- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റണിയുടെ വോട്ടും ചെന്നിത്തലയുടെ വീടും ജഗതിയിൽ; ഭരണയന്ത്രം മുഴുവൻ ചലിച്ചിട്ടും വിഐപി വാർഡിൽ കോൺഗ്രസ് മൂന്നാമത്; ജനറൽ വാർഡിൽ വനിതയെ ഇറക്കിയുള്ള ബിജെപിയുടെ പരീക്ഷണം ഏറ്റു
തിരുവനന്തപുരം: കോൺഗ്രസിലെ മൂന്നാമനാണ് എകെ ആന്റണി. കോൺഗ്രസിന്റെ മുഖ്യ പ്രചാരകൻ. തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി വാർഡിലാണ് താമസം. അയൽവാസിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാക്കളായ എംഎം ഹസ്സൻ, ട്രിഡാ ചെയർമാൻ പികെ വേണുഗോപാൽ ഇങ്ങനെ ഒരുപടി നേതാക്കളുടെ താമസ സ്ഥലം. ഇതിൽ രമേശ് ചെന്നിത്തലയ്ക്ക് തിരുവനന്തപുരത്ത് അല്ല വോട
തിരുവനന്തപുരം: കോൺഗ്രസിലെ മൂന്നാമനാണ് എകെ ആന്റണി. കോൺഗ്രസിന്റെ മുഖ്യ പ്രചാരകൻ. തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി വാർഡിലാണ് താമസം. അയൽവാസിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാക്കളായ എംഎം ഹസ്സൻ, ട്രിഡാ ചെയർമാൻ പികെ വേണുഗോപാൽ ഇങ്ങനെ ഒരുപടി നേതാക്കളുടെ താമസ സ്ഥലം. ഇതിൽ രമേശ് ചെന്നിത്തലയ്ക്ക് തിരുവനന്തപുരത്ത് അല്ല വോട്ട്. ആന്റണി ഉൾപ്പെടെയുള്ളവർ പക്ഷേ ജഗതി സ്‌കൂളിലെ വോട്ടർമാർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ജയിച്ചത്. അന്ന് വനിതാ വാർഡ് ആയതുകൊണ്ടാണ് ഷീജാ മധു ജയിച്ചതെന്ന് പറഞ്ഞ് ആന്റണിയും ഹസ്സിനും ചെന്നിത്തലയും തലയൂരി.
എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. ജഗതി വാർഡ് ജനറലായി. കരുത്തോടെ പ്രചരണത്തിൽ സജീവമായി. എന്നിട്ടും ഫലമില്ല. അങ്ങനെ ആന്റണിയുടെ സ്വന്തം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാമതായി. ഇവിടെ ജനറൽ വാർഡിലും സിറ്റിങ് കൗൺസിലറായ ഷീജാ മധുവിനെ തന്നെ സ്ഥാനാർത്ഥിയാക്കി. ഇതോടെ കോൺഗ്രസ് പ്രതീക്ഷ ഇരട്ടിച്ചു. സീറ്റ് മോഹിച്ച ബിജെപിയിലെ പുരുഷന്മാരെല്ലാം കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് കരുതി. ഇതിനിടെയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇടതു പക്ഷവും പ്രതീക്ഷിച്ചു. ഇതോടെ എല്ലാ ആന്റണിയുടെ മണ്ഡലത്തിൽ ശുഭമാകുമെന്ന് കോൺഗ്രസ് കരുതി. ജയം ഉറപ്പാക്കാൻ ആന്റണിയും നിർദ്ദേശം നൽകി. ഇതോടെ എംഎം ഹസ്സിനും വേണുഗോപാലുമെല്ലാം പ്രചരണത്തിൽ നിറഞ്ഞു.
പക്ഷേ ഫലം വന്നപ്പോൾ വോട്ട് തീരെ ഇല്ല. ഒന്നാം സ്ഥാനത്ത് ജനറൽ വാർഡിൽ ബിജെപിയുടെ വനിതാ സ്ഥാനാർത്ഥി ഷീജാ മധു ജയിച്ചു കയറി. താമര ചിഹ്നത്തിൽ മത്സിരിച്ച ഷീജാ മധുവിന് 1803 വോട്ട് കിട്ടി. രണ്ടാമത് എത്തിയ ഇടത് സ്ഥാനാർത്ഥി ഹരികുമാറിന് 1541 വോട്ടും. മൂന്നാമത് കോൺഗ്രസ് ഏറെ പിന്നിൽ. കോൺഗ്രസിന്റെ ഇന്ദുശേഖരൻ തമ്പിക്ക് കിട്ടിയത് 846 വോട്ട് മാത്രം. അതായത് ബിജെപിയേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് പ്രചരണത്തിൽ നിറഞ്ഞ ആന്റണിയുടെ വാർഡിൽ കോൺഗ്രസിന് സമ്പൂർണ്ണ നാണക്കേട്. ഇതിലുള്ള വേദന ഹസ്സനോടും മറ്റും ആന്റണി പങ്കുവച്ചതായാണ് സൂചന.
ഗൗരവത്തോടെയുള്ള ഇപെടലുകൾ ഈ മേഖലയിൽ കോൺഗ്രസ് നടത്തിയിരുന്നു. കുടിവെള്ള ക്ഷാമമായിരുന്നു ഇവിടുത്തെ ഏറ്റവും പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വെള്ളപ്രശ്‌നം പരിഹരിച്ചു. അതിന്റെ ക്രെഡിറ്റെല്ലാം മന്ത്രി വി എസ് ശിവകുമാറിനും നൽകി. ശിവകുമാറിന്റെ സ്വന്തം മണ്ഡലമാണ് തിരുവനന്തപുരം. അതിലാണ് ജഗതിയും വരുന്നത്. എന്നാൽ കുടിവെള്ളത്തിൽ ഫ്‌ലെക്‌സ് രാഷ്ട്രീയവും ബിജെപിയുടെ തേരോട്ടത്തിൽ ജയിച്ചു കയറി. ജനറൽ വാർഡിൽ ബിജെപി വനിതാ സ്ഥാനാർത്ഥി ജയിച്ചതോടെ കോർപ്പറേഷനിലെ വനിതാ അംഗബലം അൻപത് കടക്കുകയും ചെയ്തു.
തിരുവനന്തപുരം, വട്ടിയൂർകാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ കോൺഗ്രസ് എംഎൽഎമാരാണ്. ഇതിൽ തിരുവനന്തപുരത്ത് കോൺഗ്രസിന് വമ്പൻ തിരിച്ചടിയേറ്റു. വട്ടിയൂർക്കാവിലും ബിജെപിയാണ് നേട്ടമുണ്ടാക്കിയത്. കഴക്കൂട്ടത്തെ ഇടത് കോട്ടകളും തകർന്നില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും തിരുവനന്തപുരത്ത് വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്.