- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ സഭയുടെ കേരളാ കോൺഗ്രസിന് രക്ഷകനായത് എ കെ ആന്റണിയുടെ ഭാര്യ; ഡെയ്‌സിക്ക് വേണ്ടി ആൻണി ഇടപെട്ടപ്പോൾ ജോണി നെല്ലൂരിനും സീറ്റായി; അന്യം നിന്ന് പോകാൻ ഇരുന്ന പാർട്ടിക്ക് പുതുജീവൻ നൽകി ടിഎം ജേക്കബിന്റെ ഭാര്യ
തിരുവനന്തപുരം: മുഖ്യമന്ത്രിയായ ശേഷമായിരുന്നു എകെ ആന്റണിയുടെ വിവാഹം. വിമോചന സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന ആന്റണി കെ എസ് യുവിലൂടേയും യൂത്ത് കോൺഗ്രസിലൂടേയും വളർന്ന് മുപ്പത്തിയേഴാം വയസ്സിൽ മുഖ്യമന്ത്രിയായി. അതും കഴിഞ്ഞ് ആറു വർഷത്തിന് ശേഷമാണ് കല്ല്യാണം. ചില സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അത്. കേരളാ രാഷ്ട്രീയത്തിലെ മിന്നും താരത്തിന് 1985ൽ വിവാഹം നടന്നു. എലിസബത്ത് വധുവായി. ഈ വിവാഹത്തിന് ചുക്കാൻ പിടിച്ചത് ടിഎം ജേക്കബും ഭാര്യ ഡെയ്‌സിയുമായിരുന്നു. ആന്റണിക്കായുള്ള പെണ്ണന്വേഷണം ചെന്നെത്തിയത് ഡെയ്‌സിയുടെ സുഹൃത്തായ എലിസബത്തിൽ. ഉമ്മൻ ചാണ്ടിയുടെ ഭാര്യയായ മറിയാമ്മ ഉമ്മനും ഈ വിവാഹത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ഡെയ്‌സിയും എലിസബത്തും മറിയാമ്മയും ബാങ്ക് ജീവനക്കാരായിരുന്നു. ഈ ബന്ധമാണ് ആന്റണിയുടെ വിവാഹത്തിലെത്തിയത്. ഈ കുടുംബ സൗഹദം ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ടിഎം ജേക്കബിനുമിടയിൽ എന്നുമുണ്ടായിരുന്നു. കെ കരുണാകരനോടുള്ള ജേക്കബിന്റെ സ്‌നേഹം രാഷ്ട്രീയമായി ഉമ്മൻ ചാണ്ടിയുമായി അകറ്റിയെങ്കിലും ഭാ
തിരുവനന്തപുരം: മുഖ്യമന്ത്രിയായ ശേഷമായിരുന്നു എകെ ആന്റണിയുടെ വിവാഹം. വിമോചന സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന ആന്റണി കെ എസ് യുവിലൂടേയും യൂത്ത് കോൺഗ്രസിലൂടേയും വളർന്ന് മുപ്പത്തിയേഴാം വയസ്സിൽ മുഖ്യമന്ത്രിയായി. അതും കഴിഞ്ഞ് ആറു വർഷത്തിന് ശേഷമാണ് കല്ല്യാണം. ചില സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അത്. കേരളാ രാഷ്ട്രീയത്തിലെ മിന്നും