- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എത്രയും വേഗം ആധാർ നമ്പർ നിങ്ങളുടെ മൊബൈൽ കമ്പനിയെ അറിയിക്കുക; അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ റദ്ദാക്കപ്പെടും; കേന്ദ്രത്തിന്റെ പുതിയ ഉത്തവ് 2018 ഫെബ്രുവരിയിൽ നടപ്പിലാകും
ന്യൂഡൽഹി: പൊതു സേവനങ്ങൾ ആധാർ നിർബന്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആധാർനമ്പർ ഇല്ലെങ്കിൽ വൈകാതെ മൊബൈൽ നമ്പർ നഷ്ടമാകുന്ന അവസ്ഥയും എത്തുന്നു. അതായത് പതിയെ പതിയെ എല്ലാത്തിനും ആധാർ നിർബന്ധമാകുമെന്ന് ഉറപ്പ്. രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറിനകം നടപടികൾ പൂർത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ മൊബൈൽ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആധാർ നിർബന്ധമാക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നില്ലെങ്കിലും അതാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്ന് കേന്ദ്രം നിശ്ചയിച്ചു. അങ്ങനെയാണ് പുതിയ ഉത്തരവിലേക്ക് കാര്യങ്ങളെത്തുന്നത്. സുപ്രീംകോടതി ഉത്തരവും അതിന്റെ നടപടികളും എല്ലാവരെയും മാധ്യമങ്ങളിലൂടെയും എസ്.എം.എസിലൂടെയും അറിയിക്കണം. ഉപയോക്താക്കൾക്ക് വെരിഫിക്കേഷൻ കോഡ് എസ്.എം.എസ്. ആയി അയക്കണം. നമ്പർ ഉപയോഗത്തിലുണ്ടെന്ന് ഉറപ്പുവരുത്താനാണിത്. ഇ-കെവൈസി നടപടികൾ പൂർത്തിയ
ന്യൂഡൽഹി: പൊതു സേവനങ്ങൾ ആധാർ നിർബന്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആധാർനമ്പർ ഇല്ലെങ്കിൽ വൈകാതെ മൊബൈൽ നമ്പർ നഷ്ടമാകുന്ന അവസ്ഥയും എത്തുന്നു. അതായത് പതിയെ പതിയെ എല്ലാത്തിനും ആധാർ നിർബന്ധമാകുമെന്ന് ഉറപ്പ്.
രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറിനകം നടപടികൾ പൂർത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ മൊബൈൽ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആധാർ നിർബന്ധമാക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നില്ലെങ്കിലും അതാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്ന് കേന്ദ്രം നിശ്ചയിച്ചു. അങ്ങനെയാണ് പുതിയ ഉത്തരവിലേക്ക് കാര്യങ്ങളെത്തുന്നത്.
സുപ്രീംകോടതി ഉത്തരവും അതിന്റെ നടപടികളും എല്ലാവരെയും മാധ്യമങ്ങളിലൂടെയും എസ്.എം.എസിലൂടെയും അറിയിക്കണം. ഉപയോക്താക്കൾക്ക് വെരിഫിക്കേഷൻ കോഡ് എസ്.എം.എസ്. ആയി അയക്കണം. നമ്പർ ഉപയോഗത്തിലുണ്ടെന്ന് ഉറപ്പുവരുത്താനാണിത്. ഇ-കെവൈസി നടപടികൾ പൂർത്തിയായശേഷം വിവരങ്ങൾ അന്തിമമായി ഡേറ്റാബേസിൽ രേഖപ്പെടുത്താൻ മൂന്നുദിവസം കാത്തിരിക്കണം. ഇതിനുമുന്നോടിയായി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കാൻ ഉപയോക്താവിന് ഒരു എസ്.എം.എസ്.കൂടി അയക്കണം.
ഡേറ്റാ ഉപയോഗത്തിനുമാത്രമായുള്ള നമ്പറുകൾ ഉടമസ്ഥന്റെ മറ്റേതെങ്കിലും നമ്പറിലേക്ക് എസ്.എം.എസ്. അയച്ചാണ് സ്ഥിരീകരിക്കേണ്ടത്. നിശ്ചിയ തീയതിക്കുള്ളിൽ ഇത് പൂർത്തിയാക്കണം. അല്ലാത്ത പക്ഷം മൊബൈൽ നമ്പറുകൾ റദ്ദാക്കും. വ്യാജ ഐഡി ഉപയോഗിച്ച് മൊബൈൽ ഫോണുകൾ എടുക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്.