- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യ-ചൈന-ഇറാൻ സഖ്യം തകർക്കാനുള്ള അമേരിക്കൻ തന്ത്രം; ഷിയാ രാഷ്ട്രങ്ങൾ തകർക്കാനും പ്രകൃതിവാതക കുത്തക നിലനിർത്താനുമുള്ള സൗദിയുടേയും ഖത്തറിന്റെയും മോഹം; സലഫി മോഹങ്ങൾ പണമെറിഞ്ഞ് വളർത്തിയപ്പോൾ ഐസിസ് നേടിയത് ബ്രിട്ടനേക്കാൾ വലിയ രാജ്യം
ഇറാക്കിലെ ഫല്ലൂജയിലും സമീപത്തെ ഒറ്റപ്പെട്ട ചില ഗ്രാമങ്ങളിലും മാത്രം കറുത്ത കൊടി പാറിച്ചുകൊണ്ട് തുടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ അഥവാ ഐസിസ് എന്ന ഭീകരസംഘടന ഇന്ന് ഏതാണ്ട് ബ്രിട്ടനോളം വലുപ്പമുള്ള ഒരു ഭൂവിഭാഗത്ത് ഇസൽമിക രാഷ്ട്രം സ്ഥാപിച്ച് ഭരണം നടത്തുന്നു. ഇറാഖിന്റെ പകുതിയും സിറിയയുടെ പകുതിയും സ്വന്തമാക്കി അവർ പുതു പട്ടണങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയായി ഐസിസ് വളർന്നുകഴിഞ്ഞു. ലോകമെങ്ങും ഐസിസിന്റെ സെല്ലുകൾ വ്യാപകമാകുന്നതുപോലെ ഇങ്ങ് കൊച്ചുകേരളത്തിലും ഐസിസിന് വേരുകളുണ്ടാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. എണ്ണപ്രകൃതിവാതക മേഖലയിൽ ആധിപത്യമുറപ്പിക്കാനുള്ള അമേരിക്കയുടെയും സൗദി ഉൾപ്പെടെയുള്ള ചില ഗൾഫ് രാജ്യങ്ങളുടെയും സൃഷ്ടിയാണ് ഐസിസ് എന്ന വാദം പ്രബലമാണ്. അതിനെ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് അനുദിനം പുറത്തുവരുന്നത്. റഷ്യയും ഇറാനും എണ്ണപ്രകൃതിവാതക മേഖലയിൽ മുന്നേറുന്നത് തടയിടാൻ ലക്ഷ്യമിട്ട് സിറിയഇറാഖ് മേഖലയിൽ ഒരു 'സലഫി ഭരണ പ്രദേശം' സ്ഥാ
ഇറാക്കിലെ ഫല്ലൂജയിലും സമീപത്തെ ഒറ്റപ്പെട്ട ചില ഗ്രാമങ്ങളിലും മാത്രം കറുത്ത കൊടി പാറിച്ചുകൊണ്ട് തുടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ അഥവാ ഐസിസ് എന്ന ഭീകരസംഘടന ഇന്ന് ഏതാണ്ട് ബ്രിട്ടനോളം വലുപ്പമുള്ള ഒരു ഭൂവിഭാഗത്ത് ഇസൽമിക രാഷ്ട്രം സ്ഥാപിച്ച് ഭരണം നടത്തുന്നു. ഇറാഖിന്റെ പകുതിയും സിറിയയുടെ പകുതിയും സ്വന്തമാക്കി അവർ പുതു പട്ടണങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയായി ഐസിസ് വളർന്നുകഴിഞ്ഞു. ലോകമെങ്ങും ഐസിസിന്റെ സെല്ലുകൾ വ്യാപകമാകുന്നതുപോലെ ഇങ്ങ് കൊച്ചുകേരളത്തിലും ഐസിസിന് വേരുകളുണ്ടാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
എണ്ണപ്രകൃതിവാതക മേഖലയിൽ ആധിപത്യമുറപ്പിക്കാനുള്ള അമേരിക്കയുടെയും സൗദി ഉൾപ്പെടെയുള്ള ചില ഗൾഫ് രാജ്യങ്ങളുടെയും സൃഷ്ടിയാണ് ഐസിസ് എന്ന വാദം പ്രബലമാണ്. അതിനെ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് അനുദിനം പുറത്തുവരുന്നത്. റഷ്യയും ഇറാനും എണ്ണപ്രകൃതിവാതക മേഖലയിൽ മുന്നേറുന്നത് തടയിടാൻ ലക്ഷ്യമിട്ട് സിറിയഇറാഖ് മേഖലയിൽ ഒരു 'സലഫി ഭരണ പ്രദേശം' സ്ഥാപിക്കാൻ അമേരിക്കൻ-ഇസ്രയേൽ ചാരസംഘടനകളായ സിഐഎയും മൊസാദും തന്ത്രങ്ങൾ മെനഞ്ഞുവെന്ന വാർത്തകൾ മുമ്പ് പുറത്തുവന്നിരുന്നു. അത് സാധൂകരിക്കും വിധമാണ് പിന്നീട് പുറത്തുവന്ന തെളിവുകൾ.
