- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദത്തിന് ബോധവത്ക്കരണം വേണ്ടത് മുസ്ലീങ്ങൾക്ക് മാത്രമോ? സ്പെഷൽ ബ്രാഞ്ച് പൊലീസിന്റെ വക മുസ്‌ലിം മഹല്ല് ഭാരവാഹികൾക്കും ഖതീബുമാർക്കുമുള്ള ക്ലാസ് വിവാദത്തിൽ; ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടന്ന പരിപാടി ഇസ്‌ലാമോഫോബിയക്ക് മികച്ച ഉദാഹരണമെന്ന് മുസ്‌ലീം സംഘടകൾ; മുഖ്യമന്ത്രിയുടെ ഇടപെടലിൽ പഠന പരിപാടി ഉപേക്ഷിച്ച് പൊലീസും
കോഴിക്കോട്: മുസ്‌ലീം സമുദായത്തെ ചാപ്പയടിക്കുന്ന രീതിയിൽ കേരള പൊലീസ് തീവ്രവാദ വിരുദ്ധ ബോധവത്ക്കരണം നടത്തുന്നതായി പരാതി. തീവ്രവാദത്തിനും മയക്കുമരുന്നിനുമെതിരെ സ്പെഷൽ ബ്രാഞ്ച് പൊലീസിന്റെ വക മുസ്‌ലിം മഹല്ല് ഭാരവാഹികൾക്കും ഖതീബുമാർക്കും ബോധവത്കരണമാണ് വിവാദമായത്. കഴിഞ്ഞദിവസം കോഴിക്കോട് നാദാപുരം വി.എ.കെ ഹാളിലാണ് ജില്ല സ്പെഷൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി നടന്നത്. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണത്രെ പരിപാടി. നാദാപുരം മേഖലയിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾക്കും ഖതീബുമാർക്കുമാണ് യോഗത്തിലേക്ക് ക്ഷണം ലഭിച്ചത്.അതേസമയം, വിവിധ മതവിഭാഗങ്ങളെ ഒന്നിച്ച് പങ്കെടുപ്പിക്കാതെ മുസ്‌ലിംകൾക്കു മാത്രം ഇതുസംബന്ധമായി ബോധവത്കരണം നവമാധ്യമങ്ങളിലടക്കം വ്യാപകമായിയ വിമർശിക്കപ്പെടുന്നുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി കിട്ടിയിട്ടുണ്ട്. വിശദമായി പഠിച്ചശേഷംമതി ഇത്തരം പരിപാടികൾ എന്ന നിലപാടാണ് മുഖമന്ത്രി എടുത്തത്.ഇതോടെ പൊലീസ് ബോധവത്ക്കരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് ഐ.എസി
കോഴിക്കോട്: മുസ്‌ലീം സമുദായത്തെ ചാപ്പയടിക്കുന്ന രീതിയിൽ കേരള പൊലീസ് തീവ്രവാദ വിരുദ്ധ ബോധവത്ക്കരണം നടത്തുന്നതായി പരാതി. തീവ്രവാദത്തിനും മയക്കുമരുന്നിനുമെതിരെ സ്പെഷൽ ബ്രാഞ്ച് പൊലീസിന്റെ വക മുസ്‌ലിം മഹല്ല് ഭാരവാഹികൾക്കും ഖതീബുമാർക്കും ബോധവത്കരണമാണ് വിവാദമായത്. കഴിഞ്ഞദിവസം കോഴിക്കോട് നാദാപുരം വി.എ.കെ ഹാളിലാണ് ജില്ല സ്പെഷൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി നടന്നത്.
ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണത്രെ പരിപാടി. നാദാപുരം മേഖലയിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾക്കും ഖതീബുമാർക്കുമാണ് യോഗത്തിലേക്ക് ക്ഷണം ലഭിച്ചത്.അതേസമയം, വിവിധ മതവിഭാഗങ്ങളെ ഒന്നിച്ച് പങ്കെടുപ്പിക്കാതെ മുസ്‌ലിംകൾക്കു മാത്രം ഇതുസംബന്ധമായി ബോധവത്കരണം നവമാധ്യമങ്ങളിലടക്കം വ്യാപകമായിയ വിമർശിക്കപ്പെടുന്നുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി കിട്ടിയിട്ടുണ്ട്. വിശദമായി പഠിച്ചശേഷംമതി ഇത്തരം പരിപാടികൾ എന്ന നിലപാടാണ് മുഖമന്ത്രി എടുത്തത്.ഇതോടെ പൊലീസ് ബോധവത്ക്കരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
കേരളത്തിൽനിന്ന് ഐ.എസിലേക്ക് വ്യാപകമായി റിക്രൂട്ട്‌മെന്റ് നടക്കുന്ന സാഹചര്യമാണത്രെ ഇത്തരത്തിൽ ക്ലാസ് നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. മുസ്‌ലിം സമുദായ നേതൃത്വത്തിനു മാത്രം തീവ്രവാദ വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചതിനെതിരെ യോഗത്തിൽ പങ്കെടുത്ത പലരും പ്രതിഷേധമുയർത്തി. മുസ്‌ലിംകൾക്കു മാത്രം ഭീകരതക്കെതിരെ ക്ലാസ് നൽകുന്നത് സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുമെന്നും ആരോപണമുയർന്നു.
ഐ.എസ് തീവ്രവാദികളുടെ പ്രവർത്തനങ്ങളും ഇത് സമൂഹത്തിൽ വരുത്തുന്ന ദുരന്തങ്ങളുമാണ് ബോധവത്കരണ ക്ലാസിൽ ഏറെയും പരാമർശിച്ചത്. കോഴിക്കോട് റേഞ്ച് സ്പെഷൽ ബ്രാഞ്ച് സിഐഡി എം.എൻ. സുനിൽ ക്ലാസ് ഉദ്ഘാടനം ചെയ്ത ക്ലാസിൽ ഇന്റേണൽ സെക്യൂരിറ്റി ഡിവൈ.എസ്‌പി കെ.എസ്. ഷാജി, ഡിവൈ.എസ്‌പി കെ.എസ്. അബ്ദുൽകരീം, കെ. സുരേഷ്, മുഹമ്മദ് കുരിക്കൾ എന്നിവരാണ് സംസാരിച്ചത്.
എന്നാൽ, വടകരയിലും സമാനരീതിയിൽ ക്ലാസ് നടന്നിട്ടുണ്ടെന്നും മഹല്ലുകൾക്കും ക്ഷേത്ര ഭാരവാഹികൾക്കും പ്രത്യേകമായാണ് അവിടെ ക്ലാസ് നൽകിയതെന്നുമാണ് പൊലീസ് വിശദീകരണം. അതേസമയം മോദിയുടെ സർക്കാർ മുസ്‌ലീങ്ങളെ നോക്കിക്കാണുന്ന അതേ രീതിയിയാണ് പിണറായി സർക്കാറും പിന്തുടരുന്നതെന്ന് മുസ്‌ലീ ലീഗും എസ്.ഡി.പി.ഐയുമടക്കമുള്ള സംഘടനകൾ ആരോപിച്ചിട്ടുണ്ട്.
ഇസ്‌ലാമിനെയും തീവ്രവാദത്തെയും ബന്ധിപ്പിക്കുന്നത് ഇസ്‌ലാമോഫോബിയക്ക് മികച്ച ഉദാഹരണമാണെന്നും ഈ പാർട്ടികളിലെ പല പ്രാദേശിക നേതാക്കളും ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. ഐ.എസ് റിക്രൂട്ട്‌മെന്റ്‌പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ പൊലീസ് സാമാന്യവത്ക്കരിക്കയാണെന്നും ആരോപണമുണ്ട്.