- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിന്റെ ഫോക്കസ് നഷ്ടപ്പെട്ടോ? നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
രണ്ട് വ്യത്യസ്തമായ കല്യാണങ്ങൾ (ഓഡിയോ കേൾക്കുക). രണ്ടു വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ വിവാഹത്തിൽ പോലും നമ്മൾ എന്തിനാണ് പ്രധാന്യം കൊടുക്കുന്നത്? എന്തിനെയാണ് നമ്മൾ ഫോക്കസ് ചെയ്യുന്നത്? ഇന്നത്തെ സുവിശേഷത്തിൽ ഈശോ ആവശ്യപ്പെടുന്നത് നമ്മുടെ ജീവിതത്തിന്റെ ഫോക്കസ് തിരിച്ചുപിടിക്കാനാണ്. ജീവിതം മുമ്പോട്ട് പോകുമ്പോൾ പലതരം ഡിസ്ട്രാക്ഷൻസിലേയ്ക്ക് (ditsractions) നമ്മുടെ ജീവിതത്തിന്റെ ശ്രദ്ധ ചിതറിപ്പോകും. ജീവിതത്തിന്റെ ഫോക്കസ് നഷ്ടപ്പെട്ടുപോകും. ഒന്നാം സ്ഥാനം കൊടുക്കേണ്ടതിന്റെ സ്ഥാനത്ത് മറ്റു അപ്രധാനങ്ങളായ പലതിനെയും നമ്മൾ കയറ്റിവയ്ക്കും. അങ്ങനെ ഫോക്കസ് നഷ്ടപ്പെട്ട ജീവിതമാകും. ഇന്നത്തെ സുവിശേഷഭാഗം ഈശോയുടെ ദീർഘമായ പ്രഭാഷണത്തിന്റെ അവസാനമാണ്. പതിമൂന്നാം അധ്യായത്തിൽ തുടങ്ങുന്ന പ്രഭാഷണം 17ാം അധ്യായത്തിലെ പ്രാർത്ഥനയോടെയാണ് അവസാനിക്കുന്നത്. ഈ സംഭാഷണത്തിന്റെ അന്തരീക്ഷം ശ്രദ്ധിക്കണം. 'ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേയ്ക്ക് പോകാനുള്ള സമയമായി എന്ന് പെസഹാതിരുന്നാളിന് മുൻപ് യേശു അറിഞ്ഞു.' (യ
രണ്ട് വ്യത്യസ്തമായ കല്യാണങ്ങൾ (ഓഡിയോ കേൾക്കുക). രണ്ടു വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ വിവാഹത്തിൽ പോലും നമ്മൾ എന്തിനാണ് പ്രധാന്യം കൊടുക്കുന്നത്? എന്തിനെയാണ് നമ്മൾ ഫോക്കസ് ചെയ്യുന്നത്?
ഇന്നത്തെ സുവിശേഷത്തിൽ ഈശോ ആവശ്യപ്പെടുന്നത് നമ്മുടെ ജീവിതത്തിന്റെ ഫോക്കസ് തിരിച്ചുപിടിക്കാനാണ്. ജീവിതം മുമ്പോട്ട് പോകുമ്പോൾ പലതരം ഡിസ്ട്രാക്ഷൻസിലേയ്ക്ക് (ditsractions) നമ്മുടെ ജീവിതത്തിന്റെ ശ്രദ്ധ ചിതറിപ്പോകും. ജീവിതത്തിന്റെ ഫോക്കസ് നഷ്ടപ്പെട്ടുപോകും. ഒന്നാം സ്ഥാനം കൊടുക്കേണ്ടതിന്റെ സ്ഥാനത്ത് മറ്റു അപ്രധാനങ്ങളായ പലതിനെയും നമ്മൾ കയറ്റിവയ്ക്കും. അങ്ങനെ ഫോക്കസ് നഷ്ടപ്പെട്ട ജീവിതമാകും.
ഇന്നത്തെ സുവിശേഷഭാഗം ഈശോയുടെ ദീർഘമായ പ്രഭാഷണത്തിന്റെ അവസാനമാണ്. പതിമൂന്നാം അധ്യായത്തിൽ തുടങ്ങുന്ന പ്രഭാഷണം 17ാം അധ്യായത്തിലെ പ്രാർത്ഥനയോടെയാണ് അവസാനിക്കുന്നത്. ഈ സംഭാഷണത്തിന്റെ അന്തരീക്ഷം ശ്രദ്ധിക്കണം. 'ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേയ്ക്ക് പോകാനുള്ള സമയമായി എന്ന് പെസഹാതിരുന്നാളിന് മുൻപ് യേശു അറിഞ്ഞു.' (യോഹ 13:1). സംഭാഷണം മുമ്പോട്ട് പോകുമ്പോൾ ഒറ്റിക്കൊടുക്കാനുള്ള യൂദാസിനെ ഈശോ അതിനായി പറഞ്ഞുവിടുന്നു (13:21, 26).
പത്രോസ് മൂന്ന് പ്രാവശ്യം തള്ളിപ്പറയുമെന്ന് പ്രവചിക്കുന്നു (13:38) സംഭാഷണമെല്ലാം തീർന്നുകഴിയുമ്പോൾ ഈശോ കൊദ്രോൻ തോട് കടന്ന് ഗദ്‌സമേൻ തോട്ടത്തിലേയ്ക്ക് പോകുന്നു. അവിടെവച്ചാണ് അവൻ ബന്ധിക്കപ്പെടുന്നത് (18:1). ചുരുക്കത്തിൽ, സ്വന്തം മരണത്തിന്റെയും അതിന്റെ വിശദാംശങ്ങളായ ഒറ്റിക്കൊടുക്കലിന്റെയും, തള്ളിപ്പറയലിന്റെയും, ശത്രുതയുടെയും വിങ്ങലുകൾ തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിലാണ് ഈശോ സംസാരിക്കുന്നത്.
എന്നാൽ, ഇത്രയധികം ഹൃദയനൊമ്പരങ്ങൾക്ക് നടുവിലും ഈശോയുടെ ഹൃദയവും മനസ്സും ഫോക്കസ് ചെയ്തിരിക്കുന്നത് സ്‌നേഹത്തിലാണ്. പരസ്പരം സ്‌നേഹിക്കണണെന്ന് ഈശോ ആവർത്തിച്ചു പറയുന്നു (13:35, 15:12, 17). സ്‌നേഹത്തിന്റെ കൊടുമുടിയായ ഒന്നാകലിനെക്കുറിച്ച് ഇന്നത്തെ സുവിശേഷ ഭാഗത്ത് അവൻ ആവർത്തിക്കുന്നു. 'അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി ഞാൻ... പ്രാർത്ഥിക്കുന്നു.' (17:21, 22). ചുരുക്കത്തിൽ, ജീവിതത്തിന്റെ കൊടിയ നൊമ്പരങ്ങളൊന്നും ഈശോയെ ഡിസ്ട്രാക്ട് ചെയ്യുന്നില്ല എന്നർത്ഥം. ജീവിതത്തിന്റെ ഫോക്കസ് സ്‌നേഹത്തിലേയ്ക്ക് തന്നെ അവൻ തിരിച്ചുപിടിക്കുന്നു.
ഈശോ പറയുന്നതിതാണ് നിന്റെ ജീവിതത്തിന്റെ ഫോക്കസ് നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക! അന്നത്തെ ശിഷ്യന്മാരോടും, ഇന്നത്തെ ശിഷ്യന്മാരായ നമ്മളെടും ഈശോ ഇതു തന്നെയാണ് പറയുന്നത്. ജീവിതം ഫോക്കസ് ചെയ്യേണ്ടത് സ്‌നേഹത്തിലേയ്ക്കാണ്. നിന്റെ ഹൃദയത്തിന്റെ സ്‌നേഹത്തെയാണ് നീ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടത്. അതിൽ നിന്ന് ശ്രദ്ധ പതറിപ്പോകാനുള്ള അനേകം ഡിസ്ട്രാക്ഷൻസ് നിന്റെ ജീവിതത്തിൽ സംഭവിക്കാം. ജീവിതത്തിന്റെ നന്മകൾ ഡിസ്ട്രാക്ഷൻസാകാം, ജീവിതത്തിലെ തിന്മകളും ദുഃഖങ്ങളും നിന്നെ സ്‌നേഹത്തിൽ നിന്നം ഡിസ്ട്രാക്ട് ചെയ്യാം.
