- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുർദ്ദിഷ് പോരാളിയായ 'ജൊവാന പലനി' യുടെ തലയ്ക്ക് ഐഎസ് വിലയിട്ടത് ആറ് കോടി; നിയമ നടപടിയും പാസ്പോർട്ട് കണ്ട് കെട്ടിയും പ്രതികാരം; സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വിറപ്പിച്ച 23 കാരി രാജ്യത്തിന് ഭീഷണിയോ?
ലണ്ടൻ: കുർദ്ദിഷ്-ഡാനിഷ് വംശജയായ ജൊവാന പലനിയുടെ തലയക്ക് 1 മില്യൺ യുഎസ് ഡോളർ(ആറേ മൂക്കാൽ കോടി രൂപ) വിലയിട്ടിരിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. സിറിയയിലും ഇറാഖിലും ഐഎസിനെ വിറപ്പിച്ച് യുദ്ധത്തിനിറങ്ങിയതിനാണ് 23 വയസുകാരിയെ കൊലപ്പെടുത്താൻ ഇനാം പ്രഖ്യാപിച്ച് ഭീകരർ രംഗത്തു വന്നത്. ഭീകരർക്ക് ഭീഷണിയായി വളർന്നു വരുന്നതിന്റെ പ്രതികാര നടപടിയാണിത്. ഞാനെങ്ങനെയാണ് ഡെന്മാർക്കിനും മറ്റ് രാജ്യങ്ങൾക്കും ഭീഷണിയാകുന്നത്. ഐസ് ഭീകരതയക്കെതിരെ ഡെന്മാർക്ക് പരിശീലിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഔദ്യോഗികമായ ഒരു സേനയുടെ പോരാളിയായ ഞാനെങ്ങനെ രാജ്യത്തിന് ഭീഷണിയാകും. എന്നാണ് 'ജൊവാന പലനി' തനിക്കെതിരെ ഉണ്ടായ നിയമനടപടിയുണ്ടായതിലും പാസ്പോർട്ട് കണ്ടുകെട്ടിയതിലും വിഷമം അറിയിച്ച് കുർദ്ദിഷ് വനിത ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു. വിവിധ ഭാഷകളിൽ ജൊവാനയുടെ തലയ്ക്ക് വിലയിട്ട് ഐഎസ് പ്രചരണം നടത്തുന്നുണ്ട്. ഡെന്മാർക്കിൽ പൊലീസ് പിടിയിലാണെങ്കിലും ജൊവാനയെ കൊല്ലാനുള്ള ശ്രമത്തിലാണ് നാളുകളായി ഐഎസ് ഭീകരർ.സോഷ്യൽ മീഡിയ വ
ലണ്ടൻ: കുർദ്ദിഷ്-ഡാനിഷ് വംശജയായ ജൊവാന പലനിയുടെ തലയക്ക് 1 മില്യൺ യുഎസ് ഡോളർ(ആറേ മൂക്കാൽ കോടി രൂപ) വിലയിട്ടിരിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. സിറിയയിലും ഇറാഖിലും ഐഎസിനെ വിറപ്പിച്ച് യുദ്ധത്തിനിറങ്ങിയതിനാണ് 23 വയസുകാരിയെ കൊലപ്പെടുത്താൻ ഇനാം പ്രഖ്യാപിച്ച് ഭീകരർ രംഗത്തു വന്നത്. ഭീകരർക്ക് ഭീഷണിയായി വളർന്നു വരുന്നതിന്റെ പ്രതികാര നടപടിയാണിത്.
ഞാനെങ്ങനെയാണ് ഡെന്മാർക്കിനും മറ്റ് രാജ്യങ്ങൾക്കും ഭീഷണിയാകുന്നത്. ഐസ് ഭീകരതയക്കെതിരെ ഡെന്മാർക്ക് പരിശീലിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഔദ്യോഗികമായ ഒരു സേനയുടെ പോരാളിയായ ഞാനെങ്ങനെ രാജ്യത്തിന് ഭീഷണിയാകും. എന്നാണ് 'ജൊവാന പലനി' തനിക്കെതിരെ ഉണ്ടായ നിയമനടപടിയുണ്ടായതിലും പാസ്പോർട്ട് കണ്ടുകെട്ടിയതിലും വിഷമം അറിയിച്ച് കുർദ്ദിഷ് വനിത ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു.
വിവിധ ഭാഷകളിൽ ജൊവാനയുടെ തലയ്ക്ക് വിലയിട്ട് ഐഎസ് പ്രചരണം നടത്തുന്നുണ്ട്. ഡെന്മാർക്കിൽ പൊലീസ് പിടിയിലാണെങ്കിലും ജൊവാനയെ കൊല്ലാനുള്ള ശ്രമത്തിലാണ് നാളുകളായി ഐഎസ് ഭീകരർ.സോഷ്യൽ മീഡിയ വഴിയാണ് കുർദ്ദിഷ് വനിതയെ കൊല്ലുന്നവർക്ക് 10ലക്ഷം ഡോളർ ഇനാം നൽകുമെന്ന് ഭീകരർ പ്രചരിപ്പിക്കുന്നത്.
ഗൾഫ് യുദ്ധകാലത്ത് ഇറാഖിലെ റമഡിയിലാണ് ജൊവാന ജനിച്ചത്. ഡെന്മാർക്കിൽ അഭയം തേടിയ കുടുംബം. ബിരുദ പഠന കാലത്താണ് പടനം പാതിവഴിയിൽ ഉപേക്ഷിച്ച് കുർദ്ദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അംഗമായത്. സിറിയയിൽ ഐഎസിനെതിരെ പോരാടിയ ശേഷം ഇറാഖിൽ പെഷ്മർഗ സേനയ്ക്കൊപ്പവും ചേർന്ന് പോരാടി.
2014ൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പാതിവഴിക്ക് ഉപേക്ഷിച്ചാണ് ഐഎസിനെതിരെ പോരാടാൻ കുർദ്ദിഷ് സേനക്കൊപ്പം ജൊവാന ചേർന്നത്. നിലവിൽ ഡെന്മാർക്കിൽ ജയിലഴിക്ക് പിന്നിലാണ് ജൊവാന. 2015 ജൂണിൽ ഡെന്മാർക്കിൽ യാത്ര നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ രാജ്യം വിട്ടതിനാണ് ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിൽ ജൊവാന ഇരുമ്പഴിക്കുള്ളിലായത്. ഡെന്മാർക്കിലൂടെ മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള ഐഎസ് ഭീകരരുടെ ഒഴുക്ക് തടയാനാണ് ഡെന്മാർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
എന്നാൽ ഐഎസിനെതിരെ പോരാടാനുറച്ച് ഇറങ്ങിയ ജൊവാന പലനി നിയമം ലംഘിച്ചാണ് രാജ്യം വിട്ടത്. പിന്നീട് ഡെന്മാർക്കിൽ തിരിച്ചെത്തിയതോടെയാണ് പൊലീസ് പിടികൂടിയത്. നാളെ മുതലാണ് കോപ്പൻഹേഗൻ കോടതിയിൽ പലനിയുടെ വിചാരണ ആരംഭിക്കുക. കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം തടവാണ് ഇരുപത്തി മൂന്നുകാരിയെ കാത്തിരിക്കുന്നത്.