- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എസ്എസ്എൽവി ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ സ്ഥാപിച്ചു; നിശ്ചയിച്ച ഇടത്തിലും താഴെയാണ് ഉപഗ്രഹങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞത്; ദൗത്യം പരാജയമല്ല; പ്രതീക്ഷിച്ച വിജയവുമല്ല'; ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞില്ലെന്ന് ഐഎസ്ആർഒ
ശ്രീഹരിക്കോട്ട: എസ്എസ്എൽവി വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കെ വിശദീകരണവുമായി ഐഎസ്ആർഒ രംഗത്ത്. എസ്എസ്എൽവി ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് ഐഎസ്ആർഒ പറയുന്നു. എന്നാൽ നിശ്ചയിച്ച ഇടത്തിലും താഴെയാണ് ഈ ഉപഗ്രഹങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞത്. ഇതുവരെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
മാധ്യമങ്ങളെ കണ്ട ഐഎസ്ആർഒ മേധാവി സോമനാഥ് അവസാനഘട്ടത്തിലെ പ്രശ്‌നം സൂചിപ്പിച്ചു. എസ്എസ്എൽവിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിർവഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെർമിനൽ ഘട്ടത്തിൽ ഡാറ്റ നഷ്ടപ്പെട്ടുവെന്നാണ് ഐഎസ്ആർഒ മേധാവി പറഞ്ഞത്. ഞങ്ങൾ ഡാറ്റ വിശകലനം ചെയ്യുകയാണ്, ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പിന്നീട് പങ്കുവയ്ക്കാം എന്നാണ് ഐഎസ്ആർഒ മേധാവി അറിയിച്ചത്.
ഇസ്രൊയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവന്നു. ഉദ്ദേശിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ സ്ഥാപിച്ചത്. നിലവിൽ അവ അവിടെ സുരക്ഷിതമല്ല. ദൗത്യം പരാജയമല്ല, പക്ഷേ ഇത് പ്രതീക്ഷിച്ച വിജയവുമല്ല. എസ്എസ്എൽവിക്ക് മുന്നിൽ ഇനിയും കടമ്പകൾ ബാക്കിയാണ് എന്നായിരുന്നു വിശദീകരണം.
(1/2) SSLV-D1/EOS-02 Mission update: SSLV-D1 placed the satellites into 356 km x 76 km elliptical orbit instead of 356 km circular orbit. Satellites are no longer usable. Issue is reasonably identified. Failure of a logic to identify a sensor failure and go for a salvage action
- ISRO (@isro) August 7, 2022
വിക്ഷേപണം അടക്കം എസ്എസ്എൽവിയുടെ ആദ്യ പറക്കലിന്റെ തുടക്കം കൃത്യമായിരുന്നു. ഇസ്രൊയുടെ പുതിയ റോക്കറ്റ് കൃത്യം ഒന്ന് 9.18ന് തന്നെ വിക്ഷേപിച്ചു. മൂന്നാം ഘട്ട ജ്വലനം പൂർത്തിയായതിന് ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കമായത്. മൂന്നാംഘട്ടത്തിന്റെ ചാർട്ടിൽ തന്നെ ഈ വ്യതിയാനം വ്യക്തമായിരുന്നു.
ഉപഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തിലെത്തിക്കേണ്ട ചുമതല വെലോസിറ്റി ട്രിമിങ് മൊഡ്യൂൾ എന്ന അവസാന ഭാഗത്തിനാണ്. ഇത് പ്രവർത്തിച്ചോ ഇല്ലയോ എന്നതാണ് സംശയം. ആശയക്കുഴപ്പം നിലനിൽക്കെ ഉപഗ്രങ്ങൾ വേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെ സ്‌ക്രീനിൽ തെളിഞ്ഞു. പിന്നാലെ ഉപഗ്രഹം വേർപ്പെട്ടുവെന്ന അറിയിപ്പും വന്നു. ഐഎസ്ആർഒ കൺട്രോൾ റൂമിൽ വിജയഘോഷങ്ങൾ ഉയർന്നു.
