- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി ഓഫീസുകളിൽ കഴിഞ്ഞ മാസത്തെ ശമ്പളം കൊടുത്തില്ല; പെൻഷനും മുടങ്ങി തുടങ്ങി; 3500 കോടി എങ്ങനേയും ശേഖരിക്കാൻ കടപത്രമിറക്കി തോമസ് ഐസക്; കേന്ദ്ര ധനകമ്മീഷനെതിരെ യോഗം വിളിക്കുന്നത് കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കാൻ; ജിഎസ് ടിയിൽ അമിത പ്രതീക്ഷ പുലർത്തി പണികിട്ടിയ ധനമന്ത്രിയോട് മുഖം വീർപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തിയിൽ. ജി എസ് എടി നടപ്പാക്കുമ്പോൾ അതിനെ കേരളം പിന്തുണച്ചിരുന്നു. ജി എസ് ടിയിലൂടെ കേരളത്തിന്റെ നികുതി വരുമാനം കുതിച്ചുയരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്ക് കൂട്ടലുകൾ തെറ്റി. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമായി. ജി എസ് ടിയിൽ സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തെ പോലും മറികടക്കുന്ന തരത്തിലായിരുന്നു തോമസ് ഐസക് കേന്ദ്രത്തിന് പിന്തുണ നൽകിയത്. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തികത്തെ ബാധിച്ചെന്നാണ് മുഖ്യന്ത്രിയുടെ വിലയിരുത്തൽ അതിനിടെ സാമ്പത്തികവർഷത്തിന്റെ തുടക്കത്തിലെ ധനപ്രതിസന്ധി ഒഴിവാക്കാനായി കേരളം പൊതുവിപണിയിൽ നിന്നും 3500 കോടി കടമെടുക്കാനുള്ള കടപ്പത്രം പുറപ്പെടുവിച്ചു. ഏപ്രിൽ 10-നാണ് കടപ്പത്രങ്ങളുടെ ലേലം. ഈ സാമ്പത്തികവർഷം ആദ്യമായാണ് സർക്കാർ കടമെടുക്കുന്നത്. മാർച്ച് മാസത്തിൽ ഏതാണ്ട് 10,000 കോടിയാണ് ട്രഷറിയിൽ നിന്ന് പദ്ധതി- പദ്ധതിയേതരപ്രവർത്തനങ്ങൾക്കായി നൽകേണ്ടിവന്നത്. ഇനി ന
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തിയിൽ. ജി എസ് എടി നടപ്പാക്കുമ്പോൾ അതിനെ കേരളം പിന്തുണച്ചിരുന്നു. ജി എസ് ടിയിലൂടെ കേരളത്തിന്റെ നികുതി വരുമാനം കുതിച്ചുയരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്ക് കൂട്ടലുകൾ തെറ്റി. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമായി. ജി എസ് ടിയിൽ സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തെ പോലും മറികടക്കുന്ന തരത്തിലായിരുന്നു തോമസ് ഐസക് കേന്ദ്രത്തിന് പിന്തുണ നൽകിയത്. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തികത്തെ ബാധിച്ചെന്നാണ് മുഖ്യന്ത്രിയുടെ വിലയിരുത്തൽ
അതിനിടെ സാമ്പത്തികവർഷത്തിന്റെ തുടക്കത്തിലെ ധനപ്രതിസന്ധി ഒഴിവാക്കാനായി കേരളം പൊതുവിപണിയിൽ നിന്നും 3500 കോടി കടമെടുക്കാനുള്ള കടപ്പത്രം പുറപ്പെടുവിച്ചു. ഏപ്രിൽ 10-നാണ് കടപ്പത്രങ്ങളുടെ ലേലം. ഈ സാമ്പത്തികവർഷം ആദ്യമായാണ് സർക്കാർ കടമെടുക്കുന്നത്. മാർച്ച് മാസത്തിൽ ഏതാണ്ട് 10,000 കോടിയാണ് ട്രഷറിയിൽ നിന്ന് പദ്ധതി- പദ്ധതിയേതരപ്രവർത്തനങ്ങൾക്കായി നൽകേണ്ടിവന്നത്. ഇനി നികുതിവരുമാനം ഏപ്രിൽ മധ്യത്തോടെയേ ലഭിക്കുകയുള്ളൂ. ചില പൊതുമേഖലായ സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങി. സ്‌പോർട് കൗൺസിൽ ഉൾപ്പെടെയുള്ളിടത്ത് പ്രതിസന്ധിയുണ്ട്. പെൻഷനുകളേയും പ്രതിസന്ധി ബാധിക്കുന്നുണ്ട്. 1950 കോടി രൂപ സാമൂഹികക്ഷേമ പെൻഷൻ നൽകാനായിട്ടും സർക്കാർ അനുവദിച്ചിട്ടുണ്ട്്. ഈ സാഹചര്യത്തിലാണ് സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ തന്നെ വൻതോതിലുള്ള കടമെടുക്കൽ വേണ്ടിവരുന്നത്.