താരത്തിന് 1985ൽ വിവാഹം നടന്നു. എലിസബത്ത് വധുവായി. ഈ വിവാഹത്തിന് ചുക്കാൻ പിടിച്ചത് ടിഎം ജേക്കബും ഭാര്യ ഡെയ്‌സിയുമായിരുന്നു. ആന്റണിക്കായുള്ള പെണ്ണന്വേഷണം ചെന്നെത്തിയത് ഡെയ്‌സിയുടെ സുഹൃത്തായ എലിസബത്തിൽ. ഉമ്മൻ ചാണ്ടിയുടെ ഭാര്യയായ മറിയാമ്മ ഉമ്മനും ഈ വിവാഹത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
ഡെയ്‌സിയും എലിസബത്തും മറിയാമ്മയും ബാങ്ക് ജീവനക്കാരായിരുന്നു. ഈ ബന്ധമാണ് ആന്റണിയുടെ വിവാഹത്തിലെത്തിയത്. ഈ കുടുംബ സൗഹദം ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ടിഎം ജേക്കബിനുമിടയിൽ എന്നുമുണ്ടായിരുന്നു. കെ കരുണാകരനോടുള്ള ജേക്കബിന്റെ സ്‌നേഹം രാഷ്ട്രീയമായി ഉമ്മൻ ചാണ്ടിയുമായി അകറ്റിയെങ്കിലും ഭാര്യമാരുടെ സൗഹൃദം തുടർന്നു. ജേക്കബിന്റെ അകാല വിയോഗം ഈ മൂന്ന് കുടുംബങ്ങൾക്കും തീരാ ദുഃഖവുമായിരുന്നു. ജേക്കബിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ ഭാര്യ പിറവത്ത് എത്തി, ഡെയ്‌സിയെ ആശ്വസിപ്പിച്ചായിരുന്നു അവരുടെ മടക്കം. അത്രയേറെ വികാരപരമായ അടുപ്പം ഡെയ്‌സിയും എലിസബത്തും തമ്മിലുണ്ടായിരുന്നു.
രാഷ്ട്രീയമായി കേരളാ കോൺഗ്രസ് ജേക്കബ് ഇല്ലാതാകേണ്ടത് കോൺഗ്രസിന്റെ ആവശ്യകതയാണ്. ഇത്തരം ചെറുപാർട്ടികളെ പ്രധാന നേതാവിന്റെ വിടവാങ്ങലോടെ ഇല്ലായ്മ ചെയ്യാനാണ് ഉമ്മൻ ചാണ്ടിയുടേയും ആഗ്രഹം. അതു തന്നെയാണ് ജേക്കബ് ഗ്രൂപ്പിലെ പ്രശ്‌നങ്ങൾക്കും കാരണം. എ ഗ്രൂപ്പിലെ നേതാക്കൾക്ക് ഇതിലൂടെ മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നു. സമുദായിക സമവാക്യങ്ങൾ പരിഗണിച്ച് മന്ത്രിസഭ രൂപീകരിക്കുമ്പോൾ യാക്കോബായ വിഭാഗക്കാരായ കോൺഗ്രസുകാർക്ക് സ്ഥാനം ലഭിക്കുന്നില്ല. യാക്കോബായക്കാരുടെ പാർട്ടിയായ ജേക്കബ് ഗ്രൂപ്പിൽ നിന്ന് ഒരാളെ മന്ത്രിയാക്കുമ്പോൾ കോൺഗ്രസുകാർ നിരാശരാകുന്നു. എ ഗ്രൂപ്പിലെ പ്രമുഖനായ ബെന്നി ബെഹന്നാന് മന്ത്രിസ്ഥാനം വേണമെങ്കിൽ പിറവത്ത് അനൂപ് ജേക്കബ് തറപറ്റണം. ഭാവിയിൽ ഡെയ്‌സിയും മത്സരിച്ച് ജയിക്കരുത്.