എസ്എസ്എൽവി ആദ്യ ദൗത്യം വിജയമെന്ന പ്രതീതിയായിരുന്നു കൺട്രോൾ റൂമിൽ നിന്നും പുറത്തേക്ക് ലഭിച്ചത്. എന്നാൽ സ്ഥിരീകരണം തരേണ്ട ഐഎസ്ആർഒ പിന്നാലെ വീണ്ടും നിശബ്ദതയിലായി. എന്താണ് സംഭവിച്ചതെന്നതിൽ ആശയക്കുഴപ്പം.
വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിക്കാത്തതായിരുന്നു പ്രശ്‌നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വിടിഎം) സാങ്കേതിക പ്രശ്‌നം സംഭവിച്ചതായിരുന്നു കാരണം. ഈ പ്രശ്‌നം പരിഹരിച്ചാണ് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചത്.
ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ഐഎസ്ആർഒ രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ വിക്ഷേപണത്തിന് ശേഷം മൂന്നാംഘട്ടത്തിന്റെ ചാർട്ടിൽ വ്യതിയാനം വ്യക്തമാവുകയായിരുന്നു.
ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കപ്പെട്ട എസ്എസ്എൽവിയുടെ ആദ്യഘട്ടങ്ങൾ വിജയകരമായെങ്കിലും അവസാന ഘട്ടത്തിൽ ബന്ധം നഷ്ടമായി. ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്‌നൽ ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
'എസ്എസ്എൽവിയുടെ ആദ്യ യാത്ര പൂർത്തിയായി. എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ നടന്നു. അവസാന ഘട്ടത്തിൽ ബന്ധം നഷ്ടമായി. ഇക്കാര്യം പരിശോധിച്ചുവരുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും', എന്നായിരുന്നു ഐഎസ്ആർഒ ആദ്യം ട്വീറ്റ് ചെയ്തത്.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിലെ 750 പെൺകുട്ടികൾചേർന്നു നിർമ്മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എൽവി കുതിച്ചുയർന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി വിക്ഷേപണത്തിന് ആറര മണിക്കൂർ മുമ്പുതന്നെ എസ്എസ്എൽവിയുടെ കൗണ്ട്ഡൗൺ തുടങ്ങിയിരുന്നു.
നിർമ്മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എൽ.വി. വിക്ഷേപണ സജ്ജമാക്കാൻ കുറച്ചു സമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗൺ സമയം കുറച്ചത്. ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്.എസ്.എൽ.വി.ക്കു രൂപം നൽകിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യസംരംഭകർക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാവും. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ എൻ.എസ്‌ഐ.എലിനായിരിക്കും അതിന്റെ ചുമതല.
രണ്ടു മീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമുള്ള എസ്.എസ്.എൽ.വി. നിർമ്മിക്കാൻ 30 കോടി രൂപയേ ചെലവുവരൂ. ആറുപേർ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂർകൊണ്ട് ഇതിനെ വിക്ഷേപണസജ്ജമാക്കാൻ പറ്റും. എട്ടു കിലോഗ്രാം മാത്രമുള്ള ആസാദിസാറ്റിനെയും പ്രധാന ഉപഗ്രഹമായ ഇ.ഒ.എസ്.-02 നെയും ഭ്രമണപഥത്തിലെത്തിക്കാൻ എസ്.എസ്.എൽ.വി.ക്ക് 12 മിനിറ്റു സമയം മതി. ഭൂപടനിർമ്മാണം പോലുള്ള ആവശ്യങ്ങൾക്കാണ് ഇ.ഒ.എസ്.-02 പ്രധാനമായും ഉപയോഗിക്കുക.
പെൺകുട്ടികളിൽ ശാസ്ത്ര ഗവേഷണാഭിരുചി വളർത്തുകയെന്നത് ലക്ഷ്യമിട്ടാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹത്തെ എസ്.എസ്.എൽ.വി. ഭ്രമണപഥത്തിലെത്തിക്കുന്നത്. ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്പേസ് കിഡ്‌സിന്റെ നേതൃത്വത്തിൽ ഈ ഉപഗ്രഹനിർമ്മാണത്തിൽ പങ്കാളികളായവരിൽ കേരളത്തിലെ മങ്കട, ചേരിയം ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉൾപ്പെടുന്നു
മറുനാടന് മലയാളി ബ്യൂറോ