- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസയില്ലാതെ യാത്ര ചെയ്യാൻ ഖത്തർ അനുവദിച്ചതോടെ എല്ലാ ഖത്തർ യാത്രക്കാരേയും നിരീക്ഷിക്കാൻ ഉറച്ച് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ; കേരളത്തിൽ നിന്നും ഖത്തർ-ഇറാൻ വഴി ഐസിസിലേക്ക് കൂട്ടപലായനം ഉണ്ടായേക്കുമെന്ന സൂചന ശക്തം
കരിപ്പൂർ: തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളുടെ പേരിലാണ് സൗദി അറേബ്യയും ഗൾഫിലെ സഖ്യരാജ്യങ്ങളും ഖത്തറിനെതിരെ ഉപരോധം സൃഷ്ടിച്ചത്. ഐസിസുമായി ഖത്തറിന് ബന്ധമുണ്ടെന്ന സൂചന നൽകിയാണ് ഇത്. കേരളത്തിൽ നിന്നും നിരവധി പേർ ഐസിസിലേക്ക് എത്തിയിട്ടുണ്ട്. ഇവരിൽ പലരും ഖത്തറിലൂടെയാണ് ഐസിസ് ക്യാമ്പിലെത്തിയത്. അഫ്ഗാനിലൂടെ ഐസിസിൽ ചേരാനുള്ള വഴിയിൽ രഹസ്യാന്വേഷണ നിരീക്ഷണ കണ്ണുകൾ ഏറെയുണ്ട്. അതുകൊണ്ടാണ് ഖത്തറിലൂടെ ഇറാൻ വഴി മലയാളികൾ ആടുമെയ്‌ക്കൽ ജീവിതത്തിനായി സിറിയിയിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ച ഖത്തർ ഭരണകൂടത്തിന്റെ നടപടി അന്വേഷണ ഏജൻസികൾക്ക് തലവേദനയാണ്. കേരളത്തിൽനിന്ന് കൂടുതൽപേർ ഖത്തർ വഴി ഇസ്ലാമിക് സ്റ്റേറ്റിൽ എത്താൻ സാധ്യത കൂട്ടുന്നതാണ് പുതിയ തീരുമാനമെന്നാണ് ദേശീയ അന്വേഷണ ഏജൻസി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. സംസ്ഥാനത്തെ തീവ്രവാദ ബന്ധമുള്ള സംഘടനകൾക്ക് ഖത്തറിൽ നിന്ന് 153 കോടിയുടെ സാമ്പത്തിക സഹായം ലഭ്യമായ വിവരങ്ങൾ പുറത്തുവന്നിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവ
കരിപ്പൂർ: തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളുടെ പേരിലാണ് സൗദി അറേബ്യയും ഗൾഫിലെ സഖ്യരാജ്യങ്ങളും ഖത്തറിനെതിരെ ഉപരോധം സൃഷ്ടിച്ചത്. ഐസിസുമായി ഖത്തറിന് ബന്ധമുണ്ടെന്ന സൂചന നൽകിയാണ് ഇത്. കേരളത്തിൽ നിന്നും നിരവധി പേർ ഐസിസിലേക്ക് എത്തിയിട്ടുണ്ട്. ഇവരിൽ പലരും ഖത്തറിലൂടെയാണ് ഐസിസ് ക്യാമ്പിലെത്തിയത്. അഫ്ഗാനിലൂടെ ഐസിസിൽ ചേരാനുള്ള വഴിയിൽ രഹസ്യാന്വേഷണ നിരീക്ഷണ കണ്ണുകൾ ഏറെയുണ്ട്. അതുകൊണ്ടാണ് ഖത്തറിലൂടെ ഇറാൻ വഴി മലയാളികൾ ആടുമെയ്‌ക്കൽ ജീവിതത്തിനായി സിറിയിയിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ച ഖത്തർ ഭരണകൂടത്തിന്റെ നടപടി അന്വേഷണ ഏജൻസികൾക്ക് തലവേദനയാണ്.
