- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ 12 പേർ പോയത് ഇറാനിലേക്കെന്ന് സൂചന; പോയത് ഐസിസിൽ ചേരാൻ തന്നെയോ എന്ന് ഇനിയും സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ്; ദുബായിൽ ജോലി ചെയ്യുന്നതിനാൽ തുർക്കിയിലേക്ക് വിസിറ്റിങ് വിസയിൽ പോയ ദമ്പതികളെ കുറിച്ചും അന്വേഷണം; എൻഐഎ ഉടൻ അന്വേഷണം ഏറ്റെടുക്കും
കാസർകോട് : ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളികളിൽ കാസർകോട് സ്വദേശികളായ 12 പേർ ഇറാനിലേക്കു കടന്നതായി സൂചന. കോഴിക്കോട്ട് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഈമാസം ആദ്യ ആഴ്ചയിൽ സംഘം കടന്നതായാണു വിവരം. അതിനിടെ 17 പേർ അപ്രത്യക്ഷരായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരമേഖലാ എഡിജിപി സുദേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട്ടെത്തി. കാണാതായവരുടെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഘത്തിലുൾപ്പെട്ടവർ രാജ്യംവിട്ടു പോയതുൾപ്പെടെയുള്ള വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണിത്. കാണാതായശേഷം ബന്ധുക്കൾക്കു ലഭിച്ച മൊബൈൽ സന്ദേശങ്ങളുടെ ഉറവിടങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇവർ ഐസിസിന്റെ ഭാഗമായോ എന്ന് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേരളത്തിൽനിന്ന് ഐസിസ് ക്യാമ്പുകളിലെത്തിയെന്നു കരുതുന്ന 18 പേരും തൃക്കരിപ്പൂർ, പടന്ന മേഖല കേന്ദ്രീകരിച്ചാണ് തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ടതെന്നും കാണാതായവരിൽ അഞ്ചുപേർക്ക് ഐ.എസ്. ബന്ധമുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട
കാസർകോട് : ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളികളിൽ കാസർകോട് സ്വദേശികളായ 12 പേർ ഇറാനിലേക്കു കടന്നതായി സൂചന. കോഴിക്കോട്ട് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഈമാസം ആദ്യ ആഴ്ചയിൽ സംഘം കടന്നതായാണു വിവരം. അതിനിടെ 17 പേർ അപ്രത്യക്ഷരായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരമേഖലാ എഡിജിപി സുദേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട്ടെത്തി. കാണാതായവരുടെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഘത്തിലുൾപ്പെട്ടവർ രാജ്യംവിട്ടു പോയതുൾപ്പെടെയുള്ള വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണിത്. കാണാതായശേഷം ബന്ധുക്കൾക്കു ലഭിച്ച മൊബൈൽ സന്ദേശങ്ങളുടെ ഉറവിടങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇവർ ഐസിസിന്റെ ഭാഗമായോ എന്ന് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കേരളത്തിൽനിന്ന് ഐസിസ് ക്യാമ്പുകളിലെത്തിയെന്നു കരുതുന്ന 18 പേരും തൃക്കരിപ്പൂർ, പടന്ന മേഖല കേന്ദ്രീകരിച്ചാണ് തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ടതെന്നും കാണാതായവരിൽ അഞ്ചുപേർക്ക് ഐ.എസ്. ബന്ധമുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിനുശേഷം ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇന്റലിജൻസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരൊക്കെയാണ് ഈ അഞ്ചുപേരെന്ന് അറിവായിട്ടില്ല. സമാന വിവരങ്ങളുമായി കേന്ദ്ര ഇന്റലിജൻസ് തയാറാക്കിയ റിപ്പോർട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കാണാതായവരിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ആരുമായും പങ്കുവെക്കരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കാണാതായവരിൽ നാലുപേർ വീട്ടുകാർക്ക് സന്ദേശമയച്ചത് നാലു ഫോൺനമ്പരുകളിൽ നിന്നാണ്. ഒരു ഇന്ത്യൻ നമ്പറും മൂന്നു വിദേശ നമ്പറും ഉപയോഗിച്ചാണ് ഇവർ സന്ദേശമയച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ നമ്പരുകൾ നിലവിൽ പ്രവർത്തനരഹിതമാണ്.
