- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കകാരിയെ പ്രണയിച്ച് കെട്ടിയത് മതംമാറ്റാൻ; എതിർപ്പ് ശക്തമായതോടെ ഭാര്യയേയും മകളേയും മടക്കി അയച്ചു; ഖുറേഷിയുടെ രണ്ടാം ഭാര്യ ഹിന്ദുവാണോ എന്ന് സംശയം; റിസ്വാന്റെ ഭാര്യയുടെ ആദ്യ ഭർത്താവും ഹിന്ദു; ഐസിസിൽ പിടിയിലായവരുടെ ബന്ധുക്കൾക്ക് തീവ്രവാദമില്ല
കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് യുവാക്കളേയും കുടുംബത്തേയും ആകർഷിച്ചുകൊണ്ടുപോവുന്ന ആർഷി ഖുറേഷിയും റിസ്‌വാൻ ഖാനും അവരുടെ കുടുംബങ്ങളിലെ ആരേയും ഇത്തരം പ്രവർത്തനവുമായി ബന്ധപ്പെടുത്തിയില്ല. ഇവർ രണ്ടു പേരുടേയും കുടുംബങ്ങളിൽ ആരും തന്നെ മത തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെട്ടുമില്ല. ആർഷി ഖുറേഷി ആദ്യം വിവാഹം ചെയ്തത് അമേരിക്കയിൽ നിന്നാണ്. അമേരിക്കയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനിടെ ജസ്സി അസർ റെയ്ലിയെ പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. അല്പകാലം അമേരിക്കയിൽ ജോലി ചെയ്ത ഖുറേഷി പിന്നീട് ജസ്സിയേയും രണ്ടു മക്കളേയും കൂട്ടി ഇന്ത്യയിലെത്തി. ഇന്ത്യയിലെത്തിയപ്പോൾ ക്രിസ്ത്യാനിയായ ജസ്സിയേയും മക്കളേയും മതം മാറ്റാനുള്ള ശ്രമമായിരുന്നു. എന്നാൽ അത് അവർ അംഗീകരിക്കാതായതോടെ ഇവർ തമ്മിലുള്ള ദാമ്പത്യത്തിൽ കടുത്ത ഭിന്നിപ്പുണ്ടായി. ഒടുവിൽ ജസ്സി മക്കളേയും കൂട്ടി അമേരിക്കയിലേക്ക് തിരിച്ചുപോവുകയായിരുന്നു. അതോടെ ഖുറേഷിയുമായുള്ള ബന്ധം അവസാനിച്ചു. ഇന്ന് പതിനാറും ഒമ്പതും വയസ്സുള്ള രണ്ടുപെൺകു
കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് യുവാക്കളേയും കുടുംബത്തേയും ആകർഷിച്ചുകൊണ്ടുപോവുന്ന ആർഷി ഖുറേഷിയും റിസ്‌വാൻ ഖാനും അവരുടെ കുടുംബങ്ങളിലെ ആരേയും ഇത്തരം പ്രവർത്തനവുമായി ബന്ധപ്പെടുത്തിയില്ല. ഇവർ രണ്ടു പേരുടേയും കുടുംബങ്ങളിൽ ആരും തന്നെ മത തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെട്ടുമില്ല.
ആർഷി ഖുറേഷി ആദ്യം വിവാഹം ചെയ്തത് അമേരിക്കയിൽ നിന്നാണ്. അമേരിക്കയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനിടെ ജസ്സി അസർ റെയ്ലിയെ പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. അല്പകാലം അമേരിക്കയിൽ ജോലി ചെയ്ത ഖുറേഷി പിന്നീട് ജസ്സിയേയും രണ്ടു മക്കളേയും കൂട്ടി ഇന്ത്യയിലെത്തി. ഇന്ത്യയിലെത്തിയപ്പോൾ ക്രിസ്ത്യാനിയായ ജസ്സിയേയും മക്കളേയും മതം മാറ്റാനുള്ള ശ്രമമായിരുന്നു. എന്നാൽ അത് അവർ അംഗീകരിക്കാതായതോടെ ഇവർ തമ്മിലുള്ള ദാമ്പത്യത്തിൽ കടുത്ത ഭിന്നിപ്പുണ്ടായി. ഒടുവിൽ ജസ്സി മക്കളേയും കൂട്ടി അമേരിക്കയിലേക്ക് തിരിച്ചുപോവുകയായിരുന്നു. അതോടെ ഖുറേഷിയുമായുള്ള ബന്ധം അവസാനിച്ചു.