കേരളത്തിൽനിന്ന് കൂടുതൽപേർ ഖത്തർ വഴി ഇസ്ലാമിക് സ്റ്റേറ്റിൽ എത്താൻ സാധ്യത കൂട്ടുന്നതാണ് പുതിയ തീരുമാനമെന്നാണ് ദേശീയ അന്വേഷണ ഏജൻസി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. സംസ്ഥാനത്തെ തീവ്രവാദ ബന്ധമുള്ള സംഘടനകൾക്ക് ഖത്തറിൽ നിന്ന് 153 കോടിയുടെ സാമ്പത്തിക സഹായം ലഭ്യമായ വിവരങ്ങൾ പുറത്തുവന്നിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് ഖത്തറുമായി ഏറെ ബന്ധമുണ്ട്. ഖത്തറിലെ ചില മത പണ്ഡിതർക്ക് ഐസിസുമായി ബന്ധമുണ്ടെന്നും സൗദി ആരോപിച്ചിരുന്നു. ഇവർക്കും മലബാർ മേഖലയിൽ ശക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ വിസയില്ലാതെ ആളുകൾക്ക് ഖത്തറിൽ പോകമെന്ന പ്രഖ്യാപനം ദുരുപയോഗിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ ഖത്തറിന് ഏറെ സഹായങ്ങൾ ചെയ്യുന്നതും ഒപ്പംനിൽക്കുന്നതും ഇറാനാണ്. ഖത്തറിൽ എത്തുന്ന ഒരാൾക്ക് എളുപ്പത്തിൽ ഇറാനിലും അവിടെനിന്ന് പാക്കിസ്ഥാനിലും അഫ്ഗാനിലുമെത്താൻ സാധിക്കും. കേരളത്തിലെ ഐ.എസ്. റിക്രൂട്ട്മെന്റിൽ ഏറെയും നടന്നിരിക്കുന്നത് അബുദാബി മൊഡ്യൂൾ, ഖത്തർ മൊഡ്യൂൾ എന്നിങ്ങെനെയുള്ള സംഘങ്ങൾ വഴിയാണ്. ഈ സാഹചര്യത്തിൽ ഖത്തർ മോഡ്യൂളിന് കരുത്ത് കൂടുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഖത്തറിലേക്ക് വിമാനം കയറുന്ന ഓരോരുത്തരേയും നിരീക്ഷിക്കും. അവർ തിരിച്ചെത്തുന്നുണ്ടോ എന്നും പരിശോധിക്കും. ഓൺ അറൈവൽ വിസ ലക്ഷ്യമിട്ട് വിമാനം കയറുന്നവരാകും നിരീക്ഷണത്തിലാകുക.
മടക്ക വിമാനടിക്കറ്റ് കൈവശമുണ്ടെങ്കിൽ ഇന്ത്യക്കാർക്ക് ആറുമാസംവരെ രാജ്യത്ത് കഴിയാമെന്നാണ് ഖത്തർ വാഗ്ദാനം. മടക്ക ടിക്കറ്റുമായി പോയാലും ഖത്തറിലൂടെ മറ്റിടത്തേക്ക് കടക്കാൻ ആർക്കും കഴിയും. ഇത് ഐസിസിലേക്ക് ചേരാൻ ആഗ്രഹിക്കുന്നവർക്ക് കരുത്താകും. ഇതിനെത്തുടർന്ന് വിമാനത്തവളങ്ങളിൽ കൂടുതൽ ജാഗ്രതപുലർത്താൻ വിവിധ ഏജൻസികൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് ഇനി ഖത്തർ സന്ദർശിക്കാൻ വിസ വേണ്ട. നേരെ വിമാനം കയറാം. അവിടെയെത്തിയാൽ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇല്ല. ഇന്ത്യ ഉൾപ്പെടെ എൺപത് രാജ്യക്കാർക്ക് ഈ സൗജന്യം ലഭ്യമാകുമെന്ന് ഖത്തർ അറിയിച്ചിട്ടുണ്ട്.
ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറിൽ പ്രവേശിക്കാൻ ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നൽകുന്നത്. 30 ദിവസം മുതൽ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതിൽ മൾട്ടിപ്പിൾ എൻട്രിയും അനുവദിക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങൾ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവർക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് നിഗമനം.