ന്യൂഡൽഹി: ഐഎസ് ഭീകരനെ ഡൽഹി പൊലീസ് പിടികൂടി. അബ്ദുൾ യൂസഫ് ഖാൻ എന്നയാളെയാണ് പിടികൂടിയത്. അതിരൂക്ഷമായ വെടിവെപ്പിന് ഒടുവിലാണ് ഡൽഹി ദൗലാ ഖാൻ ഏരിയയിൽ നിന്നും ഭീകരനെ പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് എത്തിയത്. ഡ​ൽ​ഹി പോ​ലീ​സി​ന്റെ സ്‌​പെ​ഷ​ൽ സെ​ല്ലാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

ഇയാളിൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ യുപി സ്വദേശിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.പൊലീസിന്റെ സാന്നിധ്യം മനസ്സിലായതോടെ ഇയാൾ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ കീഴ്‌പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹ അറിയിച്ചു.

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഡൽഹിയിലെത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. ഐഎസ് ഭീകരനെ പിടികൂടിയ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. റി​ഡ്ജ് റോ​ഡി​ൽ ദൗ​ള ക്വാ​നും ക​രോ​ൾ ബാ​ഗി​നും ഇ​ട​യി​ലു​ണ്ടാ​യ വെ​ടി​വെ​യ്‌പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഐസിസ് ഭീകരനെ അറസ്റ്റ് ചെയ്ത റിഡ്ജ് റോഡ് പ്രദേശത്തെ ബുദ്ധ ജയന്തി പാർക്കിന് സമീപം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അവർ ഇപ്പോൾ ബോംബ് നിർവീര്യമാക്കുകയാണ്. ഭീകരനെ ഇപ്പോൾ ലോധി കോളനിയിലെ പൊലീസ് സ്പെഷ്യൽ സെൽ ഓഫീസിലേക്ക് കൊണ്ടുവന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശം മുഴുവൻദേശീയ സുരക്ഷാ ഗാർഡിൽ നിന്നുള്ള കമാൻഡോകളും സ്നിഫർ നായ്ക്കളും പരിശോധന നടത്തുകയാണ്.

ഐ​എ​സുമായി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ ഒ​രു ഡോ​ക്ട​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. എം​എ​സ് രാ​മ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ദ​ൻ റ​ഹ്മാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ൻ​ഐ​എ ആ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.