അതിനായി ഈ പാർട്ടിയെ അപ്രസക്തമാക്കാനായിരുന്നു തീരുമാനം. അങ്കമാലി സീറ്റ് ജോണി നെല്ലൂരിന് നിഷേധിച്ച് പാർട്ടിയിൽ പിളർപ്പുണ്ടാക്കുക. അതിലൂടെ അശക്തരായ പാർട്ടിക്ക് ഒരു സീറ്റ് മാത്രം നൽകുക. അഞ്ച് കൊല്ലം കഴിഞ്ഞ് ഒന്നും നൽകാതിരിക്കുക. ഇതായിരുന്നു തന്ത്രം. ഇത് തിരിച്ചറിയാൻ ജേക്കബിന്റെ ഭാര്യയും ഫെഡറിൽ ബാങ്കിലെ ഉന്നത ഉദ്യോഗത്തിൽ നിന്ന് വിരമിക്കുകയും ചെയ്ത ഡെയ്‌സിക്ക് കഴിഞ്ഞു. തന്റെ സുഹൃത്തായ എലിസബത്തിന്റെ സഹായത്തോടെ ആന്റണിയെ പ്രശ്‌നത്തിൽ ഇടപെടുവിച്ചുവെന്നാണ് വിവരം. ഇതോടെ ആന്റണി വിഷയത്തിൽ ഇടപെട്ടു. ജേക്കബ് ഗ്രൂപ്പിനെ ഇല്ലായ്മ ചെയ്യുന്നതൊന്നും അനുവദിക്കില്ലെന്ന് ആന്റണി നിലപാട് എടുത്തു. ജോണി നെല്ലൂരിന് സീറ്റ് കൊടുത്തേ പറ്റൂവെന്നും കേരളാ കോൺഗ്രസ് ജേക്കബിൽ പിളർപ്പുണ്ടാകരുതെന്നും അന്ത്യാശാസനം നൽകി.
ജോണി നെല്ലൂരിന് അങ്കമാലി നൽകാൻ കഴിയാത്ത സാഹചര്യം ആന്റണിയോട് വിശദീകരിക്കുന്നതിൽ എ ഗ്രൂപ്പിനും വിജയിക്കാനായില്ല. അങ്കമാലി തന്നെ ജോണി നെല്ലൂരിന് നൽകണമെന്നാണ് ആവശ്യം. അതോടൊപ്പം ഡെയ്‌സിക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതും നൽകണമെന്ന് വിശ്വസ്തരോട് ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ജേക്കബ് ഗ്രൂപ്പിന് 3 സീറ്റ് നൽകിയിരുന്നു. അത്രയും തന്നെ നൽകേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ആന്റണി വിശദീകരിച്ചു. ഇത് അംഗീകരിക്കേണ്ട അവസ്ഥയിലാണ് ഉമ്മൻ ചാണ്ടിയും. എന്നാൽ മത്സരിക്കാൻ ഇറങ്ങുന്നതിൽ ഡെയ്‌സി തീരുമാനം എടുത്തിട്ടില്ല. പിറവം കേന്ദ്രീകരിച്ച് പ്രവർത്തിച്ച് അനൂപ് ജേക്കബിന്റെ വിജയം ഉറപ്പാക്കാനാണ് ഡെയ്‌സിയുടെ തീരുമാനം. ആന്റണിയുടെ പ്രചരണവും ഇവിടെ ഉറപ്പാക്കും.
പിറവത്ത് അനൂപിനേക്കാൾ വിജയസാധ്യത ഡെയ്‌സിക്കാണെന്ന അഭിപ്രായം ആന്റണിക്കുമുണ്ട്. എന്നാൽ മകൻ അനൂപ് ജേക്കബിന് മത്സരിക്കണമെന്ന ആഗ്രഹമുള്ളതിനാൽ തർക്കമുണ്ടാക്കാൻ ഡെയ്‌സി തയ്യാറല്ല. യാക്കോബായ വിഭാഗത്തിന് മുൻതൂക്കമുള്ള ഏതെങ്കിലും സീറ്റ് കിട്ടിയാൽ ഡെയ്‌സിയും മത്സരിക്കും. ഏതായാലും തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ ചെയർമാൻ സ്ഥാനം ഡെയ്‌സി ഏറ്റെടുക്കും. യാക്കോബായക്കാരുടെ പാർട്ടിയായി കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തെ നിലനിർത്താനാണ് ഇത്. ജോണി നെല്ലൂർ യാക്കോബായ സഭക്കാരനല്ലെന്നത് കൂടി കണക്കിലെടുത്താണ് ഇത്. ഭാവിയിൽ പാർട്ടിയുടെ നിയന്ത്രണം കൈവിട്ട് പോകരുതെന്ന നിർദ്ദേശം സഭയും ഡെയ്‌സിക്ക് നൽകിയിട്ടുണ്ട്. പാർട്ടി വൈസ് ചെയർമാൻ ഡെയ്‌സി ജേക്കബ് മുൻകൈയെടുത്താണ് അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മിലെ തർക്കങ്ങൾ പറഞ്ഞു തീർത്തത്. ഇതിനൊപ്പം പാർട്ടിയുടെ നേതൃത്വം താൻ ഏറ്റെടുക്കുമെന്നും ഡെയ്‌സി ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്.
