനിയുണ്ടാകില്ല. ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് കല്ല്യാണം ചെയ്ത് ഭീകര സംഘടനയിലേക്ക് കടത്തുവെന്ന ഭീകരത നിറഞ്ഞ വാർത്തകളായിരുന്നു പ്രചരിച്ചിരുന്നത്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പർവ്വതീകരിക്കുന്നതിൽ അർത്ഥമില്ലെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിലപാട്. ഐസിസ് എന്ന രാജ്യാന്തര ഭീകരസംഘടനയിലേക്കു കേരളത്തിലെ യുവാക്കൾ കൂട്ടത്തോടെ ചേർന്നതായുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം. കൊച്ചിയിൽ നിന്നു സമീപകാലത്തു കാണാതായവരെ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഒറ്റപ്പെട്ട കേസുകളിൽ ആരെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യത കുറ്റാന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുടെ ഭാഗമായിരുന്ന ചില യുവാക്കൾ മതം മാറി വിദേശത്തേക്കു കടന്നിട്ടുണ്ട്. ഇവരിൽ ചിലർ 'ക്വട്ടേഷൻ ഗുണ്ടായിസം' മാതൃകയിൽ ഭീകര സംഘടനകളിൽ പ്രവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. നഗരത്തിലെ ഗുണ്ടാത്തലവന്മാരെ ജയിലിൽ അടച്ചതോടെയാണു ഗുണ്ടകൾ മറ്റ
കൊച്ചി: ഐസിസുമായി ബന്ധപ്പെ നിറം പിടിപ്പിച്ച കഥകൾ ഇനിയുണ്ടാകില്ല. ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് കല്ല്യാണം ചെയ്ത് ഭീകര സംഘടനയിലേക്ക് കടത്തുവെന്ന ഭീകരത നിറഞ്ഞ വാർത്തകളായിരുന്നു പ്രചരിച്ചിരുന്നത്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പർവ്വതീകരിക്കുന്നതിൽ അർത്ഥമില്ലെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിലപാട്. ഐസിസ് എന്ന രാജ്യാന്തര ഭീകരസംഘടനയിലേക്കു കേരളത്തിലെ യുവാക്കൾ കൂട്ടത്തോടെ ചേർന്നതായുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം.
കൊച്ചിയിൽ നിന്നു സമീപകാലത്തു കാണാതായവരെ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഒറ്റപ്പെട്ട കേസുകളിൽ ആരെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യത കുറ്റാന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുടെ ഭാഗമായിരുന്ന ചില യുവാക്കൾ മതം മാറി വിദേശത്തേക്കു കടന്നിട്ടുണ്ട്. ഇവരിൽ ചിലർ 'ക്വട്ടേഷൻ ഗുണ്ടായിസം' മാതൃകയിൽ ഭീകര സംഘടനകളിൽ പ്രവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. നഗരത്തിലെ ഗുണ്ടാത്തലവന്മാരെ ജയിലിൽ അടച്ചതോടെയാണു ഗുണ്ടകൾ മറ്റു മേഖലകളിലേക്കു നീങ്ങിയത്. അതിനപ്പുറം ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാർത്ഥിനി ഐസിസിൽ ചേർന്നതായിട്ടായിരുന്നു പ്രചരണം. എന്നാൽ ഈ കുട്ടി ചെരുപ്പുകടക്കാരനായ കാമുകനൊപ്പം സുരക്ഷിതയാണ്. പെൺകുട്ടിയെ തിരിച്ചു കിട്ടാൻ വേണ്ടി വീട്ടുകാർ പോലും ഐസിസ് കഥകൾ പ്രചരിപ്പിക്കുന്നു. ലൗ ജിഹാദിന്റെ പുതിയ പതിപ്പായി അവതരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലോടെ എല്ലാം അവസാനിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തന്നെയാണ് വിലയിരുത്തൽ. അതിനിടെ സംഭവങ്ങളെ ലഘുവായി കാണാതെ രഹസ്യാന്വേഷണ പ്രവർത്തനം ശക്തമാക്കുകയും ചെയ്യും. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ പ്രത്യേക സംഘമാണു കേരളാ പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്തു വിവര ശേഖരണം നടത്തുന്നത്.
പലരും മതം മാറി വിദേശത്ത് പോകുന്നുണ്ട്. ഇത് തീവ്രവാദത്തിന് വേണ്ടിയല്ല. മറിച്ച് തെറ്റായ വഴിയിൽ പണം നേടാനാണ്. ഇവരെ ഭീകരരാക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ പറയുന്നു. ഇത്തരം പ്രചരണം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ലഹരി മരുന്ന്, കുഴൽപണം കടത്തുകളിലേക്കാണ് ഇവർ കൂടുതലായി എത്തിയത്. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി വ്യാജ തിരിച്ചറിയൽ രേഖകളും യാത്രാരേഖകളും ഉണ്ടാക്കാൻ വേണ്ടിയും പലരും മതം മാറി പുതിയ പേരു സ്വീകരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കാണാതെ പോയവരെ തിരികെ ഹാജരാക്കാൻ ആവശ്യപ്പെട്ടു സമീപകാലത്തു കേരളാ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഹേബിയസ് കോർപസ് കേസുകളുടെ വിശദാംശങ്ങൾ ദേശീയ അന്വേഷണ ഏജൻസി ശേഖരിക്കുന്നുണ്ട്. ബന്ധുക്കളുടെ താൽപര്യത്തിനു വിരുദ്ധമായി ഒളിച്ചോടി വിവാഹം കഴിച്ച പെൺമക്കളെ തിരികെ കിട്ടാൻ മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപസ് കേസുകളാണു കൂടുതലായുള്ളത്. കേരളത്തിൽ നിന്നു കാണാതായവരിൽ ചിലർ ഐസിസിൽ ചേർന്നതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു അറിയിച്ചിട്ടുള്ളത്.
കാണാതായവരെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇന്റലിജൻസ് ഏജൻസികൾ. കാണാതായവരിൽ ചിലർ അഫ്ഗാനിസ്ഥാനിലും ഇറാനിലും എത്തിയതിന്റെ വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണം. ഐസിസിലേക്കു യുവതീയുവാക്കളെ റിക്രൂട്ട് ചെയ്യാനായി പ്രവർത്തിക്കുന്ന ശൃംഖലയെ കണ്ടെത്താനാണ് ഇന്റലിജൻസ് ഏജൻസികളുടെ ശ്രമം.