- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയന് വിരോധം തോന്നിയാൽ പിന്നെ കഷ്ടകാലം തന്നെ; സെൻകുമാറിന് പിന്നാലെ നടന്ന് ആക്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജേക്കബ് തോമസിനേയും വിടാതെ പിണറായി സർക്കാർ; ഇപ്പോൾ സസ്പെൻഷനിലുള്ള ഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ശബരിമലയിൽ എത്തി നടത്തിയ പ്രതികരണത്തിന്റെ വാശി തീർക്കാൻ; കള്ളപരാതികളുടെ പുറത്ത് സസ്പെൻഷനിൽ നിർത്തിയ ജേക്കബ് തോമസിന്റെ സമാധാനം കെടുത്തൽ തുടർന്ന് സർക്കാർ; നിലവിലെ കേസുകൾ തീർന്നാലും തളച്ചു നിർത്താൻ പുതിയ കേസ്
തിരുവനന്തപുരം: ഞാൻ വിശ്വാസികൾക്കൊപ്പമാണ്. ശബരിമലയിൽ കാത്തിരിക്കാമെന്ന് സ്ത്രീകൾ തന്നെ പറയുന്നു. ഇക്കാര്യം സ്ത്രീകൾ തീരുമാനിക്കട്ടേ.....-ഇതായിരുന്നു സന്നിധാനത്ത് നിന്ന് മലയിറങ്ങുമ്പോൾ മാധ്യമങ്ങളോട് മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസ് നടത്തിയ പ്രതികരണം. ഇതുകൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ജേക്കബ് തോമസ് ശബരിമലയിൽ പോയത് സർക്കാരിനെ വിമർശിക്കാനാണെന്ന ഉപദേശവും കിട്ടി. ഇതോടെ പ്രതികാര നടപടിക്ക് പച്ചക്കൊടിയും. അഴിമതി വിരുദ്ധതയിലൂടെ മലയാളിയുടെ മനസ്സിലെ ഇഷ്ട ഓഫീസറായ ജേക്കബ് തോമസിനെ വിജിലൻസ് കേസിലും തളയ്ക്കുകയാണ് പിണറായി സർക്കാർ. കുറച്ചു കാലമായി ആരു പരാതി കൊടുത്താലും കേസെടുക്കാതെ ചട്ടങ്ങൾ പറഞ്ഞു നടന്ന വിജിലൻസാണ് ജേക്കബ് തോമസിനെ കുടുക്കാൻ കേസുമായി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാരം തന്നെയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ. സുപ്രീംകോടതി വിധിയിലൂടെ ഡിജിപി കസേരിയിൽ തിരിച്ചെത്തി വിരമിച്ച ടിപി സെൻകുമാറിനെ വിടാതെ പിന്തുടരുകയാണ് പിണറായി. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ സെൻകുമാർ എത്താതിരിക
തിരുവനന്തപുരം: ഞാൻ വിശ്വാസികൾക്കൊപ്പമാണ്. ശബരിമലയിൽ കാത്തിരിക്കാമെന്ന് സ്ത്രീകൾ തന്നെ പറയുന്നു. ഇക്കാര്യം സ്ത്രീകൾ തീരുമാനിക്കട്ടേ.....-ഇതായിരുന്നു സന്നിധാനത്ത് നിന്ന് മലയിറങ്ങുമ്പോൾ മാധ്യമങ്ങളോട് മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസ് നടത്തിയ പ്രതികരണം. ഇതുകൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ജേക്കബ് തോമസ് ശബരിമലയിൽ പോയത് സർക്കാരിനെ വിമർശിക്കാനാണെന്ന ഉപദേശവും കിട്ടി. ഇതോടെ പ്രതികാര നടപടിക്ക് പച്ചക്കൊടിയും. അഴിമതി വിരുദ്ധതയിലൂടെ മലയാളിയുടെ മനസ്സിലെ ഇഷ്ട ഓഫീസറായ ജേക്കബ് തോമസിനെ വിജിലൻസ് കേസിലും തളയ്ക്കുകയാണ് പിണറായി സർക്കാർ. കുറച്ചു കാലമായി ആരു പരാതി കൊടുത്താലും കേസെടുക്കാതെ ചട്ടങ്ങൾ പറഞ്ഞു നടന്ന വിജിലൻസാണ് ജേക്കബ് തോമസിനെ കുടുക്കാൻ കേസുമായി എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാരം തന്നെയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ. സുപ്രീംകോടതി വിധിയിലൂടെ ഡിജിപി കസേരിയിൽ തിരിച്ചെത്തി വിരമിച്ച ടിപി സെൻകുമാറിനെ വിടാതെ പിന്തുടരുകയാണ് പിണറായി. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ സെൻകുമാർ എത്താതിരിക്കാൻ പല വിധ കേസുകളാണ് ഉണ്ടാക്കുന്നത്. ഒടുവിൽ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയതും സെൻകുമാർ ആണെന്ന് വാദിച്ചു. എങ്ങനേയും സെൻകുമാറിന്റെ സാധ്യതകൾ തകർക്കാർ പുതിയ കേസുകളെടുക്കുന്നു. ഇതിന് സമാനമായ വേട്ടയാടൽ തന്നെയാണ് ജേക്കബ് തോമസിനെതിരേയും നടക്കുന്നത്. ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ പിൻവലിക്കേണ്ട സാഹചര്യം ഉണ്ടാകും. ഇത് മനസ്സിലാക്കി പുതിയ കേസുകളിൽ തളച്ച് പെൻഷൻ പോലും ജേക്കബ് തോമസിന് കൊടുക്കാതിരിക്കാനാണ് നീക്കം.