അങ്കമാലി സീറ്റിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായപ്പോഴാണ് പാർട്ടി സ്ഥാപകൻ ടി.എം ജേക്കബിന്റെ ഭാര്യ കൂടിയായ ഡെയ്‌സി ജേക്കബ് ഒത്തുതീർപ്പുമായി രംഗത്തെത്തിയത്. സീറ്റ് വിഭജനത്തിൽ യു.ഡി.എഫ് പാർട്ടിയെ അവഗണിക്കുന്നത് ചർച്ച ചെയ്യാൻ ചേരുന്ന യോഗത്തിൽ ഒരു വിഭാഗം പിളർപ്പെന്ന തീരുമാനത്തിലേക്ക് നീങ്ങുമെന്നായിരുന്നു സൂചന. പാർട്ടിയിൽ ജോണി നെല്ലൂരും അനൂപ് ജേക്കബും തമ്മിൽ മാസങ്ങളായി അനൈക്യത്തിലാണ്. ഉഭയകക്ഷി ചർച്ചകളിൽ അങ്കമാലി നൽകാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെയാണ് ഭിന്നത പരസ്യമായത്. സീറ്റ് നിഷേധിക്കുന്നതിലെ അതൃപ്തി ജോണി നെല്ലൂർ വ്യക്തമാക്കിയപ്പോൾ ഉഭയകക്ഷി ചർച്ച പോസിറ്റീവാണെന്ന നിലപാടാണ് മന്ത്രികൂടിയായ അനൂപ് ജേക്കബ് കൈക്കൊണ്ടത്. ഇതിൽ പ്രതിഷേധിച്ച് ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിലേക്ക് മാറാൻ ജോണി നെല്ലൂർ ശ്രമം നടത്തി. ഇത് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ കഥ കഴിക്കുമെന്നും ഇതിനായാണ് അങ്കമാലിയിൽ കടുംപിടത്തമെന്നും വിലയിരുത്തലെത്തി. ഇതോടെയാണ് യാക്കോബായ സഭയും ഡെയ്‌സി ജേക്കബും പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയത്. ജോണി നെല്ലൂരൂമായി ഒത്തുതീർപ്പിൽ എത്തണമെന്ന് സഭ തന്നെ ഇടപെട്ട് നിർദേശിക്കുകയായിരുന്നു.
പിറവത്ത് ഡെയ്‌സി മത്സരിച്ചാൽ ജയസാധ്യത കൂടുതലാണ്. എന്നാൽ അനൂപിനെതിരെ ശക്തമായ വികാരവുമുണ്ട്. ഈ സാഹചര്യവും ചർച്ചയായിരുന്നു. എന്നാൽ മകൻ മത്സരിക്കാൻ ആഗ്രഹിക്കുന്നതിനാൽ പിറവത്ത് സ്ഥാനാർത്ഥിയാകില്ലെന്ന് ഡെയ്‌സി തറപ്പിച്ചു പറഞ്ഞു. മകന് വേണ്ടി അവസരം ഒരുക്കുന്ന ഡെയ്‌സി അനൂപിന് വേണ്ടി ഒരിക്കൽ കൂടി വോട്ട് ചോദിച്ചെത്തും. എന്നാൽ പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സജ്ജയുമായി. കോൺഗ്രസ് നേതൃത്വവുമായും ഡെയ്‌സി അനൗപചാരിക ചർച്ചകൾ നടത്തി. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെയാണ് കുടുംബ സുഹൃത്തായ എകെ ആന്റണിയും സഹായത്തിന് എത്തിയത്. ഇതോടെയാണ് പ്രശ്‌നങ്ങൾ താൽകാലികമായി പരിഹരിക്കപ്പെട്ടത്.