കാണാതായ 12 പേർ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് ഇവർ ടിക്കറ്റ് എടുത്തതായാണു വിവരം. കാണാതായവരുടെ പാസ്‌പോർട്ട് സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിച്ച കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണു വിവരം ലഭിച്ചത്. പടന്ന സ്വദേശി ഡോ. ഇജാസ് (34), ഭാര്യ റഫീല (24), ഇവരുടെ ഒന്നര വയസ്സ് പ്രായമുള്ള മകൻ എന്നിവരുടെ പേരിൽ ആദ്യം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ഇവർക്കു പിന്നാലെ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ ഒൻപതു പേർ അടങ്ങുന്ന മറ്റൊരു സംഘവും ടെഹ്‌റാനിലേക്കു പോകാനായി ടിക്കറ്റ് എടുത്തിരുന്നതായി ട്രാവൽ ഏജൻസിയിൽ നിന്നു വിവരം ലഭിച്ചു. ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴി ടെഹ്‌റാനിലേക്കു പോകാനാണ് ഇവർ ടിക്കറ്റുകൾ ബുക്ക് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. കാണാതായ മറ്റുള്ളവർ വിദേശത്തേക്കു കടന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനു വിവിധ ട്രാവൽ ഏജൻസികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.
വളപട്ടണത്തെ രണ്ടു ജോടി ദമ്പതികളെ വിദേശത്തു കാണാതായതിനെക്കുറിച്ചു പൊലീസും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം തുടങ്ങി. മുഹമ്മദ് റിഷാൽ, ഭാര്യ ഹിദ എന്നിവരെയാണു കാണാതായത്. ഇവരെക്കുറിച്ചു മാസങ്ങളായി ബന്ധുക്കൾക്കു വിവരമൊന്നുമില്ലെന്നാണു പൊലീസും മറ്റ് അന്വേഷണ ഏജൻസികളും പറയുന്നത്. ദുബായിൽ ധനകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായിരുന്ന റിഷാലും ഹിദയും കഴിഞ്ഞ വർഷം ഏപ്രിലിൽ തുർക്കിയിലേക്കു വിസിറ്റ് വീസയിൽ കടന്നു. സെപ്റ്റംബറിൽ റിഷാൽ ഇന്റർനെറ്റ് ടെലിഫോണിലൂടെ സഹോദരിയെ വിളിച്ചിരുന്നു. എവിടെനിന്നാണു വിളിക്കുന്നതെന്നു പറഞ്ഞില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ റിഷാൽ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല.
മാഹി സ്വദേശിയായ ഹിദ വർഷങ്ങളായി ദുബായിലായിരുന്നു താമസം. ജോലിതേടി 2008ലാണു റിഷാൽ ദുബായിലെത്തിയത്. 2013ൽ ദുബായിലായിരുന്നു വിവാഹം. റിഷാൽ ഏറ്റവുമൊടുവിൽ നാട്ടിൽ വന്നതു 2014 ഓഗസ്റ്റിലാണ്. അക്കൊല്ലം സെപ്റ്റംബറിൽ ദുബായിലേക്കു മടങ്ങി. റിഷാലിന്റെ സുഹൃത്തായ വളപട്ടണം മൂപ്പൻപാറ സ്വദേശിയുടെയും ഭാര്യയുടെയും തിരോധാനത്തെപ്പറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുബായിൽനിന്നു 2015ൽ സൗദിയിലേക്കെന്നു പറഞ്ഞു പോയ ഇവർ ഇന്റർനെറ്റ് ടെലിഫോണിലൂടെ കുറച്ചു മാസം മുൻപു വീട്ടിൽ വിളിച്ച് തങ്ങൾ സുരക്ഷിതരാണെന്നു പറഞ്ഞതായും വിവരമുണ്ട്. അതേസമയം, ഇവരിൽ ആരുടെയും ബന്ധുക്കൾ ഇതുവരെ പൊലീസിനോ മറ്റാർക്കെങ്കിലുമോ പരാതി നൽകിയിട്ടില്ല.
