- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുപമ പ്രസവാവധിയിലുള്ള തക്കത്തിന് ഭക്ഷ്യസുരക്ഷാ അനുമതിതേടി വൻകിട കമ്പനികൾ; മഞ്ഞ, ചുവപ്പ് കാർഡുകളുമായി ജേക്കബ് തോമസിന്റെ റെയ്ഡ് ഫലംകാണുന്നു; വിജിലൻസ് റെയ്ഡ് എപ്പോഴെന്ന ഞെട്ടലോടെ മറ്റ് വകുപ്പുകളും അഴിമതിയിൽ മുങ്ങിയ കോർപ്പറേഷനുകളും
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായി ചാർജെടുത്ത ശേഷം തന്റെ ആദ്യ മിന്നൽ സന്ദർശനത്തിന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫീസ് തന്നെ ഡിജിപി ജേക്കബ് തോമസ് തിരഞ്ഞെടുത്തത് അവിടെ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നെന്ന് സൂചന. ഭക്ഷ്യവസ്തുക്കളിൽ മായംചേർക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎസ് പ്രസവാവധിയിൽ പ്രവേശിച്ച തക്കത്തിന് പല കമ്പനികളും ഉൽപ്പന്നങ്ങൾക്ക് അനുകൂല ഉത്തരവ് സമ്പാദിക്കാൻ അവിടെ കരുനീക്കങ്ങൾ തുടങ്ങിയിരുന്നു. ഇത്തരം കമ്പനികൾക്ക് കമ്മീഷണറേറ്റിലെ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും അനുപമ തിരിച്ചെത്തുന്നതിന് മുമ്പ് അവർക്ക് വേണ്ട ഉത്തരവുകൾ ഒരുക്കുന്നതിന് തകൃതിയായ നീക്കം നടക്കുന്നതായും ആക്ഷേപം ശക്തമാണ്. കഴിഞ്ഞമാസം ആദ്യം പ്രസവാവധിയിൽ പ്രവേശിച്ച അനുപമ മെയ് 22ന് ആൺകുഞ്ഞിന് ജന്മംനൽകി. അഞ്ചുമാസം കഴിഞ്ഞേ അനുപമ തിരിച്ചെത്തൂ. ഈ സാഹചര്യം മുതലെടുത്ത് പല വൻകിട കമ്പനികൾക്കും തട്ടിപ്പ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ കമ്മീഷണറേറ്റിന്റെ അനുമതി തേടിയെത്തിയി
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായി ചാർജെടുത്ത ശേഷം തന്റെ ആദ്യ മിന്നൽ സന്ദർശനത്തിന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫീസ് തന്നെ ഡിജിപി ജേക്കബ് തോമസ് തിരഞ്ഞെടുത്തത് അവിടെ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നെന്ന് സൂചന. ഭക്ഷ്യവസ്തുക്കളിൽ മായംചേർക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎസ് പ്രസവാവധിയിൽ പ്രവേശിച്ച തക്കത്തിന് പല കമ്പനികളും ഉൽപ്പന്നങ്ങൾക്ക് അനുകൂല ഉത്തരവ് സമ്പാദിക്കാൻ അവിടെ കരുനീക്കങ്ങൾ തുടങ്ങിയിരുന്നു. ഇത്തരം കമ്പനികൾക്ക് കമ്മീഷണറേറ്റിലെ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും അനുപമ തിരിച്ചെത്തുന്നതിന് മുമ്പ് അവർക്ക് വേണ്ട ഉത്തരവുകൾ ഒരുക്കുന്നതിന് തകൃതിയായ നീക്കം നടക്കുന്നതായും ആക്ഷേപം ശക്തമാണ്.
