റ്റ നോട്ടത്തിൽ ഒരു ഹോളിവുഡ് കാമുകനെപ്പോലെയാണ് ജസ്റ്റിൻ ട്രുഡ്യൂ. കാനഡയുടെ പ്രധാനമന്ത്രിയാണെങ്കിലും ലോകമെങ്ങുമുള്ള സുന്ദരിമാർക്കിടയിൽ ചൂടൻ സംസാരവിഷയം കൂടിയാണദ്ദേഹം. വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാനെത്തിയ ട്രുഡ്യൂവിന് അപ്രതീക്ഷിതമായി ഒരു ആരരാധികയെക്കിട്ടി. ട്രംപിന്റെ മകൾ ഇവാൻക.

വൈറ്റ് ഹൗസിലെ ചർച്ചയിൽ ആദ്യാവസാനം പങ്കെടുത്ത ഇവാൻക, കനേഡിയൻ പ്രധാനമന്ത്രിയുടെ മുഖത്തുനിന്ന് കണ്ണെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ് രംഗത്ത് വനിതാ പ്രാതിനിധ്യം കൂട്ടുന്നതിനെക്കുറിച്ചായിരുന്നു ട്രംപും ട്രുഡ്യൂവുമായുള്ള ചർച്ചകൾ. അതുകൊണ്ടുതന്നെ, ട്രംപിന്റെ വ്യവസായ സാമ്രാജ്യം നോക്കുന്ന ഇവാൻക യോഗത്തിൽ ഔദ്യോഗികമായിത്തന്നെയാണ് പങ്കെടുത്തത്.

ചർച്ചയിൽ വളരെ സജീവമായി പങ്കെടുത്ത ഇവാൻകയെ, ട്രുഡ്യൂവിന്റെ സാന്നിധ്യം കൂടുതൽ ഉത്തേജിതയാക്കി. ബിസിനസിൽ വനിതാപ്രാതിനിധ്യം കൂട്ടുകയെന്ന തന്റെ നയം രൂപീകരിക്കുന്നതിലും മറ്റും ഇവാൻകയുടെ സ്വാധീനം ട്രംപ് എടുത്തുപറയുകയും ചെയ്തു. എന്നാൽ, ചർച്ചകകളെക്കാളേറെ പാശ്ചാത്യ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത് ഇവാൻകയും ട്രുഡ്യൂവുമായുള്ള കൂടിക്കാഴ്ചയെയായാണ്.

ഏറെനേരത്തെ അണിഞ്ഞൊരുങ്ങലിനുശേഷമാണ് ഇവാൻക താമസസ്ഥലത്തുനിന്ന് വൈറ്റ് ഹൗസിലെത്തിയത്. കാനഡയിലെയും അമേരിക്കയിലെയും ഒട്ടേറെ വനിതാ വ്യവസായ പ്രമുഖരും ചർച്ചയ്‌ക്കെത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാനഡ കൗൺസിൽ ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് വുമൺ ബിസിനസ് ലീഡേഴ്‌സ്-ഫീമെയ്ൽ ഓൺട്രപ്രണേഴ്‌സ് എന്ന ദൗത്യ സംഘത്തിന്റെ യോഗത്തിലേക്കാണ് ഇവാൻക എത്തിയത്. 

ഇവാൻകയുടെ ഭർത്താവ് ജാരേദ് വൈറ്റ് ഹൗസിൽ ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാക്കളിലൊരാളാണ്. നേരത്തെ ട്രംപ് ഓർഗനൈസേഷന്റെ ചുമതല വഹിച്ചിരുന്ന ഇവാൻക പിന്നീട്, അച്ഛന്റെ വ്യവസായ സാമ്രാജ്യം വിട്ട് ഭർത്താവിനൊപ്പം വാഷിങ്ടണിൽ സ്വന്തം ബിസിനസ് ആരംഭിച്ചു. വുമൺ ഹൂ വർക്ക് എന്ന പുസ്‌കവും ഇവാൻക രചിച്ചിട്ടുണ്ട്. ആദ്യമായാണ് അമേരിക്കയുടെ നയരൂപീകരണ യോഗത്തിലേക്ക് ഇവാൻക എത്തുന്നത്.