അതിനിടെ അപ്രത്യക്ഷരായ 13 പേരുടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളുടെ വിശദാംശങ്ങൾ ഇന്റലിജൻസ് ബ്യൂറോ സംഘം പരിശോധിച്ചു. സംഘത്തിലുൾപ്പെട്ടവർ രാജ്യംവിട്ടു പോയതുൾപ്പെടെയുള്ള വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണിത്. കാണാതായശേഷം ബന്ധുക്കൾക്കു ലഭിച്ച മൊബൈൽ സന്ദേശങ്ങളുടെ ഉറവിടങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പടന്ന, തൃക്കരിപ്പൂർ മേഖലകളിൽനിന്നു കാണാതായ 17 പേരെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കൾ ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരോധാനം അന്വേഷിക്കുന്നതിനു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നു ജില്ലാ പൊലീസ് മേധാവി തോംസൺ ജോസ് അറിയിച്ചു. ഈ കേസ് ഉടൻ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) ഏറ്റെടുക്കുമെന്നാണ് സൂചന. തിരോധാനത്തിന്റെ പേരിൽ മാത്രം കേരളാ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കേസുകൾ വിധ്വംസക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തിയായിരിക്കും എൻ.ഐ.എ. ഏറ്റെടുക്കുക.
ഇതിനിടെ കോയമ്പത്തൂരിൽ ഐസിസ് യോഗം സംഘടിപ്പിക്കപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചു. തെക്കേ ഇന്ത്യയിൽ ഐസിസ് സംഘടിപ്പിച്ച ആദ്യ യോഗമാണ് ഇതെന്നാണു സൂചന. സംഘാടകരിൽ ഒരു മലയാളിയും കർണാടകക്കാരനായ ഒരു കെമിക്കൽ എൻജിനീയറും ഉണ്ടായിരുന്നതായാണു വിവരം. ഈ യോഗത്തിൽ പങ്കെടുത്ത കെമിക്കൽ എൻജിനീയറെ പിടികൂടിയപ്പോഴാണ് യോഗത്തിൽ മലയാളിയും പങ്കെടുത്ത കാര്യം വ്യക്തമായത്. എന്നാൽ ഈ മലയാളി ആരാണെന്നതിനെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. കാസർഗോഡ് ദമ്പതികൾ അപ്രത്യക്ഷമായ രണ്ടു കേസുകളും പാലക്കാട് ഇതേ മാതൃകയിലുള്ള മറ്റൊരു കേസുമാണ് എൻ.ഐ.എ. അന്വേഷിക്കുക. ദമ്പതിമാർ കേരളത്തിലേക്കയച്ച വാട്‌സ്ആപ്പ് സന്ദേശത്തിൽ ഇവർ എത്തേണ്ട ഇടങ്ങളിൽ എത്തിയെന്നു പറഞ്ഞിരുന്നു. ഇതാണ് ഇവർ രാജ്യം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.
തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ല (32), ഭാര്യ എറണാകുളം വൈറ്റില സ്വദേശി ആയിഷ (24), ഇവരുടെ രണ്ടു വയസ്സുള്ള മകൾ, പടന്ന സ്വദേശി ഡോ. ഇജാസ് (34), ഭാര്യ റഫീല (24), ഇവരുടെ ഒന്നര വയസ്സുള്ള മകൻ, ഇജാസിന്റെ സഹോദരൻ ഷിയാസ് (28), ഭാര്യ അജ്മല (20), എളമ്പച്ചി സ്വദേശി മുഹമ്മദ് മൻസാദ് (26), തൃക്കരിപ്പൂരിലെ മർവാൻ ബക്കർ ഇസ്മായിൽ (23), പടന്ന സ്വദേശികളായ ഹഫീസുദ്ദീൻ (23), പി.കെ.അഷ്ഫാഖ് (25), അഷ്ഫാഖിന്റെ ഭാര്യ ഷംസിയ (24), രണ്ടു വയസ്സുള്ള മകൾ, എളമ്പച്ചി സ്വദേശി ഫിറോസ് ഖാൻ (24), പടന്ന കാവുന്തല സ്വദേശി സാജിദ് (24), വടക്കേപ്പുറം സ്വദേശി മുർഷിദ് മുഹമ്മദ് (26) എന്നിവരെ കാണാനില്ലെന്നാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
കാസർഗോഡു നിന്നും പാലക്കാട് നിന്നും കാണാതായ കുടുംബത്തെ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെടുത്തിയതിന് പിന്നിൽ ഡോ. ഇജാസ് ആണെന്നാണു സംശയം. ഭാര്യയ്ക്കും കുഞ്ഞിനൊപ്പം നാടുവിട്ട അബ്ദുൽ റഷീദും ഡോ. ഇജാസുമാണ് പാലക്കാട്ടെ ഈസ, യഹ്യ എന്നിവരെ ഐസിസിനായി റിക്രൂട്ട് ചെയ്തതെന്നും സംശയിക്കുന്നു.