- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ മന്ദിരങ്ങളിലുള്ളവർക്ക് സുരക്ഷ വേണ്ടേ? സെക്രട്ടറിയേറ്റ് അനക്സിനെന്ന വ്യാജേന ഫ്ലാറ്റുടമകൾക്കായി കള്ളക്കളി; ജേക്കബ് തോമസിന്റെ വിലക്കിനെ മറികടക്കാൻ പുതിയ തന്ത്രം
തിരുവനന്തപുരം : ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിന്റെ പുതിയ അനക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളം. ഫയർ ഫോഴ്‌സ് ഡിജിപിയായിരിക്കെ ജേക്കബ് തോമസ് നടത്തിയ ഇടപെടലാണ് ഇതിന് കാരണം. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ഫയർ ഫോഴ്‌സിന്റെ എൻ.ഒ.സി. നിഷേധിച്ചിരുന്നു. പകരമെത്തിയ അനിൽകാന്തും ജേക്കബ് തോമസിന്റെ ന
തിരുവനന്തപുരം : ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിന്റെ പുതിയ അനക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളം. ഫയർ ഫോഴ്‌സ് ഡിജിപിയായിരിക്കെ ജേക്കബ് തോമസ് നടത്തിയ ഇടപെടലാണ് ഇതിന് കാരണം. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ഫയർ ഫോഴ്‌സിന്റെ എൻ.ഒ.സി. നിഷേധിച്ചിരുന്നു. പകരമെത്തിയ അനിൽകാന്തും ജേക്കബ് തോമസിന്റെ നിലപാട് പിന്തുടർന്നതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.
ഇതോടെ കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുകയാണ്. മൂന്നു നിലകൾക്കു മുകളിലുള്ള കെട്ടിടങ്ങൾ പാലിക്കേണ്ട അത്യാവശ്യ സജ്ജീകരണങ്ങളൊന്നും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട. ഡിസംബർ 18ന് തീരുമാനിച്ച ഉദ്ഘാടനമാണ് മാറ്റിവയ്ക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുന്നത്.
ഇതിൽ നിന്നും രക്ഷനേടാൻ സെക്രട്ടേറിയറ്റ് അനക്‌സിനെ രക്ഷിക്കാനുള്ള നീക്കങ്ങൾ സർക്കാർതലത്തിൽ ആരംഭിച്ചു. സർക്കാർകെട്ടിടങ്ങൾക്കു ഫയർ എൻ.ഒ.സി. വേണ്ടെന്ന നിയമഭേദഗതി വരുത്താൻ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കാനാണ് ധാരണ. എത്രയുംവേഗം അനക്‌സിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് ഇത്. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് ഫയർഫോഴ്‌സ് എൻഒസി. സർക്കാർ കെട്ടിടങ്ങൾക്ക് അത് വേണ്ടെന്നത് തീർത്തും വിചിത്രമാണ്.
ചുരുക്കത്തിൽ സർക്കാർ കെട്ടിടങ്ങളിൽ ജോലിയെടുക്കുന്നവരുടെ ജീവന് വിലയില്ലെന്ന് സർക്കാർ സമ്മതിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അതിനിടെ പുതിയ ഭേദഗതി വൻകിട കെട്ടിടനിർമ്മാതാക്കളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഒരേ കാര്യത്തിനു രണ്ടുതരം നിയമം നിലനിൽക്കില്ലെന്നും അവർ വ്യക്തമാക്കുന്നു. സർക്കാർകെട്ടിടങ്ങൾക്കുമാത്രമായി നിമയസംരക്ഷണം നൽകിയാൽ കെട്ടിടനിർമ്മാതാക്കൾ കോടതിയെ സമീപിക്കാനാണ് സാധ്യത.
അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ഇളവ് കെട്ടിടനിർമ്മാതാക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന. ഫലത്തിൽ സെക്രട്ടറിയേറ്റ് അനക്‌സിന് അനുമതി നിഷേധിച്ച സാഹചര്യം വൻകിടക്കാർക്ക് അനുകൂലമാകുമെന്നാണ് അവസ്ഥ.