ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇന്ത്യയിലേക്ക് എത്തുന്നു. ഹൈദരാബാദിൽ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് ഇവാങ്ക ട്രംപ് ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

നവംബർ 28 മുതൽ ഹൈദരാബാദിലാണ് ഈത്തവണത്തെ ആഗോള സംരംഭക ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിൽ നിന്നെത്തുന്ന പ്രതിനിധികളുടെ സംഘത്തെ നയിക്കുന്നത് ഇവാങ്ക ട്രംപാണ്.

വ്യാഴാഴ്ച രാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഔദ്യോഗികമായി വാർത്ത പുറത്ത് വിട്ടത്. ഇരു രാജ്യങ്ങളിലെയും സംരംഭകരെ ഒരുമിപ്പിക്കുകയാണ് മൂന്ന് ദിവസത്തെ ഉച്ചകോടിയുടെ ലക്ഷ്യമെന്നും ആഗോള നേതാക്കളുമായി സംരംഭകരെ ഒരുമിപ്പിക്കുന്നതിന് ഉച്ചകോടി സഹായിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

ഹൈദരാബാദിൽ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയിൽ അമേരിക്കൻ സംഘത്തെ നയിക്കുന്ന ഇവാങ്ക ട്രംപിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി വാർത്ത പുറത്ത് വിട്ടത്