ഇന്ന് പതിനാറും ഒമ്പതും വയസ്സുള്ള രണ്ടുപെൺകുട്ടികളാണ് ഖുറേഷിയുടെ ആ മക്കൾ. നാല്പത്തഞ്ചുകാരനായ ഖുറേഷി മൂന്നു വർഷം മുമ്പ് വീണ്ടും വിവാഹിതനായി. ഛത്തീസ്‌ഗഡിലെ റിസ്വാന എന്ന എം.എ. ബിരുദദാരിയാണ് ഖുറേഷിയുടെ ഭാര്യ. ഇവർ ഹിന്ദുവായിരുന്നോയെന്നും മതം മാറ്റിയതായിരുന്നോയെന്നും അന്വേഷകസംഘം സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇവർക്ക് രണ്ടു വയസ്സുമുള്ള ഒരു കുഞ്ഞുമുണ്ട്.
2008 ൽ സാക്കിർ നായിക്കിന്റെ മുംബൈ ഇസ്ലാമിക് ഫൗണ്ടേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഖുറേഷി, അദ്ദേഹത്തിന്റെ കുടുംബത്തിലാരേയും ജിഹാദി പ്രസ്ഥാനങ്ങളുമായി ആകർഷിക്കുകയോ അടുപ്പിക്കുകയോ ചെയ്തിട്ടില്ല. രണ്ടുസഹോദരിമാരാണ് ഖുറേഷിക്കുള്ളത്. ഒരാളുടെ ഭർത്താവ് കംമ്പ്യൂട്ടർ എഞ്ചിനീയർ, മറ്റൊരാളുടേത് ബിസിനസ്സുകാരനുമാണ്. അചഛനുമമ്മയും ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. ഇവരെല്ലാം തികഞ്ഞ മതവിശ്വാസികൾ എന്നതിനപ്പുറം ഖുറേഷിയുടെ ചിന്താഗതിക്കൊപ്പം സഞ്ചരിക്കാൻ തയ്യാറായതുമില്ല.
മുംബൈ ഐ.ആർ.എഫിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട റിസ്‌വാൻഖാന് പ്രായം 44. തമിഴ്‌നാട്ടിലെ അസൂറിലാണ് ജനനം. മലപ്പുറത്തുകാരിയായ റുഖിയയെ ഭാര്യയായി സ്വീകരിച്ചു. ക്രിസ്ത്യൻ മിഷനറി എടുത്തു വളർത്തിയ കുട്ടിയായിരുന്നു റുഖിയ. ഒരു ഹിന്ദുവായിരുന്നു റുഖിയയുടെ ആദ്യഭർത്താവ്. അതിൽ രണ്ടു കുട്ടികൾ. ഇപ്പോൾ പത്തും അഞ്ചും വയസ്സുള്ള കുട്ടികളും നാലു വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഇവരെല്ലാം ഐ.ആർ.എഫിന്റെ തണലിലാണ്. റിസ്വാൻഖാന് അഞ്ച് സഹോദരിമാരും രണ്ടു സഹോദരന്മാരുമാണുള്ളത്. ഇവരെല്ലാം നല്ല മതവിശ്വാസികളായി ജീവിക്കുന്നു. സഹോദരന്മാർ രണ്ടു പേരും തുകൽ ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണ്്. സഹോദരിമാർ ഭർത്താക്കന്മാരോടൊപ്പം കഴിയുന്നു. ആരും തന്നെ റിസ്വാൻഖാന്റെ പാത പിൻതുടരുന്നില്ല.
അന്യമതസ്ഥരെ മതം മാറ്റിയും യുവാക്കളെ വിശുദ്ധയുദ്ധമെന്ന പേരിൽ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് എത്തിക്കാനുമുള്ള തീവ്ര മതനിലപാട് തുടരുമ്പോഴും സ്വന്തം കുടുംബത്തിലെ ആരേയും ബലി കൊടുക്കാൻ ഇവരാരും തയ്യാറാവുന്നില്ലെന്നാണ് വസ്തുത. സമ്പത്തും മറ്റ് സൗകര്യങ്ങളും നേടിയെടുക്കാനുള്ള ഉപാധിയായിട്ടാണോ ഇവർ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്നും ഇസ്ലാമല്ലാത്ത ആളുകളെ ഇല്ലാതാക്കി ഇസ്ലാമിന്റേതായ ലോകം സൃഷ്ടിക്കണമെന്ന് പ്രോബോധനം നടത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും 21 യുവതീ യുവാക്കളെ ഐസിസിൽ ചേർന്നതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഖുറേഷിയെ പിടികൂടിയത്. മുംബൈ ഐ.ആർ.എഫിൽ നിന്നും 800 ഓളം പേരെ മതം മാറ്റിയിട്ടുണ്ടെന്ന് ഖുറേഷി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുമുണ്ട്.