നിന്റെ ജീവിതത്തിന്റെ ഫോക്കസ് എന്നിലാണ്? പലതും നമ്മെ ഡിസ്ട്രാക്ട് ചെയ്യാറുണ്ട്. പണം വർദ്ധിപ്പിക്കുന്നത് ചിലപ്പോൾ നമ്മുടെ പ്രധാന ജ്വരമായി മാറാം. അല്ലെങ്കിൽ കരിയർ, അല്ലെങ്കിൽ സമൂഹത്തിലെ സ്ഥാനം, സോഷ്യൽ സ്റ്റാറ്റസ്. ഇതിന്റെയൊക്കെ നടുവിൽ നി നിന്റെ ഹൃദയത്തിന്റെ ശ്രദ്ധ തിരിച്ചു പിടിക്കേണ്ടത് സ്‌നേഹത്തിലേയ്ക്കാണ്. പരസ്പരം ഒന്നാകുന്ന സ്‌നേഹത്തിലേയ്ക്ക്. എങ്കിലേ നിന്റെ ജീവൻ വളർന്ന് വളർന്ന് നിത്യതയിലെത്തു.
മക്കളുടെ കാര്യത്തിലും ഒന്നാം സ്ഥാനം കൊടുക്കേണ്ടത് എന്തിനാണ്? അവർക്ക് വസ്ത്രം കൊടുക്കണം, നല്ല വിദ്യാഭ്യാസം കൊടുക്കണം, നല്ല കളിപ്പാട്ടങ്ങൾ കൊടുക്കണം. പക്ഷേ, ഒന്നാം സ്ഥാനത്തുകൊടുക്കേണ്ടത് എന്താണ്? സ്‌നേഹമാണ്. അപ്പന്റെയും അമ്മയുടെയും സാന്നിധ്യമാണ് അവർക്ക് ഒന്നാമതായി കൊടുക്കേണ്ടത്. മാതാപിതാക്കളുടെ ലാളനയും കരുതലുമാണ് അവർക്ക് ഒന്നാമതായി ലഭിക്കേണ്ടത്.
സോഷ്യൽ മീഡിയയിൽ വന്ന കഥ (ഓഡിയോ കേൾക്കുക). വയോധികനായ മനുഷ്യൻ ദാരിദ്ര്യത്തിന്റെ നടുവിൽ സ്വന്തം ഭാര്യയുമായി ഭക്ഷണവും സന്തോഷവും പങ്കുവെയ്ക്കുന്നു. ദാരിദ്ര്യത്തിന്റെ നടുവിലും ഹൃദയത്തിന്റെ സ്‌നേഹത്തിലേയ്ക്ക ജീവിതത്തെ ഫോക്കസ് ചെയ്യുന്ന ദമ്പതികൾ.
23ാമത്തെ വചനം കൂടി ശ്രവിക്കണം, 'അവർ പൂർണ്ണമായും ഒന്നാകേണ്ടതിന് ഞാൻ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു' (യോഹ 17:23). അതായത് രണ്ട് ഹൃദയങ്ങളുടെ സ്‌നേഹം പൂർണ്ണമാകുന്നത് തമ്പുരാൻ അവരുടെ പ്രണയഹൃദയങ്ങളിൽ ജനിക്കുമ്പോഴാണ്. അതിനാൽ ഈശോ ആവശ്യപ്പെടുന്നതിതാണ് നിന്റെ സ്‌നേഹബന്ധങ്ങളെ ദൈവകരങ്ങളിലേയ്ക്ക് സമർപ്പിക്കുക, ദൈവസന്നിധിയിലേയ്ക്ക് ഉയർത്തുക. സ്‌നേഹിക്കുന്നവരുമായി സ്‌നേഹം പങ്കിടുന്ന അവസരങ്ങളെയൊക്കെ ദൈവസാന്നിധ്യം കൊണ്ട് നിറയ്ക്കുക. സ്‌നേഹം പൂർണ്ണതയിലേയ്ക്ക് വളരാനുള്ള വഴിയിതാണ്. അതായത് രണ്ട് ഹൃദയങ്ങൾ സ്‌നേഹത്തിലാകുമ്പോൾ, അവർ സ്‌നേഹം പങ്കിടുമ്പോൾ ദൈവം അവരുടെ ഹൃദയത്തിൽ ജനിക്കുന്നു. ആ ദൈവ സാന്നിധ്യം തിരിച്ചറിയുക; അനുഭവിക്കുക; വളർത്തിയെടുക്കുക. ഒന്നാകൽ അതിന്റെ പൂർണ്ണതയിലേയ്ക്ക് വളരുന്നത് അങ്ങനെയാണ്.