ഇതെല്ലാം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക പിണറായിക്കുണ്ട്. കെ എസ് ആർ ടി സിയിലെ പ്രശ്‌നം മുടങ്ങൽ ആത്മഹത്യകളിലേക്ക് കാര്യങ്ങളെത്തിച്ചു. ശമ്പളവും പെൻഷനും കൊടുക്കാനായില്ലെങ്കിൽ സ്ഥിതി ഗുരതരമാകും. അതുകൊണ്ട തന്നെ എങ്ങനേയും ഖജനാവ് ശക്തിപ്പെടുത്തിയേ മതിയാവൂവെന്നതാണ് പിണറായിയുടെ നിലപാട്. കിഫ്ബിയെന്ന തോമസ് ഐസകിന്റെ പദ്ധതിയും ലക്ഷ്യം കാണുന്നുണ്ടോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. ധനമന്ത്രിയെ മാറ്റുന്നത് പോലും ഒരു ഘട്ടത്തിൽ പിണറായി പരിഗണിച്ചിരുന്നു. എന്നാൽ സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പുതിയ മാനം നൽകുമെന്നതിനാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
അതിനിടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻതോതിൽ വിഹിതം നഷ്ടപ്പെടാൻ ഇടയാക്കുന്ന പതിനഞ്ചാം കേന്ദ്രധനക്കമ്മിഷന്റെ പരിഗണനാവിഷയങ്ങൾ മരവിപ്പിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെടുന്നു. ഇവ ഫെഡറലിസത്തിനും ജനാധിപത്യത്തിനും വിരുദ്ധമാണെന്ന് ധനമന്ത്രി പറയുന്നു. ഭരണഘടനയിലില്ലാത്ത ചില അധികാരങ്ങൾ അടിച്ചേൽപ്പിച്ച് ഫെഡറൽ സ്വഭാവം തകർക്കാനുള്ള ബിജെപി.യുടെ ഗൂഢാലോചനയാണ് ഇതിൽ തെളിയുന്നത് -ഐസക് പറഞ്ഞു. ഇതേപ്പറ്റി ചർച്ചചെയ്യാനും കേന്ദ്രസർക്കാരിൽ ഒരുമിച്ച് സമ്മർദം ചെലുത്താനും കേരളം വിളിച്ചുകൂട്ടുന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ സമ്മേളനം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. തെലങ്കാനയുടെ പ്രാതിനിധ്യം സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന സമ്മേളനം രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രത്തെ സമർദ്ദത്തിലാക്കി ആവശ്യങ്ങൾ അംഗീകരിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമമാണ് ഇതിന് പിന്നിൽ ധനക്കമ്മിഷനിലെ വ്യക്തികളോടൊന്നും കേരളത്തിന് വിയോജിപ്പില്ല. ഇതുവരെയില്ലാത്തവിധം കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുംവിധമാണ് പരിഗണനാവിഷയങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കമ്മിഷന് നൽകണമെന്നതാണ് ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട്.
സംസ്ഥാനങ്ങളിലെ ജനസംഖ്യയ്ക്ക് 2011-ലെ സെൻസസാണ് കമ്മിഷൻ ആധാരമാക്കാൻ പോകുന്നത്. ഇതുവരെ 1971-ലെ സെൻസസായിരുന്നു കണക്കിലെടുത്തത്. ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങളിൽ പുരോഗമിച്ച സംസ്ഥാനങ്ങൾക്ക് അതിന്റെപേരിൽ വിഹിതം കുറയാതിരിക്കാനാണ് 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയിരുന്നത്. 2011-ലെ സെൻസസ് പ്രകാരമാണെങ്കിൽ കേരളത്തിന് വരുന്ന അഞ്ചുവർഷം ചുരുങ്ങിയത് 20,000 കോടിയുടെ നഷ്ടമുണ്ടാകും. തമിഴ്‌നാടിന് 40,000 കോടിയും. ഇതൊന്നും കേരളം അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം.