- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ ഇസ്ളാം മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ സംഘടനയ്ക്ക് അഞ്ചുവർഷത്തെ നിരോധനം; ഇസ്ലാമിക് റിസർച്ച ഫൗണ്ടേഷന്റെ വിലക്ക് യുഎപിഎ പ്രകാരം; നടപടി ഭീകരത പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന്
ന്യൂഡൽഹി: ഭീകരത പ്രചരിപ്പിക്കുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ കേന്ദ്ര സർക്കാർ നിരോധിച്ചു. വിവാദ മുസഌം മത പ്രഭാഷകൻ സക്കീർ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘടനാണിത്. സംഘടനാ പ്രവർത്തനത്തിന്റെ മറവിൽ ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സംഘടന വേദിയാകുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ നിന്ന് ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതിൽ സക്കീർ നായിക്കിന്റെ അനുയായികൾക്ക് പങ്കുണ്ടെന്ന് ആരോപണം ഉയരുകയും രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നത്. ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്. ഭീകരത പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന രാജ്യാന്തര ചാനലായ പീസ് ടിവിയുമായി സംശയാസ്പദമായ ബന്ധം മുംബെയിലെ ഇസ്ലാമിക് റിസർച് ഫൗണ്ടേഷന് (ഐആർഎഫ
ന്യൂഡൽഹി: ഭീകരത പ്രചരിപ്പിക്കുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ കേന്ദ്ര സർക്കാർ നിരോധിച്ചു. വിവാദ മുസഌം മത പ്രഭാഷകൻ സക്കീർ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘടനാണിത്. സംഘടനാ പ്രവർത്തനത്തിന്റെ മറവിൽ ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സംഘടന വേദിയാകുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.
കേരളത്തിൽ നിന്ന് ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതിൽ സക്കീർ നായിക്കിന്റെ അനുയായികൾക്ക് പങ്കുണ്ടെന്ന് ആരോപണം ഉയരുകയും രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നത്.
ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്. ഭീകരത പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന രാജ്യാന്തര ചാനലായ പീസ് ടിവിയുമായി സംശയാസ്പദമായ ബന്ധം മുംബെയിലെ ഇസ്ലാമിക് റിസർച് ഫൗണ്ടേഷന് (ഐആർഎഫ്) ഉണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണു നിരോധനമെന്നാണു സൂചന. ഭീകരത പ്രചരിപ്പിക്കാനും മതപരിവർത്തനത്തിനും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ സംഘടനയ്‌ക്കെതിരെയും സക്കീർ നായിക്കിനെതിരെയും ഉയർന്നിരുന്നു. രാജ്യത്ത് പലയിടത്തും സംഘടനയുടെ വക്താക്കൾ ഭീകരപ്രവർത്തനത്തിന് വഴിതെളിക്കുന്നതായും ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് നേരിട്ട് ഇടപെടുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇസഌമിക് റിസർച്ച് ഫൗണ്ടേഷന്റെ ചെയർമാനാണ് സക്കീർ നായിക്ക്. ഇതിനു പുറമേ നായിക്കിന്റെ രണ്ടു വിദ്യാഭ്യാസ ട്രസ്റ്റുകളുടെ പ്രവർത്തനങ്ങൾ കൂടി നിരീക്ഷണത്തിലാണ്. ധാക്ക ഭീകരാക്രമണങ്ങൾക്കു പ്രചോദനമായെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇന്ത്യയിലെത്തിയാൽ അറസ്റ്റ് ചെയ്‌തേക്കുമെന്ന വാർത്തകളും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ വിദേശ സന്ദർശനത്തിന് പുറപ്പെട്ട സക്കീർ നായിക്ക് പിന്നീട് രാജ്യത്തേക്ക് തിരിച്ചെത്തിയില്ല.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പീസ് ടിവി മതപ്രചാരണത്തിന് പുറമെ ഭീകരത പ്രചരിപ്പിക്കുന്നതായുള്ള ആരോപണങ്ങളിലും അേന്വഷണം നടന്നുവരികയാണ്. നിരവധി രാജ്യങ്ങളിൽ ഇതിന് നിരോധനവുമുണ്ട്.