വിജിലൻസ് ഡയറക്ടറായിരിക്കേ, അഴിമതിക്കെതിരേ 'മഞ്ഞക്കാർഡ്' പുറത്തെടുത്ത ജേക്കബ് തോമസും വിജിലൻസ് വലയിലാകുന്നുവെന്നതാണ് വസ്തു. ജേക്കബ് തോമസ് മുമ്പു തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ്ജിങ് ഇടപാടിൽ കോടികളുടെ അഴിമതി നടന്നതായി ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷമാണു വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച ഫയൽ ഇന്നു വിജിലൻസ് മേധാവി ബി.എസ്. മുഹമ്മദ് യാസിനു കൈമാറും. വിജിലൻസ് ഡയറക്ടറായിരുന്ന വ്യക്തിക്കെതിരേ വിജിലൻസ് അന്വേഷണം നടക്കുന്നതും രാജ്യത്ത് ആദ്യമായാണ്. ഈ കേസിൽ ജേക്കബ് തോമസിനെ കുടുക്കിയതായിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം ധനകാര്യ സെക്രട്ടറിയായിരുന്നപ്പോഴാണ് ഈ ആരോപണം ചർച്ചയാക്കിയത്. ഐഎഎസിലെ ചില ലോബികളായിരുന്നു ഇതിന് കാരണം. ഈ കേസ് പലവട്ടം കോടതിയുടെ പരിഗണനയിലും എത്തിയിരുന്നു. ഇത്തരത്തിലൊരു കേസാണ് ജേക്കബ് തോമസിനെ തളയ്ക്കാൻ പിണറായി പൊടിതട്ടിയെടുക്കുന്നത്.
കേരളത്തിൽ ഡി.ജി.പി. പദവിയിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവിൽ സസ്പെൻഷനിലാണ്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരിൽ സർക്കാരുമായി നിരന്തരം ഇടഞ്ഞ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ വിദേശത്തുനിന്ന് ഡ്രഡ്ജിങ് യൂണിറ്റുകൾ ഇറക്കുമതി ചെയ്തതിൽ ക്രമക്കേടുകളുണ്ടെന്ന് ധനകാര്യവിഭാഗം പറയുന്നു. കർണാടകയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരേ മുമ്പു റവന്യൂ ഇന്റലിജൻസ് കടുത്തനടപടി സ്വീകരിച്ചിരുന്നു. ഏക്കർ കണക്കിനു ഭൂമി കണ്ടുകെട്ടുകയും ചെയ്തു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. എന്നാൽ ഭൂമി കണ്ടുകെട്ടിയത് ജേക്കബ് തോമസിന്റെ ഭാര്യ വീട്ടുകാർ വാങ്ങിയതെന്നാണ് സൂചന. ഇതെല്ലാം സർക്കാരിനും വിജിലൻസിനും എല്ലാം അറിയാം. ഏതായാലും ജേക്കബ് തോമസിന് വീണ്ടും ചുതലകൾ നൽകാതിരിക്കാൻ ഏത് അറ്റം വരേയും പോകാനാണ് പിണറായി സർക്കാരിന്റെ നീക്കം.
