തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയിൽ ഭിന്നത മറനീക്കി പുറത്ത് വരുന്നു. കൊച്ചിയിൽ ഇന്ന് നടൻ സിദ്ദിഖും കെപിഎസി ലളിതയും വാർത്ത സമ്മേളനം നടത്തി സംഘടനയുടെ നിലപാട് വ്യക്തമാക്കിയതാണ് വക്താവായ നടൻ ജഗതീഷിനെ ചൊടിപ്പിച്ചത്. സിദ്ദിഖ് അല്ല എഎംഎംഎയുടെ നിലപാട് വ്യക്തമാക്കേണ്ടതെന്നും അത് താനാണ് എന്നുമാണ് ജഗദീഷ് പറയുന്നത്. വാർത്താ കുറിപ്പ് ഇറക്കിയത് മോഹൻലാലുമായി ചർച്ച ചെയ്താണെന്നും ഇത് സിദ്ദിഖ് അടക്കമുള്ള എല്ലാ അംഗങ്ങൾക്കും അയച്ച് കൊടുത്തിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി.

എന്നാൽ നടിമാരും ഡബ്ല്യുസിസിയും ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുന്ന എഎംഎംഎ ഭാരവാഹികൾ തന്നെ രണ്ട് തട്ടിലായതോടെ പരാതിക്കാരും ആശയക്കുഴപ്പത്തിലാണ്. ഇപ്പോൾ ഇതിൽ ആര് പറഞ്ഞതാണ് ഔദ്യോഗിക നിലപാടെന്നും തങ്ങൾ വിശ്വസിക്കേണ്ടത് ഏതാണ് എന്നുമാണ് നടി പാർവതി ചോദിക്കുന്നത്. മോഹൻലാലിനെ അപമാനിച്ചുവെന്ന് പറഞ്ഞ് ജനവികാരം നടിമാർക്ക് എതിരാക്ക മാറ്റുന്നതിനും നീക്കം നടക്കുന്നുവെന്ന് തന്നെയാണ് ഇപ്പോള് ഉയരുന്ന മറ്റൊരു വാദം. എന്നാൽ ഇത് ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയ വാർത്താസമ്മേളനം ആണോ എന്നാണ് ഇപ്പോൾ ഉയരുന്ന പ്രസക്തമായ ചോദ്യം.

താരസംഘടനയായ എ.എം.എം.എക്കെതിരെ വിമർശനം ഉന്നയിച്ച ഡബ്ല്യുസിസി അംഗങ്ങൾക്കെതിരെ കർശന നിലപാടുമായി കെപിഎസി ലളിത. നടിമാരെ പൂർണമായും തള്ളിപ്പറഞ്ഞുകൊണ്ടാണ് ലളിത വാർത്താസമ്മേളനം നടത്തിയത്. സംഘടനയിൽ നിന്നും രാജിവെച്ച നടിമാരി ഇനി തിരിച്ചെടുക്കില്ലെന്നും അവർ വ്യക്തമാക്കി. സംഘടനയിൽ നടന്ന കാര്യങ്ങൾ സംഘടനകത്താണ് പറയേണ്ടത്. പുറത്തുള്ള ആളുകളെക്കൊണ്ട് കൈക്കൊട്ടി ചിരിപ്പിക്കരുത്. ആൺ-പെൺ വ്യത്യാസമില്ലാതെ പരാതികൾ പറയാൻ പറ്റിയ സംഘടനയാണ് എ.എം.എം.എയെന്നും കെ.പി.എ.സി. ലളിത പറഞ്ഞു.

മോഹൻലാലിനെ നടിമാർ അധിക്ഷേപിക്കുന്നുവെന്ന് ഉൾപ്പടെ ആരോപണങ്ങൾ ഇവർ ഉന്നയിക്കുന്നുണ്ട്. മോഹൻലാലിനുള്ള ജനപിന്തുണ നടിമാർക്ക് എതിരായ വികാരമാക്കാനും ശ്രമം നടക്കുന്നുവെന്ന വിലയിരുത്തലിലാണ് ഡബ്ല്യുസിസി ഉള്ളത്. മോഹൻലാലിനെ ആക്രമിച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖിന്റെ രംഗപ്രവേശം. നടിമാർ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണെന്നും സിദ്ദിഖ് പറഞ്ഞു. 'അമ്മ' നടീനടന്മാരുടെ സംഘടനയാണ്. അതുകൊണ്ടുതന്നെ നടിമാർ എന്നു വിളിച്ചതിൽ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നൽകി.

അമ്മയിൽനിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകൾക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയ്ക്കെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും പ്രവർത്തിച്ച നടിമാർക്കെതിരെ നടപടിയെടുക്കും.

സമൂഹമാധ്യമങ്ങളിൽ തെറിവിളി വരുന്നു എന്നു പറയുന്നവർ, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിയെ ഇവർ തേജോവധം ചെയ്യുന്നത് എന്തിനാണെന്നറിയല്ല. ഇത് വേദനാജനകമാണ്. മോഹൻലാലിനെതിരെ പറയുമ്പോൾ ആളുകൾ തെറിവിളിക്കുന്നെങ്കിൽ അത് ജനങ്ങളുടെ പ്രതികരണമാണ്. ഇത് തിരിച്ചറിഞ്ഞ് തെറ്റു തിരുത്തുകയാണ് വേണ്ടത്. മമ്മൂട്ടിക്കെതിരെ പറഞ്ഞപ്പോഴും ഇതേ അനുഭവം ഉണ്ടായെങ്കിൽ അത് മനസിലാക്കി തിരുത്തുകയായിരുന്നു വേണ്ടത്. ഇവർ ജനങ്ങളിൽ നിന്ന് അകലുന്നു എന്ന് മനസിലാക്കണം. ദിലീപിനെ 'റേപ്പിസ്റ്റ്' എന്നു വിളിച്ചതിന് നിയമനടപടി നേരിടേണ്ടി വന്നേക്കാമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

നടിക്കെതിരായ ആക്രമണം നടന്നതിന് പിന്നിൽ ദിലീപാണ് എന്ന ആരോപണം സജീവമായിരുന്ന ആദ്യഘട്ടം മുതൽ കെപിഎസി ലളിതയും സിദ്ദിഖും ദിലീപിനെ പിന്തുണച്ച് രംഗ്തത് എത്തിയിരുന്നു. മകന്റെ സ്ഥാനമാണ് അവന് നൽകിയിരിക്കുന്നത് എന്ന് പറഞ്ഞാണ് കെപിഎസി ലളിത ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടത്. കേസിൽ ദിലീപിന് പങ്കില്ലെന്നും നടിമാർ പൾസർ സുനിക്കെതിരെ ഒന്നും പറയാതെ ദിലീപിനെ മാത്രം ലക്ഷ്യം വയ്ക്കുന്നുവെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു. ദിലീപിന് പൂർണ പിന്തുണ നൽകികൊണ്ട നടൻ ഇന്ന പറഞ്ഞത് ദിലീപിന്റെ ജോലി ഇല്ലാതാക്കൻ കഴിയില്ല എന്നായിരുന്നു.