ആയുധങ്ങളും പരിക്കേൽക്കുന്നവർക്ക് ചികിത്സാസഹായവും ആദ്യകാലം മുതൽ ലഭ്യമാക്കിയിരുന്നത് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളായിരുന്നു. സാമ്പത്തിക സഹായം എത്തിയിരുന്നത് സൗദി, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും. മേഖലയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കുത്തകാവകാശത്തിനും വിലനിർണയത്തിലെ മേൽക്കൈയ്ക്കുമായി അമേരിക്ക നടത്തിയ നീക്കങ്ങൾക്ക് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂട്ടുനിന്നു.
റഷ്യയും ഇറാനുമുൾപ്പെട്ട എതിർചേരിയെ തകർക്കുകയായിരുന്നു ലക്ഷ്യം. അതിനാൽത്തന്നെ ഐസിസിനെതിരെ ഇപ്പോൾ അമേരിക്കയുൾപ്പെട്ട നാറ്റോ സഖ്യം നടത്തുന്നുവെന്നു പറയുന്ന ബോംബിംഗും ആക്രമണങ്ങളും വെറും പ്രഹസനമാണെന്ന ആരോപണം ശക്തമാണ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും സൗദി രാജാവുമായി നടന്ന കൂടിയാലോചനകളിലാണ് ഐസിസിന് നൽകേണ്ട സഹായങ്ങളുടെ കാര്യത്തിലും എണ്ണയുടെയും പ്രകൃതിവാതക ത്തിന്റെയും കുത്തക തങ്ങളുടെ അധീശത്വത്തിൽ നിർത്തുന്ന കാര്യത്തിലും തീരുമാനങ്ങളെടുത്തത്.
അമേരിക്കയുടെ നോട്ടം ലോകാധിപത്യം; സൗദിയുടെ ലക്ഷ്യം ഷിയകളുടെ സർവനാശം
രണ്ട് ഗൂഢലക്ഷ്യങ്ങളുമായി അമേരിക്കയും സൗദിയും കൈകോർത്തതോടെയാണ് ഇന്ന് ലോകത്തിനുതന്നെ ഭീഷണിയായി വളർന്ന ഇസൽമിക് സ്‌റ്റേറ്റിന്റെ പിറവി. അമേരിക്ക ലക്ഷ്യമിട്ടത് റഷ്യചൈന സഖ്യത്തിൽ വിള്ളലുണ്ടാക്കാനും അവരുടെ ഇഷ്ടരാജ്യങ്ങളായ ഇറാനും സിറിയക്കും മൂക്കുകയറിടാനുമാണ്. സൗദിയും അവരോട് തോൾചേർന്നു നിന്ന അറബ് രാജ്യങ്ങളുടേയും നോട്ടമാകട്ടെ മറ്റൊന്നായിരുന്നു. എണ്ണ, പ്രകൃതിവാതക മേഖലയിൽ ആധിപത്യം ഉറപ്പിക്കുകയും ഒപ്പം മുസൽംവിശ്വാസങ്ങളിൽ എതിർചേരിയിലുള്ള ഇറാഖിന്റെയും സിറിയയുടെയും ഇറാന്റെയും നാശവും. ഇതിനുവേണ്ടി നടന്ന ചരടുവലികളുടെ ഇതിന്റെ പ്രതിഫലനങ്ങളായിരുന്നു രണ്ടുമൂന്ന് വർഷങ്ങൾക്കുമുമ്പ് തുടങ്ങി മാസങ്ങൾക്കുമുമ്പുവരെ എണ്ണവിലയിലുണ്ടായ വലിയ ഇടിവിലൂടെ ലോകത്താകമാനം പ്രകടമായത്.