ഓഖി ദുരന്തവേളയിൽ സർക്കാരിനെതിരേ നടത്തിയ വിവാദപരാമർശത്തേത്തുടർന്ന്, ഐ.എം.ജി. ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനിലായിരിക്കേ, 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയുടെ പേരിൽ വീണ്ടും സസ്പെൻഷനിലായി. ആത്മകഥയിൽ വിവിധ സർക്കാർ വകുപ്പുകൾക്കും ലോകായുക്തയ്ക്കും കോടതികൾക്കുമെതിരേ പരാമർശമുണ്ടായിരുന്നു. പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനിയുടെ അറസ്റ്റിനു പിന്നിലെ കാരണം വെളിപ്പെടുത്തിയതിലൂടെ ഔദ്യോഗികരഹസ്യനിയമം ലംഘിച്ചെന്നും ആക്ഷേപമുണ്ടായി. ഈ വിവാദങ്ങളിലെ സസ്‌പെൻഷനെല്ലാം ഉടൻ സർക്കാരിന് പിൻവലിക്കേണ്ട അവസ്ഥ വരും. ഇത് കൂടി മനസിലാക്കിയാണ് പുതിയ കേസ്. ഈ കേസിലും ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യാനാണ് നീക്കം. ജേക്കബ് തോമസ് വിരമിക്കും വരെ പദവികൾ ഒന്നും കൊടുക്കില്ലെന്നാണ് പിണറായിയുടെ നിലപാട്.
പിണറായി സർക്കാർ അധികാരമേറ്റയുടൻ നടത്തിയ ആദ്യ ഉന്നതനിയമനങ്ങളിലൊന്ന് ജേക്കബ് തോമസിനെ വിജിലൻസ് മേധാവിയാക്കിയതായിരുന്നു. എന്നാൽ, തുടർന്ന് അദ്ദേഹത്തിന്റെ ഓരോനീക്കവും സർക്കാരിനു തലവേദനയായി. ചുമതലയേറ്റ ദിവസം മാധ്യമങ്ങൾക്കു മുന്നിൽ, കീശയിൽനിന്നു മഞ്ഞക്കാർഡ് ഉയർത്തിക്കാട്ടിയ ജേക്കബ് തോമസ് അഴിമതിക്കാർക്കു പുറത്തേക്കുള്ള വഴി കാണിക്കുമെന്നു പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ ഉന്നതർ പ്രതിയായ അഴിമതിക്കേസുകൾ അന്വേഷിക്കുന്നതിനു പകരം, മുൻ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ തിരിഞ്ഞതു പ്രതികാരനടപടിയാണെന്ന് ആരോപണമുയർന്നു. ഏബ്രഹാമിന്റെ വസതിയിൽ മിന്നൽപരിശോധന നടത്തിയതു വൻവിവാദവുമായി. ഇതോടെയാണ് പലവിധ ആരോപണങ്ങൾ ഐഎഎസ് ലോബി ചർച്ചയാക്കിയത്. ഐപിഎസുകാരും ജേക്കബ് തോമസിന് എതിരാണ്. ഇതോടെ സർക്കാരും ജേക്കബ് തോമസിനെ കുടുക്കാനുള്ള ആരോപണങ്ങൾക്കും ഗൂഢാലോചനകൾക്കും ഒപ്പം കൂടി. ഇതിനിടെ ബന്ധുനിയമന വിവാദത്തിൽ മന്ത്രിയായിരുന്ന ഇപി ജയരാജനെതിരെ കേസെടുത്തതും ജേക്കബ് തോമസിന് വിനയായി.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ, സോളാർ പാനൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് 52 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നും ആരോപണമുണ്ട്. 2.18 കോടി രൂപയായിരുന്നു പദ്ധതിയുടെ എസ്റ്റിമേറ്റ്. എന്നാൽ, പദ്ധതി പൂർത്തിയായപ്പോൾ 5.94 കോടി രൂപയാണു വിദേശ കമ്പനിക്കു നൽകിയത്. ഇതാണ് വിജിലൻസ് കേസിന് കാരണമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. മൂന്ന് തവണ ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ കാലവധി സർക്കാർ ഉയർത്തിയിരുന്നു. ഇത് അടുത്തമാസം തീരും. ഈ സാഹചര്യത്തിലാണ് പുതിയ കേസുണ്ടാക്കി വീണ്ടും സസ്‌പെൻഷൻ നീട്ടാനുള്ള നീക്കം.