- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഭീകരപ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായ ഇസ്രയേൽ എന്തുകൊണ്ടാണ് യൂറോപ്പിനെക്കാളും അമേരിക്കയെക്കാളും സുരക്ഷിതമായിരിക്കുന്നത്? ഈ വർഷവും ഇസ്രയേലിലേക്ക് കുടിയേറിയത് 5000 ഫ്രഞ്ചുകാർ; ലോകമെമ്പാടുനിന്നും കുടിയേറ്റം തുടരുന്നു
ഭീകരപ്രവർത്തനങ്ങളുടെയും ആയുധക്കച്ചവടത്തിന്റെയും കേന്ദ്രമാണ് ഇസ്രയേൽ. പക്ഷേ, ഇസ്രയേലിൽ ഒരു ഭീകരാക്രമണമുണ്ടായതായി അടുത്തകാലത്തെങ്ങും കേട്ടിട്ടില്ല. ഫലസ്തീനുമായുള്ള തർക്കം ചില ചില്ലറ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും പൊതുവെ സമാധാനപരമാണ് ഇസ്രയേലിലെ ജീവിതതമെന്ന് അവിടേയ്ക്കുള്ള കുടിയേറ്റം വ്യക്തമാക്കുന്നു. 2016-ൽ ഇസ്രയേലിലേക്ക് കുടിയേറിയത് 5000 ഫ്രഞ്ച് യഹൂദന്മാരാണ്. ഫ്രാൻസിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളാണ് യഹൂദന്മാരെ വാഗ്ദത്ത ഭൂമിയായ ഇസ്രയേലിലേക്ക് ആകർഷിക്കുന്നത്. യഹൂദന്മാർ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഷാർലി ഹെബ്ദോ മാസികയ്‌ക്കെതിരെയുണ്ടായ ഭീകരാക്രമണം മുതൽക്കാണ് ഇസ്രയേലിലേക്കുള്ള ഫ്രഞ്ച് കുടിയേറ്റം ശക്തമാക്കിയത്. 2014-ൽ 7231 യഹൂദന്മാരും 2015-ൽ 7,900 യഹൂദന്മാരും ഫ്രാൻസിൽനിന്ന് ഇസ്രയേലിലേക്ക് കുടിയേറി. കഴിഞ്ഞവർഷം 5000 പേരാണ് ഫ്രാൻസിൽനിന്നെത്തിയത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ യഹൂദന്മാരുള്ള രാജ്യമാണ് ഫ്രാൻസ്. അഞ്ചുലക്ഷത്തോളം യഹൂദന്മാരാണ് ഫ്രാൻസിലുള്ളത്. യഹൂദന്മാർക്ക് നേരെ ഫ്രാൻസിൽ ആക്രമണം ആദ്യം റിപ്പോ
ഭീകരപ്രവർത്തനങ്ങളുടെയും ആയുധക്കച്ചവടത്തിന്റെയും കേന്ദ്രമാണ് ഇസ്രയേൽ. പക്ഷേ, ഇസ്രയേലിൽ ഒരു ഭീകരാക്രമണമുണ്ടായതായി അടുത്തകാലത്തെങ്ങും കേട്ടിട്ടില്ല. ഫലസ്തീനുമായുള്ള തർക്കം ചില ചില്ലറ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും പൊതുവെ സമാധാനപരമാണ് ഇസ്രയേലിലെ ജീവിതതമെന്ന് അവിടേയ്ക്കുള്ള കുടിയേറ്റം വ്യക്തമാക്കുന്നു. 2016-ൽ ഇസ്രയേലിലേക്ക് കുടിയേറിയത് 5000 ഫ്രഞ്ച് യഹൂദന്മാരാണ്.
ഫ്രാൻസിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളാണ് യഹൂദന്മാരെ വാഗ്ദത്ത ഭൂമിയായ ഇസ്രയേലിലേക്ക് ആകർഷിക്കുന്നത്. യഹൂദന്മാർ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഷാർലി ഹെബ്ദോ മാസികയ്‌ക്കെതിരെയുണ്ടായ ഭീകരാക്രമണം മുതൽക്കാണ് ഇസ്രയേലിലേക്കുള്ള ഫ്രഞ്ച് കുടിയേറ്റം ശക്തമാക്കിയത്. 2014-ൽ 7231 യഹൂദന്മാരും 2015-ൽ 7,900 യഹൂദന്മാരും ഫ്രാൻസിൽനിന്ന് ഇസ്രയേലിലേക്ക് കുടിയേറി. കഴിഞ്ഞവർഷം 5000 പേരാണ് ഫ്രാൻസിൽനിന്നെത്തിയത്.
യൂറോപ്പിൽ ഏറ്റവും കൂടുതൽ യഹൂദന്മാരുള്ള രാജ്യമാണ് ഫ്രാൻസ്. അഞ്ചുലക്ഷത്തോളം യഹൂദന്മാരാണ് ഫ്രാൻസിലുള്ളത്. യഹൂദന്മാർക്ക് നേരെ ഫ്രാൻസിൽ ആക്രമണം ആദ്യം റിപ്പോർട്ട് ചെയ്തത് 2006 മുതൽക്കാണ്. ഇലൻ ഹാലിമി എന്ന യഹൂദ യുവാവിനെ പാരീസിൽ വെടിവച്ചുകൊന്നതാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം. 2012-ൽ ടുളൂസിലെ യഹൂദ സ്‌കൂളിനുനേർക്കും ആക്രമണമുണ്ടായി.
യഹൂദന്മാരുടെ വാഗ്ദത്ത ഭൂമിയായ ഇസ്രയേലിലേക്ക് ലോകമെമ്പാടുനിന്നും കുടിയേറ്റം തുടരുകയാണ്. അതിലേറ്റവും കൂടുതൽ പേരെത്തുന്നത് ഫ്രാൻസിൽനിന്നാണ്. ഓരോവർഷവും ഇസ്രയേലിലേക്കുള്ള യഹൂദ കുടിയേറ്റം വർധിച്ചുവരികയാണ്. 2015-ൽ യഹൂദ കുടിയേറ്റത്തിൽ 40 ശതമാനത്തോളം വർധനയാണുണ്ടായത്. യുക്രൈനിൽനിന്നും റഷ്യയിൽനിന്നുമുള്ള കുടിയേറ്റമാണ് ഇതിൽ കൂടുതലായുമുണ്ടായിരുന്നത്. ഷാർലി ഹെബ്ദോ ആക്രമണത്തിനുശേഷമാണ് ഫ്രഞ്ച് കുടിയേറ്റം ശക്തമായത്.