എണ്ണയുൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിനുള്ളിലെ അമേരിക്കൻ പ്രതിനിധിയാണ് സൗദിയെന്ന് പറയാം. സൗദി വൻ വിലക്കുറവിൽ അസംസ്‌കൃത എണ്ണ വിപണിയിലെത്തിച്ചതോടെയാണ് എണ്ണവില കുറഞ്ഞുതുടങ്ങിയത്. ഇറാനെ ക്ഷീണിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ വിലക്കുറവിൽ എണ്ണ എത്തിക്കുകയും ഇവിടങ്ങളിൽ ഇറാക്കിന്റെ കുത്തക തകർക്കുകയുമായിരുന്നു ലക്ഷ്യം. ബാരലിന് 100 ഡോളർ ഉണ്ടായിരുന്ന ക്രൂഡോയിൽ അമ്പതും അറുപതും ഡോളറിനാണ് സൗദി ഏഷ്യയിൽ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്കുൾപ്പെടെ വിറ്റത്. സൗദിയുടെ ഈ നിലപാടുമാറ്റത്തിന് ചുക്കാൻ പിടിച്ചത് അമേരിക്കയായിരുന്നു. ഇത് ചൈനയെ സന്തോഷിപ്പിച്ചപ്പോൾ അവരുമായ അടുപ്പമുണ്ടായിരുന്ന റഷ്യക്കും ഇറാനും ക്ഷീണമായി.
ഒപെക് അംഗങ്ങളിൽ ഏറ്റവും വലിയ എണ്ണ ഉൽപാദകരാണ് സൗദി. അവർ വില കുറച്ചതോടെ ഒപെക് അംഗങ്ങളായ മറ്റു രാജ്യങ്ങൾക്കും മറ്റു ഗതിയില്ലാതായി. എണ്ണവിൽപനയ്ക്ക് പുതിയ മേഖലകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിലകുറയ്ക്കുന്നതെന്നായിരുന്നു സൗദി പുറത്തുപറഞ്ഞിരുന്നത്. പക്ഷ, ഇതിനു പിന്നിലെ അമേരിക്കൻ തന്ത്രം മറ്റൊന്നായിരുന്നു. ആണവ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇറാന് തടയിടുകയായിരുന്നു അതിലൊന്ന്.
അടുത്ത ലക്ഷ്യമാകട്ടെ സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിന് റഷ്യ നൽകിവരുന്ന പിന്തുണ പിൻവലിപ്പിക്കുകയും. യൂറോപ്യൻ യൂണിയന്റെ മാർക്കറ്റിലേക്കും ഉക്രൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും പ്രകൃതിവാതകം നൽകിവന്നിരുന്ന റഷ്യക്ക് ഈ പുതിയ മത്സരം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കി. റഷ്യയെയും ചൈനയേയും പരസ്പരം അകറ്റിയും അവരുടെ സഖ്യരാജ്യമായ ഇറാന്റെ സാമ്പത്തിക നില തകർത്തും ലോകത്ത് ഏകാധിപത്യം ഉറപ്പിക്കാനുള്ള തന്ത്രത്തിൽ അങ്ങനെ അമേരിക്ക ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
ഈ ചുവടുമാറ്റത്തിൽ സൗദിയുടെ നോട്ടം മറ്റൊന്നായിരുന്നു. ഇസ്ലാമിന്റെ ഏറ്റവും പഴക്കമുള്ള രണ്ടുധാരകളുടെ പോരാട്ടമായിരുന്നു മെക്കയും മദീനയും പോലുള്ള വിശുദ്ധ നഗരങ്ങൾ സ്ഥിതിചെയ്യുന്ന സൗദി ഈ നീക്കത്തിലൂടെ ഉന്നംവച്ചത്. സുന്നി ഇസ്ലാം ലോകത്ത് സമ്പൂർണാധിപത്യം സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യാഥാസ്ഥിതികമായ വഹാബിസത്തിലാണ് സൗദിയിലെ സുന്നികളുടെ വിശ്വാസം. ഗൾഫ് എമിറേറ്റ്‌സും കുവൈറ്റും ഖത്തറും ഇതിനോട് ആഭിമുഖ്യം പുലർത്തുന്നവരാണ്.