കഴിഞ്ഞമാസം ആദ്യം പ്രസവാവധിയിൽ പ്രവേശിച്ച അനുപമ മെയ് 22ന് ആൺകുഞ്ഞിന് ജന്മംനൽകി. അഞ്ചുമാസം കഴിഞ്ഞേ അനുപമ തിരിച്ചെത്തൂ. ഈ സാഹചര്യം മുതലെടുത്ത് പല വൻകിട കമ്പനികൾക്കും തട്ടിപ്പ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ കമ്മീഷണറേറ്റിന്റെ അനുമതി തേടിയെത്തിയിരുന്നു എന്നാണ് സൂചനകൾ. ഇതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് മുന്നറിയിപ്പു നൽകാൻ മഞ്ഞക്കാർഡും നടപടിയെടുക്കാൻ ചുവപ്പുകാർഡും പോക്കറ്റിലിട്ട് ഭക്ഷ്യസുരക്ഷാ ഓഫീസിലെത്തിയത്. ആദ്യ പരിശോധനയെന്ന നിലയിൽ ക്രമക്കേടുകൾക്കെതിരെ അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പു നൽകിയെങ്കിലും ഇത്തവണ കാർഡൊന്നും പുറത്തെടുത്തില്ല.
വൻകിട കമ്പനികൾക്ക് ഒത്താശ ചെയ്യുന്നതിന് പുറമെ കൈക്കൂലി നൽകാൻ വിസമ്മതിക്കുന്നവരുടെ വിവിധ അപേക്ഷകൾ വച്ചുതാമസിപ്പിക്കുന്നതായും പരാതി വ്യാപകമാണ്. ഇനി മേലിൽ ഇത്തരം സംഭവങ്ങൾ കേട്ടാൽ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പു നൽകിയാണ് ജേക്കബ് തോമസ് മടങ്ങിയത്. ക്രിയാത്മക അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് മിന്നൽ പരിശോധന നടത്തിയതെന്ന് ജേക്കബ് തോമസ് പിന്നീട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളിൽ കാലതാമസമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഫയലുകൾ മുൻഗണനാക്രമത്തിൽ വേഗത്തിൽ തീർപ്പാക്കാത്തപക്ഷം കർശനനടപടിയുണ്ടാകും- അദ്ദേഹം അറിയിച്ചു. വിവിധ സർക്കാർ ഓഫീസുകളിലും ബോർഡ് കോർപ്പറേഷനുകളിലും നടക്കുന്ന അഴിമതി സംബന്ധിച്ച് വിജിലൻസിന് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ വകുപ്പുകളിൽ പരിശോധന നടത്തുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. അഴിമതിക്കാരെന്നു സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും.
അതേസമയം, കർശനനിലപാട് തുടർന്നിരുന്ന കമ്മീഷണർ ടി വി അനുപമ തിരിച്ചെത്തുമ്പോൾ ആ പദവിയിലുണ്ടാകില്ലെന്ന പ്രചാരണം ശക്തമാണ്. സർക്കാർ മാറിയതിനാൽ പുതിയ കമ്മീഷണർ വരുമെന്ന പ്രചരണത്തിന്റെ മറവിലാണ് കമ്മിഷണറേറ്റിൽ വീണ്ടും അഴിമതി തലപൊക്കിയത്. ചില ഉദ്യോഗസ്ഥർ തന്നെയാണ് ഇത്തരം പ്രചരണങ്ങൾ അഴിച്ചുവിടുന്നതെന്നാണ് സൂചനകൾ. അധികാരമേറ്റ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നൊരു സംവിധാനം കേരളത്തിൽ ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കാൻ അനുപമയ്ക്ക് സാധിച്ചു.
നിറപറയെന്ന വൻബ്രാൻഡിൽ മായം ചേർക്കുന്നത് പുറത്തു കൊണ്ടുവന്നത് അനുപമയുടെ ഇടപെടലാണ്. ഇത് കൂടാതെ വിഷപച്ചക്കറിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചും അവർ ജനശ്രദ്ധ നേടി. പൊതുവേ ഭക്ഷണകാര്യത്തിൽ ശ്രദ്ധ പുലർത്തുന്ന മലയാളികൾക്കിടയിൽ അതുകൊണ്ട് തന്നെ അതിവേഗം അനുപമ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയായി. ഇനി പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അവർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ പുതിയ സർക്കാർ നൽകുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ സർക്കാർ ഫെബ്രുവരിയിൽ അനുപമയ്ക്ക് ടൂറിസം ഡയറക്ടറുടെ അധികച്ചുമതലകൂടി നൽകിയപ്പോഴും അവരെ ഭക്ഷ്യസുരക്ഷാ കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയെന്ന പ്രചരണം ഉയർന്നിരുന്നു.