- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും ഐഎഎസുകാരും ഐപിഎസുകാരും ഒരുമിച്ച് എതിർത്തിട്ടും ജേക്കബ് തോമസ് കൂളായി തന്നെ പണി തുടരുന്നു; കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തെന്ന ആരോപണം കോടതി തള്ളിയേക്കുമെന്ന് റിപ്പോർട്ടുകൾ; തുറമുഖ അഴിമതി കേസ് വിടാതെ മാതൃഭൂമി
കൊച്ചി : വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഓരോ ദിവസവും ഓരോ നീക്കങ്ങളാണ്. ഐഎഎസ്-ഐപിഎസ്-രാഷ്ട്രീയ ലോബികൾ ഒരുമിച്ച് ജേക്കബ് തോമസിനെ വിജിൽസ് ഡയറക്ടറുടെ കസേരയിൽ നിന്ന് പുറത്താക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഒരു കൂസലുമില്ലാതെ ജേക്കബ് തോമസ് ജോലി തുടരുന്നു. ഇത് ചെറുതായൊന്നുമല്ല എതിരാളികളെ അലോസരപ്പെടുത്തുന്നത്. അതിനിടെ 2009ൽ അനുമതിയില്ലാതെ സ്വകാര്യസ്ഥാപനത്തിൽ സേവനം ചെയ്തു ശമ്പളം പറ്റിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപാകെ വാദം പൂർത്തിയായി. ക്രമക്കേടോ കുറ്റകരമായ പെരുമാറ്റദൂഷ്യമോ നടപടിയിലില്ലെന്നു സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ ബോധിപ്പിച്ചു. അഴിമതി നിരോധന നിയമം ബാധകമായ ക്രിമിനൽ കുറ്റം വെളിപ്പെടുന്നില്ലെന്നാണു സർക്കാരിന്റെ വാദം. ചീഫ് സെക്രട്ടറി തലത്തിൽ പലതവണ പരിശോധിച്ചു നടപടി ഉപേക്ഷിച്ച വിഷയമാണിത്. സർക്കാരിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ഉദ്യോഗസ്ഥന്റെ നടപടി വകവച്ചു നൽകി. സ്വകാര്യസ്ഥാപനത്തിൽ നിന്നു പറ്റിയ ശമ്പളം ഉദ്യോഗസ്ഥൻ തിരിച്ചുനൽകുകയും ചെയ്തു. കേ
കൊച്ചി : വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഓരോ ദിവസവും ഓരോ നീക്കങ്ങളാണ്. ഐഎഎസ്-ഐപിഎസ്-രാഷ്ട്രീയ ലോബികൾ ഒരുമിച്ച് ജേക്കബ് തോമസിനെ വിജിൽസ് ഡയറക്ടറുടെ കസേരയിൽ നിന്ന് പുറത്താക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഒരു കൂസലുമില്ലാതെ ജേക്കബ് തോമസ് ജോലി തുടരുന്നു. ഇത് ചെറുതായൊന്നുമല്ല എതിരാളികളെ അലോസരപ്പെടുത്തുന്നത്. അതിനിടെ 2009ൽ അനുമതിയില്ലാതെ സ്വകാര്യസ്ഥാപനത്തിൽ സേവനം ചെയ്തു ശമ്പളം പറ്റിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപാകെ വാദം പൂർത്തിയായി.
ക്രമക്കേടോ കുറ്റകരമായ പെരുമാറ്റദൂഷ്യമോ നടപടിയിലില്ലെന്നു സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ ബോധിപ്പിച്ചു. അഴിമതി നിരോധന നിയമം ബാധകമായ ക്രിമിനൽ കുറ്റം വെളിപ്പെടുന്നില്ലെന്നാണു സർക്കാരിന്റെ വാദം. ചീഫ് സെക്രട്ടറി തലത്തിൽ പലതവണ പരിശോധിച്ചു നടപടി ഉപേക്ഷിച്ച വിഷയമാണിത്. സർക്കാരിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ഉദ്യോഗസ്ഥന്റെ നടപടി വകവച്ചു നൽകി. സ്വകാര്യസ്ഥാപനത്തിൽ നിന്നു പറ്റിയ ശമ്പളം ഉദ്യോഗസ്ഥൻ തിരിച്ചുനൽകുകയും ചെയ്തു. കേസിലുൾപ്പെട്ടതു സർവീസ് കാര്യമാണെന്നും പൊതുതാൽപര്യ വിഷയമല്ലെന്നും എജി വാദിച്ചു. ഇത് ഹൈക്കോടതി അംഗീകരിക്കുമെന്നാണ് സൂചന. സിബിഐ അന്വേഷണ ഹർജി 2016 ഡിസംബർ എട്ടിനു സിംഗിൾ ജഡ്ജി തള്ളിയതിനെതിരെ കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂർ നൽകിയ അപ്പീലാണു ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
2009ൽ കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കെ മൂന്നു മാസത്തെ അവധിയെടുത്തുകൊല്ലം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഡയറക്ടറായി ജോലിചെയ്തുവെന്നും പ്രതിഫലം പറ്റിയെന്നുമാണ് ആക്ഷേപം. ഈ കേസ് തള്ളുമെന്ന് ഉറപ്പായതോടെ പുതിയ കേസ് കുത്തിപ്പൊക്കിയെടുക്കുകയാണ് എതിരാളികൾ. അതിനിടെ മറ്റൊരു പുതിയവാദവും സജീവമായി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ധനവകുപ്പ് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടിയത് ചട്ടങ്ങളുടെയും സുപ്രീംകോടതിവിധിയുടെയും ലംഘനമെന്ന് വിലയിരുത്തലെന്നാണ് കണ്ടെത്തൽ. മാതൃഭൂമിയാണ് വാർത്ത നൽകിയത്.
ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിൽ നേരിട്ടുതന്നെ നടപടിയെടുക്കണമെന്ന് 1992 ഓഗസ്റ്റ് 20-ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. രണ്ടാഴ്ചയ്ക്കകം സസ്പെൻഷനടക്കമുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ജേക്കബ് തോമസിനെതിരായ റിപ്പോർട്ടിൽ ഈ ചട്ടങ്ങൾ പാലിക്കപ്പെട്ടില്ലെന്നാണ് മാതൃഭൂമി പറയുന്നത്. തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ്തോമസ് 15 കോടി രൂപയുടെ അഴിമതി നടത്തിയെന്നുകാട്ടി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം നൽകിയ റിപ്പോർട്ടിലാണ് മുഖ്യമന്ത്രി നിയമോപദേശം തേടിയത്. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദാണ് നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ റിപ്പോർട്ടിൽ സർക്കാരിന് കൂടുതൽ വ്യക്തത വേണമെങ്കിൽ നിയമ സെക്രട്ടറിയെയോ അഡ്വക്കേറ്റ് ജനറലിനെയോ ആണ് സമീപിക്കേണ്ടത്. ജേക്കബ് തോമസിനെതിരായ റിപ്പോർട്ടിൽ ഇതും പാലിക്കപ്പെട്ടില്ല. അന്വേഷണറിപ്പോർട്ടുകൾ സർക്കാർ അഭിഭാഷകരുടെ പരിഗണനയ്ക്കു വിടുന്നതിനെതിരെ സുപ്രീംകോടതിയുടെ വിധിയുമുണ്ട്. 2000-ൽ ജസ്റ്റിസ് കെ.ടി. തോമസ്, ജസ്റ്റിസ് ഡി.പി. മഹാപത്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. അന്വേഷണത്തിലിടപെടാൻ സർക്കാർ അഭിഭാഷകർക്ക് അധികാരമില്ല. റിപ്പോർട്ട് കോടതിയിൽ എത്തിയശേഷമേ അഭിഭാഷകർ ഇടപെടാവൂ. ധനകാര്യ പരിശോധനാവിഭാഗത്തിന്റെ അധികാരങ്ങളെപ്പറ്റി വിജിലൻസ് മാന്വലും വിശദീകരിക്കുന്നുണ്ട്.
ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതത് വകുപ്പ് മേധാവികൾക്ക് നടപടി സ്വീകരിക്കാം. ഈ പരിശോധനാ റിപ്പോർട്ടുകൾ തത്ത്വത്തിൽ എഫ്.ഐ.ആറിന്റെ നിലയിൽ പരിഗണിക്കണം. പരിശോധനാ റിപ്പോർട്ടുകളിൽ നടപടിയെടുക്കാൻ വൈകുന്ന വകുപ്പുതലവന്മാർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുനൽകി 2003-ൽ ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയിരുന്നു. ജേക്കബ് തോമസിനെതിരായ റിപ്പോർട്ടിന്റെ കാര്യത്തിൽ ഈ നിർദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് മാതൃഭൂമി പറയുന്നു. ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടിൽ സർക്കാരിന് ആക്ഷേപമുണ്ടെങ്കിൽ പുനരന്വേഷണം പ്രഖ്യാപിക്കാം. എന്നാൽ, റിപ്പോർട്ട് പുറത്തുവന്നശേഷം നിയമോപദേശം തേടിയതാണ് വിമർശം വിളിച്ചുവരുത്തുന്നത്.
തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ഡ്രഡ്ജിങ് യന്ത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കെ.എം. എബ്രഹാമിന്റെ റിപ്പോർട്ടിലുള്ളത്. ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് അന്വേഷണം അരങ്ങേറിയത് അദ്ദേഹം വിജിലൻസ് എ.ഡി.ജി.പി. ആയിരിക്കെത്തന്നെയാണെന്ന കെ.എം. എബ്രഹാമിന്റെ റിപ്പോർട്ട് സർക്കാരിനെ വെട്ടിലാക്കുന്നു. 2014 ഏപ്രിലിലാണു സത്യൻ നരവൂരിന്റെ പരാതിയിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് ദ്രുതപരിശോധന തുടങ്ങിയത്. മൂന്നു മാസം കഴിഞ്ഞപ്പോൾ ജേക്കബ് തോമസിനെ വിജിലൻസ് അഡീഷണൽ ഡയറക്ടറാക്കി. വിജിലൻസ് ചരിത്രത്തിൽ ഒരിക്കലും വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ അവിടെത്തന്നെ നിയമിച്ചിട്ടില്ലെന്നും മാതൃഭൂമി പറയുന്നു.