ഇതിന്റെ മറുവശമാണ് ഇറാൻ. ഇസൽമിലെ ചെറിയ വിഭാഗമായ ഷിയാ വിശ്വാസികളാണ് അവിടെയുള്ളത്. ഇറാഖിലും 61 ശതമാനത്തോളം ഷിയാ വിശ്വാസികൾ വരും. ഷിയയുടെ ഒരു ശാഖയെന്നു പറയാവുന്ന അലവൈറ്റ് വിഭാഗത്തിൽപ്പെട്ട ആളാണ് സിറിയൻ പ്രസിഡന്റ് ബാഷർ. തുർക്കിയിലെ ജനങ്ങളിൽ ഏതാണ്ട് 23 ശതമാനത്തോളവും അലവൈറ്റ് വിഭാഗമാണ്. സൗദിക്ക് സമീപത്തെ കൊച്ചു ദ്വീപരാജ്യമായ ബഹറിനിലാകട്ടെ ജനസംഖ്യയുടെ 75 ശതമാനത്തോളം ഷിയാ വിഭാഗമാണ്.
പക്ഷേ, ഭരണം കയ്യാളുന്നത് സൗദിയുമായി ഏറെ അടുപ്പം പുലർത്തുന്ന സുന്നി വിഭാഗത്തിൽപ്പെട്ട അൽഖലീഫാ കുടുംബവും. ഈ ചിത്രത്തിൽ നിന്ന് വ്യക്തമാകുന്ന മറ്റൊരു പ്രധാന വസ്തുതയുണ്ട്. സൗദിയുൾപ്പെട്ട മേഖലയിൽ എണ്ണയും പ്രകൃതിവാതകവും ഉൽപാദിപ്പിക്കുന്നതിൽ മുൻതൂക്കം ഷിയാകൾക്കാണെന്നതാണ് അത്. അമേരിക്കയുടേ ലോകാധിപത്യ താൽപര്യത്തിൽ നിന്ന് ഭിന്നമായി ഷിയാകൾക്ക് എണ്ണപ്രകൃതിവാതക മേഖലയിൽ ഉള്ള സർവാധിപത്യം തകർക്കുകയായിരുന്നു സൗദിയുടെ താൽപര്യങ്ങൾ. അങ്ങനെയാണ് അമേരിക്കക്കുവേണ്ടി സിഐഎ പൽൻചെയ്ത ഇസൽമിക വിശുദ്ധ യുദ്ധത്തിന്റെ ഭാഗമായി ആദ്യം ഇറാഖിനെ തകർക്കുകയെന്ന ലക്ഷ്യത്തിൽ അൽഖയിദയും അതിന്റെ രണ്ടാം പതിപ്പെന്ന നിലയിൽ ഇപ്പോൾ സിറിയയിൽ അധീശത്വം സ്ഥാപിക്കാൻ ഐസിസും രൂപംകൊള്ളുന്നത്. അമേരിക്കയും സൗദിയും ചേർന്ന രണ്ടുതവണയും തന്ത്രമാക്കിയത് ഇസൽമിന്റെ പേരിലുള്ള സലഫിസത്തെ അഥവാ വഹാബിസത്തെ തന്നെയാണെന്നത് മറ്റൊരു യാഥാർത്ഥ്യം. സത്യത്തിൽ അമേരിക്കയുടേയും സൗദിയുടെയും കച്ചവട, സാമ്രാജ്യത്വ താൽപര്യങ്ങൾ സംരക്ഷിക്കാൻ അവർതന്നെ പടച്ചുവിട്ട ഭീകരസംഘടനകളാണ് അൽഖായ്ദയും ഇപ്പോൾ ഐസിസും എന്ന് വ്യക്തമാക്കുന്നതാണ് ഈ വസ്തുതകൾ.
