- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ട് പാക്കിസ്ഥാനിലെ ബന്ധുവിന് അയച്ച് കൊടുത്തു; മൂന്ന് വയസുള്ള ഇളയമകളുടെ നഗ്നചിത്രങ്ങളും; ബ്രിട്ടനിൽ ഏഷ്യൻ വംശജയായ വീട്ടമ്മയ്ക്ക് അഞ്ച് വർഷം തടവ്
സ്‌കൂളിൽ പഠിക്കുന്ന 14 വയസുള്ള തന്റെ മകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും അതിന്റെ വീഡിയോ ദൃശ്യങ്ങളും മൂന്ന് വയസുള്ള ഇളയമകളുടെ നഗ്‌ന ചിത്രങ്ങളും പാക്കിസ്ഥാനിലെ ബന്ധുവിന് അയച്ച് കൊടുത്ത കാർഡിഫിലെ ഏഷ്യൻ വംശജയായ 36കാരിക്ക് ഇനി അഞ്ച് വർഷം അഴിയെണ്ണാം. മകനുമായുള്ള തന്റെ ലൈംഗികകേളികൾ നീചയായ ഈ മാതാവ് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നുവെന്നാണ് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്.പാക്കിസ്ഥാനിലെ ബന്ധുവിന്റെ പ്രേരണ മൂലമാണിവ അയച്ച് കൊടുക്കാൻ ഈ സ്ത്രീ നിർബന്ധിതയായതെന്നും സൂചനയുണ്ട്. കേസിൽ ഉൾപ്പെട്ട ഈ സ്ത്രീക്ക് നാല് മക്കളാണുള്ളത്. ഈ സ്ത്രീയുടെ മകന്റെ ഫോൺ മറ്റൊരു മകൾ വാങ്ങി പരിശോധിച്ചതിനെ തുടർന്നാണീ വീഡിയോ ദൃശ്യങ്ങൾ വെളിച്ചത്ത് വന്നിരുന്നത്. വീഡിയോകളിൽ അമ്മയും മകനും തമ്മിലുള്ള ഓറൽ സെക്സും മറ്റ് ലൈംഗിക കേളികളുമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പ്രോസിക്യൂട്ടറായ ലാൻ കോൽവിൻ ബോധിപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ എടുക്കുന്ന കാര്യം അമ്മ മകനോട് പറയുകയും ചെയ്തിരുന്നു. പൊലീസ് ഈ മൊബൈൽ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ മൂന
സ്‌കൂളിൽ പഠിക്കുന്ന 14 വയസുള്ള തന്റെ മകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും അതിന്റെ വീഡിയോ ദൃശ്യങ്ങളും മൂന്ന് വയസുള്ള ഇളയമകളുടെ നഗ്‌ന ചിത്രങ്ങളും പാക്കിസ്ഥാനിലെ ബന്ധുവിന് അയച്ച് കൊടുത്ത കാർഡിഫിലെ ഏഷ്യൻ വംശജയായ 36കാരിക്ക് ഇനി അഞ്ച് വർഷം അഴിയെണ്ണാം. മകനുമായുള്ള തന്റെ ലൈംഗികകേളികൾ നീചയായ ഈ മാതാവ് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നുവെന്നാണ് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്.പാക്കിസ്ഥാനിലെ ബന്ധുവിന്റെ പ്രേരണ മൂലമാണിവ അയച്ച് കൊടുക്കാൻ ഈ സ്ത്രീ നിർബന്ധിതയായതെന്നും സൂചനയുണ്ട്. കേസിൽ ഉൾപ്പെട്ട ഈ സ്ത്രീക്ക് നാല് മക്കളാണുള്ളത്. ഈ സ്ത്രീയുടെ മകന്റെ ഫോൺ മറ്റൊരു മകൾ വാങ്ങി പരിശോധിച്ചതിനെ തുടർന്നാണീ വീഡിയോ ദൃശ്യങ്ങൾ വെളിച്ചത്ത് വന്നിരുന്നത്.
വീഡിയോകളിൽ അമ്മയും മകനും തമ്മിലുള്ള ഓറൽ സെക്സും മറ്റ് ലൈംഗിക കേളികളുമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പ്രോസിക്യൂട്ടറായ ലാൻ കോൽവിൻ ബോധിപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ എടുക്കുന്ന കാര്യം അമ്മ മകനോട് പറയുകയും ചെയ്തിരുന്നു. പൊലീസ് ഈ മൊബൈൽ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ മൂന്ന് വയസുകാരി മകളുടെ നഗ്‌ന ചിത്രങ്ങളും കണ്ടെത്തുകയായിരുന്നു. പാക്കിസ്ഥാനിലുള്ള തന്റെ കസിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് താൻ ഈ പ്രവൃത്തികൾ ചെയ്ത് അതിന്റെ ദൃശ്യങ്ങൾക്ക് അയാൾക്ക് അയച്ച് കൊടുത്തതെന്നാണ് സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
അമ്മ ചെയ്ത പ്രവൃത്തിയെക്കുറിച്ചോർക്കുമ്പോൾ തനിക്ക് ഞെട്ടലും ലജ്ജയുമുണ്ടാകുന്നുവെന്നാണ് മകൻ കോടതിയിലേക്ക് അയച്ച പ്രസ്താവനയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മ ഒരിക്കലും ഇത്തരത്തിൽ പ്രവർത്തിക്കരുതായിരുന്നുവെന്നും തനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും മകൻ പ്രതികരിക്കുന്നു. അമ്മയെക്കുറിച്ചോർത്ത് തനിക്ക് ഉത്കണ്ഠയുണ്ടെന്നാണ് ഇവരുടെ മൂത്ത മകൾ കോടതിയോട് പറഞ്ഞത്. എന്നാൽ തന്റെ കക്ഷിയുടെ സാംസ്‌കാരിക പശ്ചാത്തലം വ്യത്യസ്തമാണെന്നും അതിനാലാണ് ഇവർ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നുമാണ് സ്ത്രീക്ക് വേണ്ടി കോടതിയിലെത്തിയ ലോയർ റുത്ത് സ്മിത്ത് വാദിച്ചത്.
13ാം വയസിൽ പഠിപ്പ് നിർത്താൻ നിർബന്ധിക്കപ്പെട്ട സ്ത്രീയാണിതെന്നും നിർബന്ധിതമായ വിവാഹത്തിന് വിധിക്കപ്പെട്ടവരാണെന്നും പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചിരുന്നു.അതിനാൽ ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടാൽ അവർക്ക് വേണ്ടി എന്തും ചെയ്തുകൊടുക്കുന്ന ശീലമാണ് സ്ത്രീക്കുള്ളതെന്നും അതിനാലാണീ പ്രവൃത്തിയും ചെയ്തതെന്നും സ്മിത്ത് കോടതിയിൽ ബോധിപ്പിച്ചിരുന്നു.ഭർത്താവ് ഈ സ്ത്രീയോട് മോശമായാണ് പെരുമാറുന്നതെന്നും റിപ്പോർട്ടുണ്ട്. വളരെയധികം ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ് സ്ത്രീ ചെയ്തിരിക്കുന്നതെന്നാണ് കാർഡിഫ് ജഡ്ജ് എലെറി റീസ് വിധി പ്രസ്താവിച്ചത്. ആറ് കൗണ്ടുകൾ സ്ത്രീ സമ്മതിച്ചിട്ടുണ്ട്.