തിരുവനന്തപുരം: കൗമാരപ്രായക്കാരായ വിനോദും അനിതയും സഹപാഠികളാണ്. വീട്ടിൽ നിന്നുള്ള മാനസിക സമ്മർദ്ദം മൂലം, ഇരുവരും ഒരു ഉദ്യാനത്തിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു മഴപെയ്യുന്നു. രണ്ടുപേരും അവിടെ അടുത്ത് നിർത്തിയിട്ടിരുന്ന ട്രെയിനിൽ കയറുന്നു. പെട്ടെന്ന് ട്രെയിൻ യാത്ര തുടങ്ങുകയും ഇരുവർക്കും ട്രെയിനിൽ നിന്നും ഇറങ്ങാൻ സാധിക്കാതെ ഇരിക്കുകയും പിന്നീട് അവർ അകലെയുള്ള ഒരു വനത്തിലെത്തപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് 1982 പുറത്തിറങ്ങിയ ഐ വി ശശിയുടെ ഇണ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

ഈ സിനിമ അന്ന് റിലീസ് ചെയ്യുന്ന സമയത്ത് ഒരു മലയാളിക്കും ഉൾക്കൊള്ളാനാവാത്തതായിരുന്നു കഥ തന്തുവെങ്കിലും സിനിമ പ്രതീക്ഷിച്ചതിനെക്കാളും വിജയിക്കുകയും എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാകുകയും ചെയ്തു. ഇപ്പോഴിതാ ഇണ എന്ന സിനിമയെ കടത്തിവെട്ടി 13കാരി പെൺകൊടി അർദ്ധരാത്രിയിൽ കാമുകനൊപ്പം ഇറങ്ങിപോയി. തിരുവനന്തപുരത്ത് കാട്ടക്കയയ്ക്ക് അടുത്തായിരുന്നു ഈ സംഭവം നടന്നത്. പൊലീസും നാട്ടുകാരുമെല്ലാം ചേർന്നാണ് ഈ ഒളിച്ചോട്ടും പൊളിച്ചത്.

സംഭവം ഇങ്ങനെ, കഴിഞ്ഞ ശനിയാഴ്ച രാത്രി കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും ഉമ്മ നൽകിയ ശേഷമാണ് മകൾ ഉറങ്ങാൻ കിടന്നത്. ഒറ്റ മകളായതുകൊണ്ടു തന്നെ വീട്ടുകാർ മാത്രമല്ല ബന്ധുക്കളും ലാളിച്ചു തന്നെയാണ് കുട്ടിയെ വളർത്തിയത്. മകൾ ഉറങ്ങി ഏറെ കഴിഞ്ഞാണ് അച്ഛനും അമ്മയും കിടന്നത്. ഇതിനിടെ രാത്രി പന്ത്രണ്ടു മണിക്ക് കുട്ടിയുടെ അമ്മ പരിഭ്രാന്തിയോടെ വിളിച്ചപ്പോഴാണ് അച്ഛൻ ഉണർന്നത്. തൊട്ടടുത്ത്് കിടന്നുറങ്ങിയ മകളെ കാണാനില്ല. മകളെ കാണാതായതോടെ നിലവിളിച്ചു പുറത്തിറങ്ങിയ അച്ഛനും അമ്മയും അലമുറയിട്ടു കരഞ്ഞു. ഇതിനിടെ കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന ധാരണയിൽ ചിലർ കിണറ്റിൽ കരയിലേക്കും മറ്റു ചിലർ ആറ്റിലേക്കും ഓടി.

അര മണിക്കൂർ വരെ പരതിയ ശേഷം നാട്ടുകാർ പല ഗ്രൂപ്പുകളായി തിരിഞ്ഞു കുട്ടിയെ തിരക്കി ഇറങ്ങി. കിട്ടാവുന്ന ബൈക്കുകൾ സംഘടിപ്പിച്ച്് സമീപത്തെ യുവാക്കൾ തലങ്ങും വിലങ്ങും പാഞ്ഞു. ആളൊഴിഞ്ഞ പറമ്പുകളും വിജനമായ റോഡുകളും അവർ അരിച്ചു പെറുക്കി. ഇതിനിടെ മൂന്ന് കിലോ മീറ്റർ അപ്പുറത്ത് ഒരു കുറ്റിക്കാട്ടിൽ ഒരു പൾസർ ബൈക്ക് ശ്രദ്ധയിൽപ്പെട്ടു. തിരച്ചിലുകാരിൽ ചിലർ അങ്ങോട്ടു ചെന്നപ്പോഴാണ് ഭയന്നു വിറച്ചി നിൽക്കുന്ന 13 കാരിയേയും അതേ സ്‌ക്കൂളിലെ തന്നെ എസ് എസ് എൽസി ക്കാരനെയും കാണുന്നത്. ആൾക്കാരെ കണ്ട കാമുകൻ ഓടി ചാടി പൾസറിൽ കയറി പാഞ്ഞു ചിലർ പിന്നാലെ പാഞ്ഞെങ്കിലും കാമുകനെ പിടികൂടാനായില്ല.

പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ചോടാൻ ഇറങ്ങിയതാണന്നു സമ്മതിച്ചത്. പത്താക്ലാസുകാരനും സ്പോർട്സ് താരവുമായ കാമുകനുമായി 13 കാരിയായ എട്ടാം ക്ലാസുകാരി പ്രണയത്തിലായിട്ടു ഒരു വർഷമായി പോലും. സ്‌ക്കൂളിലെ വാരാന്തയിലും കുട്ടികൾ ഒഴിഞ്ഞ ക്ലാസ് മുറികളിലും തമ്മിൽ കണ്ടിരുന്ന അവർ ഒരു പാട് ചിന്തിച്ചെടുത്ത തീരുമാനമാണ് ഒളിച്ചോട്ടമെന്നാണ് വിവരം. ഒളിച്ചോടാൻ തെരെഞ്ഞടുത്ത ദിവസത്തിന്റെ തലേന്ന് രണ്ടു പേരും ചേർന്ന് വ്യക്തമായ ആക്ഷൻപൽൻ തയ്യാറാക്കിയിരുന്നു. അതനുസരിച്ചാണ് ശനിയാഴ്ച രാത്രി 11.30ന് അവൻ ബൈക്കിലെത്തിയത് കൂടെ സഹായി ആയി കൂട്ടുകാരനും ഉണ്ടായിരുന്നു.

വീട്ടിൽ നിന്നു ഇറങ്ങിയ 13 കാരി ഇവർക്കിടയിൽ ഇരുന്നാണ് ബൈക്കിൽ യാത്രയായത്. ഇടക്ക് പൊലീസ് പരിശോധന ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കുറ്റിക്കാട്ടിലേക്ക് മാറിയത്. ഇതിനിടെ തിരഞ്ഞെത്തിയവർ തലങ്ങും വിലങ്ങും വന്നതോടെ കുറ്റിക്കാട്ടിൽ ഒളിച്ചവർക്ക് പുറത്ത് ഇറങ്ങാനായില്ല. ഇതിനിടെ സഹായിആയി ഉണ്ടായിരുന്നവൻ റോഡിലെ അവസ്ഥ നോക്കാൻ പോയി. അവനെയും കാണാത വന്നതോടെ കുട്ടികൾ ഭയന്നു വിറച്ചു ഇതിനിടെയാണ് തിരച്ചിലുകാർ ഇവരെ കണ്ടു പിടിച്ചത്. അർദ്ധ രാത്രി തന്നെ തിരുവനന്തപുരത്ത് എത്തി അവിടന്ന് ചെന്നൈക്ക് രക്ഷപ്പെടാനാണ് ഇവർ പദ്ധതിയിട്ടത്.

സഹായി തിരുവനന്തപുരം വരെ ഇവർക്ക് ഒപ്പം പോകാമെന്നു ഏറ്റിരുന്നു. കുട്ടിയെ കാണാതായ വിവരം രാത്രി തന്നെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചുവെങ്കിലും മണിക്കൂറുകൾക്കകം കണ്ടെത്തിയതിനാൽ പരാതി നൽകിയില്ല. ഉറക്കത്തിൽ എണീറ്റു നടക്കുന്ന ശീലമുള്ള കുഞ്ഞാണ് തൊട്ടടുത്ത് നിന്നു തന്നെ കണ്ടെത്തി എന്നും വീട്ടുകാർ പൊലീസിൽ അറിയിച്ചു. ഇതോടെ പൊലീസും ഇതേ കുറിച്ച് അന്വേഷിച്ചില്ല. കുട്ടിയുട കാമുകൻ നേരത്തെയും സമാനരീതിയിൽ കുട്ടികളെ കടത്താൻശ്രമിച്ചതായി വിവരമുണ്ട്.

പത്താം ക്ലാസുകാരനാണെങ്കിലും വല്ലപ്പോഴും ക്ലാസിൽ കയറുന്ന പയ്യൻ രണ്ടു വട്ടം തോറ്റശേഷമാണ് ഇപ്പോൾ പത്താം തരത്തിൽ എത്തിയിരിക്കുന്നത്. പെൺകുട്ടികളെ വലയിലാക്കി കടത്തുന്നസംഘം ഈ കാമുകന് പിന്നിലുണ്ടെന്ന സംസാരവുമുണ്ട്.