ഇറാൻഇറാഖ്‌സിറിയ എണ്ണ, പ്രകൃതിവാതക പൈപ്പ് ലൈൻ
ഒബാമ ഭരണത്തിൻ കീഴിൽ രൂപീകരിച്ച സീക്രട്ട് സ്റ്റേറ്റ് നെറ്റ് വർക്കിനായിരുന്നു ഐസിസിന്റെ രൂപീകരണത്തിന്റെ പദ്ധതികൾ ആസുത്രണം ചെയ്യാനുള്ള ചുമതലയെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർ്ട്ടുകൾ. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കുത്തകയുറപ്പിക്കാൻ റഷ്യയുടെ അനുഗ്രഹാശിസ്സുകളോടെ ഇറാൻഇറാഖ്‌സിറിയ എണ്ണ, പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ നീക്കം തുടങ്ങിയതോടെയാണ് അതു തകർക്കാൻ അമേരിക്കയും പദ്ധതികളിടുന്നത്. ഇതു നടപ്പാക്കുന്നതിന് അമേരിക്കൻ ചാരസംഘടനയായ സിഐഎയും ഇസ്രയേലി ചാരസംഘടനയായ മൊസാദും കൈകോർക്കുകയും ചെയ്തു. മുസ്ലിം ബ്രദർഹുഡ് എന്നു പേരിട്ടായിരുന്നു ആസൂത്രണങ്ങൾ. ഈ പൈപ്പ്‌ലൈൻ സ്ഥാപിതമായാൽ ഷിയാ സമൂഹത്തിന് ആധിപത്യം വർധിക്കുമെന്ന വിശ്വസിപ്പിച്ച് ഈ നീക്കത്തിന് സൗദിയേയും അതുപോലുള്ള സുന്നി മുൻതൂക്കമുള്ള രാജ്യങ്ങളേയും കൂടെ നിർത്തി. വിശുദ്ധതയുടെ മുഖംനൽകി ഇസ്ലാമിക് വിശുദ്ധയുദ്ധമെന്ന് പേരിട്ടു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക റിസർവോയറായി അറിയപ്പെടുന്ന പ്രദേശമാണ് പേർഷ്യൻ മേഖല.
ഇതിന്റെ ആധിപത്യം നിലനിർത്താനെന്ന പേരിൽ സൗദിയും ഖത്തറും യുഎഇയും ലക്ഷണക്കിന് ഡോളർ പണമൊഴുക്കിയതോടെ അസദിനെതിരെ ഐസിസ് തഴച്ചുവളർന്നു. പ്രകൃതിവാതകം 21ാം നൂറ്റാണ്ടിന്റെ ഇന്ധനമായി അറിയപ്പെടുന്നതും യൂറോപ്യൻയൂണിയനിൽ ഇതിന്റെ ഉപയോഗം അതിവേഗം വർധിക്കുന്നതും മുന്നിൽക്കണ്ടായിരുന്നു ഈ നീക്കങ്ങൾ. അതോടെ സിറിയയേയും ഇറാക്കിനേയും ഇറാനേയും തളർത്തുകയെന്ന ഗൂഢലക്ഷ്യത്തിനായി ഈ പൈപ്പ്‌ലൈൻ പദ്ധതിക്ക് തുരങ്കംവയ്ക്കുന്നതിന് സൗദിയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും അമേരിക്കയും ഇസ്രയേലും ഉൾപ്പെടെയുള്ള രാജ്യങ്ങളും കൈകോർ്ത്തു. ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച് പ്രകൃതിവാതകം എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് യൂറോപ്പിലേക്കും ഇറാനിൽനിന്ന് വാതകമെത്തുമെന്ന നിലവന്നത്. ഇതു തടയാൻ ഐസിസ് രൂപീകരിച്ചതോടെ അമേരിക്കയും സൗദിയും വിജയിച്ചു.
