- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികേഷും നിക്ഷേപകരും തമ്മിലെ പിണക്കം തീർന്നു; മന്ത്രിയുടെ മധ്യസ്ഥത ഫലം കണ്ടു; റിപ്പോർട്ടർ ചാനലിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ചു; ഓഹരി പ്രശ്നങ്ങളിലും സമവായം ഉടൻ
കൊച്ചി: റിപ്പോർട്ടർ ചാനലിലെ എം.ഡി. നികേഷ് കുമാറും ഡയറക്ടർ ബോർഡും തമ്മിലുള്ള തർക്കം പരിഹരിച്ചു. മന്ത്രിസഭയിലെ ഉന്നതൻ മധ്യസ്ഥനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടത്തിയ ചർച്ചയിലാണ് ഇവർ തമ്മിൽ ധാരണയായത. ഇതുപ്രകാരം ഓഹരിക്കാര്യത്തിലുള്ള തർക്കം ഉടൻ പരിഹരിക്കാനും പ്രശ്‌നങ്ങളില്ലാതെ ചാനൽപ്രവർത്തനം മുന്നോട്ടു പോകാനും ഇരുകുട്ടരും ധാര
കൊച്ചി: റിപ്പോർട്ടർ ചാനലിലെ എം.ഡി. നികേഷ് കുമാറും ഡയറക്ടർ ബോർഡും തമ്മിലുള്ള തർക്കം പരിഹരിച്ചു. മന്ത്രിസഭയിലെ ഉന്നതൻ മധ്യസ്ഥനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടത്തിയ ചർച്ചയിലാണ് ഇവർ തമ്മിൽ ധാരണയായത.
ഇതുപ്രകാരം ഓഹരിക്കാര്യത്തിലുള്ള തർക്കം ഉടൻ പരിഹരിക്കാനും പ്രശ്‌നങ്ങളില്ലാതെ ചാനൽപ്രവർത്തനം മുന്നോട്ടു പോകാനും ഇരുകുട്ടരും ധാരണയായി. മുൻപു നടന്ന ഡയറക്ടർ ബോർഡ്് മീറ്റിങ്ങിൽ എം.വി നികേഷ് കുമാറിനെതിരെ ആരോപണമുന്നയിച്ച ഡാലിയ മാത്യു, പി.പി. മാത്യു എന്നിവരും നികേഷ് കുമാറും, മന്ത്രിസഭയിലെ ഉന്നതന്റെ വസതിയിൽ കൂടിയിരുന്നു നടത്തിയ ചർച്ചയിലാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചത്.
റിപ്പോർട്ടർ എം.ഡി. എം.വി നികേഷ് കുമാറും ഡയറക്ടർ ബോർഡ് അംഗങ്ങളും തമ്മിൽ ഉടലെടുത്ത പ്രശ്‌നങ്ങൾക്കു രമ്യമായി പരിഹാരം കാണാൻ ചർച്ചക്ക് ചുക്കാൻ പിടിച്ച മന്ത്രി നിർദേശിച്ചു. ഇതേ തുടർന്ന് ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനുമുൻപ് ഓഹരികൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കാനും പ്രശ്‌നങ്ങളില്ലാതെ ചാനൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനും ധാരണയായി. റിപ്പോർട്ടർ ചാനലിന്റെ വേറൊരു ഓഹരി ഉടമകളായ ചികിങ്‌സുമായുള്ള തർക്കങ്ങൾ ചെന്നൈ കോടതിയുടെ പരിഗണനയിലാണ്. ഇതും ചർച്ച ചെയ്തു പരിഹരിക്കും.
ഇതോടെ റിപ്പോർട്ടർ ചാനൽ കുടുതൽ സംവിധാനങ്ങളൊരുക്കി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. വൻ പ്രതിസന്ധികളെ തുടർന്ന് നിരവധി പ്രമുഖരായ മാദ്ധ്യമപ്രവർത്തകർ ഒഴിഞ്ഞുപോയ സാഹചര്യത്തിൽ പുതിയ ആളുകളെ നിയമിക്കാനുള്ള ശ്രമങ്ങൾ ഗൗരവമായി നടക്കുന്നു.
മുൻപ് ഇന്ത്യാവിഷൻ വിട്ടു എം.വി നികേഷ് കുമാർ ആരംഭിച്ച റിപ്പോർട്ടർ ചാനൽ ആദ്യവർഷം പിന്നിട്ടപ്പോൾ തന്നെ പ്രതിസന്ധിയിലായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കുമായുള്ള ഓവർ ഡ്രാഫ്റ്റ് ധാരണ തീർന്ന മുറയ്ക്ക് സ്ഥാപനത്തിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയും കുടിശിക വരികയും ചെയ്തു. ഇത്തരം പ്രതിസന്ധികളിലുടെ കടന്നുപോകുമ്പോഴും ചാനൽ വാർത്തകളുമായി മുന്നോട്ടു പോയി.
ആദ്യഘട്ടത്തിൽ ചാനലിന്റെ മൻനിരയിലുണ്ടായിരുന്ന വേണു ബാലകൃഷ്ണൻ, എൽദോസ് പുതുശ്ശേരി, പി.ടി. നാസർ, പി.കെ പ്രകാശ്, സുരേഷ് വെള്ളിമുറ്റം തുടങ്ങിയ മാദ്ധ്യമപ്രവർത്തകർ ഈ സമയത്ത് ചാനൽ വിട്ടുപോയി. അതിനിടയിൽ നികേഷ് കുമാർ ചാനലിൽ മുടക്കിയ മൂന്നു കോടി രൂപയുടെ ഓഹരികൾ പിൻവലിച്ചു എന്ന ആരോപണവുമുണ്ട്. നിലവിൽ നിക്ഷേപമൊന്നുമില്ലാതെ തന്നെ ചാനലിന്റെ 51 % ഓഹരികൾ എം.വി നികേഷ് കുമാർ കൈയടക്കി വച്ചിരിക്കുകയാണെന്നുള്ള ആക്ഷേപവും ഓഹരി ഉടമകളിൽ ചിലർക്കുണ്ട്.
ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നാണ് ഇപ്പോൾ ഉന്നതനായ മന്ത്രി മുൻപാകെ ഓഹരി ഉടമകളും നികേഷ് കുമാറും തമ്മിൽ ധാരണയായിരിക്കുന്നത്. അതിനിടയിൽ പ്രശ്‌നപരിഹാരത്തിന് നികേഷ് കുമാർ തയാറായത്, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ചാനലിന്റെ ഡയറക്ടർ സ്ഥാനത്ത് മാത്രം തുടർന്നു കൊണ്ടു സ്ഥാപനനടത്തിപ്പ് ഡയറക്ടർ ബോർഡിലെ മറ്റുള്ളവർക്ക് വിട്ടുകൊടുത്തു ദൈനംദിന ചുമതലകളിൽനിന്ന് പിൻവാങ്ങാനാണെന്നും അറിയുന്നു.