2011ലാണ് പൈപ്പ് ലൈനിന് സിറിയയും ഇറാനും ഇറാക്കും കരാർ ഒപ്പിടുന്നത്. ആ വർഷം തന്നെ ആഗസ്റ്റിൽ അസദ് നേതൃത്വം നൽകുന്ന സിറിയൻ മന്ത്രിസഭ രാജ്യത്ത് ക്വാറയിൽ പുതിയ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഏഷ്യക്കുപുറമെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതകത്തിന്റെ കുത്തകയും ഷിയാവിഭാഗത്തിന് ആധിപത്യമുള്ള രാജ്യങ്ങൾ പങ്കിട്ടെടുക്കുമെന്ന സ്ഥിതിവരുന്നതോടെ അതുവരെ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക വിതരണക്കാരായി നിലകൊണ്ടിരുന്ന ഖത്തർ പുറത്താകുമെന്ന സ്ഥിതിയായി. ഇതോടെയാണ് ഖത്തറും സൗദിയുമെല്ലാം സിറിയയെയും ഇറാഖിനെയും തകർക്കാൻ ലക്ഷ്യമിട്ട് ഇസൽമിക് സ്്‌റ്റേറ്റിനെ വളർത്തുന്ന പദ്ധതിക്ക് കൈയയച്ച് സഹായമെത്തിച്ചത്. ഇതോടെ ഇറാക്കിലെ ചില മേഖലയിൽ മാത്രം ഒതുങ്ങിനിന്ന ഐസിസ് പൊടുന്നനെ വളർന്നു. അഞ്ചുവർഷത്തിനിപ്പുറം ഏറ്റവുമധികം സാമ്പത്തിക പിൻബലവും സ്വത്തുമുള്ള ലോകത്തെ ഏറ്റവും വലിയ ഭീകരസംഘടനയായി ഐസിസ് മാറിക്കഴിഞ്ഞു. ഇപ്പോൾ സിറിയയിലും ഇറാക്കിലും ചില തന്ത്രപ്രധാന എണ്ണക്കിണറുകളുടെ നിയന്ത്രണം അവർക്കാണ്. അവർ കുഴിച്ചെടുക്കുന്ന ക്രൂഡോയിൽ സൗദിയും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പേരിൽ ലോക വിപണിയിൽ എത്തുന്നുമുണ്ട്. പുറമെ ഐസിസിനെ എതിർക്കുകയും പിന്നിലൂടെ അവർക്ക് സാമ്പത്തികവും അല്ലാതെയുമുള്ള സഹായം എത്തിക്കുകയും ചെയ്യുന്ന നയമാണ് സൗദിയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിക്കുന്നത്.
അൽഖയ്ദയും ഐസിസും: അമേരിക്ക വിരിയിച്ചെടുത്ത പോരുക്കോഴികൾ
സിറിയയിലും ഇറാക്കിലും ഐസിസിന്റെ സ്ഥാപനത്തിലൂടെ ഇസ്ലാമിനകത്തുതന്നെയുള്ള ഭിന്നതകൾ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു അമേരിക്കയും ഇസ്രയേലും. അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങൾ സമർത്ഥമായി നടപ്പാക്കാനും റഷ്യയും ചൈനയുമുൾപ്പെടെ എതിർചേരിയെ തളർത്താനും സമർത്ഥമായി അവർ ആദ്യം അൽഖയ്ദയേയും ഇപ്പോൾ ഇസ്ലാമിക് സ്‌റ്റേറ്റിനെയും പോലെയുള്ള തീവ്രവാദി സംഘങ്ങളെ വളർത്തിയെടുക്കുകയായിരുന്നു. ഇതിന് സൗദിയും ഖത്തറും പോലുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് ചരടുവലിക്കുന്നു. അറബ് വസന്തമെന്നും ഇസഌം വിശുദ്ധയുദ്ധമെന്നുമെല്ലാം ഇതിനെ അവർതന്നെ പേരിട്ടുവിളിച്ചു.
2003ൽ അമേരിക്ക നടത്തിയ ഇറാഖ് അധിനിവേശത്തിന്റെ ചാരത്തിൽ നിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഉദയം. 'അൽഖാഇദ ഇൻ ഇറാഖ്' എന്നായിരുന്നു ആദ്യപേര്. അധിനിവേശത്തിന് പിന്നാലെ ഇറാഖിൽ ഉടലെടുത്ത ആഭ്യന്തരയുദ്ധവും അരക്ഷിതാവസ്ഥയും മുതലെടുത്താണ് ഈ സംഘടന ജനിച്ചതും വളർന്നതും. ജോർദാൻകാരനായ അബൂമൂസൽ സർഖാവിയാണ് സ്ഥാപകൻ. അഫ്ഗാനിസ്താനിൽ സന്നദ്ധസേനയെ പരിശിലിപ്പിച്ചുകൊണ്ടിരുന്ന സർഖാവി 2001 ൽ ഇറാഖിലേക്ക് കടന്നു. പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നുമായിരുന്നു ആദ്യം സംഘടനയിലേക്ക് ആളെ ചേർത്തിരുന്നത്.
പിന്നീട് സിറിയയിൽനിന്നും ഇറാഖിൽ നിന്നുമുള്ളവരേയും ചേർത്തുതുടങ്ങി. 2006 ജൂണിലെ യു.എസ്. വിമാനാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതോടെ ഈജിപ്തുകാരൻ അബൂഅയ്യൂബ് അൽമസ്‌രി സംഘടനയുടെ തലവനായി. പലതവണ പേര് മാറ്റിയശേഷം സംഘടന ഇപ്പോൾ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ എന്നാണ് അറിയപ്പെടുന്നത്. ശരീഅത്ത് നിയമത്തിലധിഷ്ഠിതമായ ഇസ്‌ലാമിക രാഷ്ട്രസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ പറുന്നു. സദ്ദാം വധത്തിനും അമേരിക്കൻ പിൻവാങ്ങലിനും ശേഷം പ്രധാ്ര്രനമന്തിയായ നൂരി അൽ മാലികി ഇറാഖിലെ ന്യനപക്ഷമായ സുന്നി വിഭാഗത്തോട് ചെയ്ത ദ്രോഹങ്ങളാണ് ഐസിസിന് പ്രചോദനമായതെന്നാണ് അമേരിക്ക പ്രചരിപ്പിക്കുന്നത്.
ഇന്ന് ലക്ഷങ്ങളുടെ പിന്തുണയുള്ള ഐസിസിനെ നയിക്കുന്നത് 1971 ൽ ബഗ്ദാദിൽ ജനിച്ച അബുബക്കർ അൽബഗ്ദാദിയിണ്. യു.എസ് അധിനിവേശകാലത്ത് ജയിലിൽവച്ച് പരിചയപ്പെട്ടവരാണ് സംഘടനയുടെ സൈനികോദ്യോഗസ്ഥർ. 2010 വരെ ഇദ്ദേഹം അൽഖാഇദയിലാണ് പ്രവർത്തിച്ചിരുന്നത്. ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നത് സൗദിഅറേബ്യ, സിറിയ, കുവൈത്ത് എന്നീ സുന്നി പിന്തുണയുള്ള രാഷ്ട്രങ്ങളും. അംഗങ്ങളിൽ പാതിയും യു.എസ്., യു.കെ., ഫ്രാൻസ്, മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യസമ്പന്നരായ പ്രൊഫഷണലുകളാണ്. ഇപ്പോൾ ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കൊച്ചു കേരളത്തിൽ നിന്നുപോലും അഭ്യസ്തവിദ്യരും എൻജിനീയറും ഡോക്ടറും ഉൾപ്പെടുന്ന പ്രൊഫഷണലുകളും 'സ്വതന്ത്ര ഇസ്ലാമിക രാജ്യം' എന്ന സങ്കൽപത്തിൽ ആകൃഷ്ടരായി സിറിയയിലെക്കും ഇറാക്കിലേക്കും യാത്രയായെന്ന വാർത്തകൾ സജീവമാകുന്നു. 1924ൽ തുർക്കി ഭരണാധിപൻ കമാൽ അതാതുർക്ക് നിരോധിച്ച, അന്ന് 11 അറബ് നാടുകളിലും ഉത്തരാഫ്രിക്കൻ തീരത്തും നടപ്പിലായിരുന്ന ഖലീഫാഭരണം പുനഃസ്ഥാപിക്കലാണ് ബഗ്ദാദിയുടെയും ഇസൽമിക് സ്റ്റേറ്റിന്റെയും പ്രഖ്യാപിത ലക്ഷ്യം.
ഇതിന് സലഫിസമെന്നോ വഹാബിസമെന്നോ പേരുചൊല്ലി വിളിക്കാമെങ്കിലും മുന്നിൽ നിൽക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്വ താൽപര്യങ്ങളും സൗദിയുടെ ഷിയാ വിരുദ്ധ നിലപാടുകളുമാണ്. 875 ദശലക്ഷം ഡോളർ പണമായി മാത്രം കൈവശമുണ്ട് ഐസിസിനെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കുകൾ. കിഴക്കൻ സിറിയയിൽ കീഴടക്കിവച്ച എണ്ണക്കിണറുകളിൽ നിന്നുള്ള വരുമാനം വേറെ. ബാങ്കുകൾ ഉൾപ്പെടെ കൊള്ളയടിച്ചുമറ്റും നേടിയ ആസ്തി 1.5 ബില്യൺ ഡോളറിന്റേതാണ്. ഈ കാശെറിഞ്ഞ് ലോകത്തെമ്പാടും വേരുകളുറപ്പിക്കുയും പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരത വളരുമ്പോൾ അവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട അമേരിക്കയുൾപ്പെടെ ഇനി നേരിടേണ്ടിവരിക ലോകംകണ്ട ഏറ്റവും വലിയ ഭീകരശക്തിയെയാകും.