- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനങ്ങളോട് മുഖം തിരിക്കാൻ ഇനി ജെയ്റ്റ്ലിയില്ല; ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രിയുടെ വാഗ്ദാനം: നോട്ടസാധുവാക്കലും ജിഎസ്ടിയും രാജ്യത്തിന് ഗുണം മാത്രമാണ് ചെയ്തതെന്നും മന്ത്രി
ഫരീദാബാദ്: ജിഎസ്ടി നടപ്പാക്കിയ രീതിയെ കുറിച്ച് രാജ്യത്ത് വിമർശനമുയർന്ന പശ്ചാത്തലത്തിൽ നിരക്കുകൾ കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി സൂചന നൽകി. വരുമാനനഷ്ടം പരിഹരിച്ച ശേഷമായിരിക്കും നിരക്കു കുറയ്ക്കുക. 'നികുതിഘടനയിൽ മാറ്റം വരേണ്ടതുണ്ട്. രാജ്യത്ത് അതിനുള്ള സാധ്യതയുമുണ്ട്. നികുതിഭാരം കുറഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് മുന്നേറാനാകൂ. വരുമാന നഷ്ടം നികത്തിയാൽ വലിയ തരത്തിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ സാധ്യമാകും. നമുക്ക് കുറഞ്ഞ നികുതി നിരക്കുകൾ കൊണ്ടുവരാനാകും 'ഫരീദാബാദിൽ നാഷണൽ അക്കാഡമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്‌സസ് ആൻഡ് നാർക്കോട്ടിക്‌സ് സ്ഥാപക ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ജിഎസ്ടിക്ക് പൂജ്യം മുതൽ 28 ശതമാനം വരെ നികുതി നിരക്കിൽ നാല് സ്ലാബുകളാണുള്ളത്. നോട്ട് അസാധുവാക്കൽ നടപടിയും ജിഎസ്ടി സംവിധാനവും രാജ്യത്തിനു ഗുണം മാത്രമെ ചെയ്തിട്ടുള്ളൂവെന്നു ജയ്റ്റ്‌ലി പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പ്രതീക്ഷിച്ചിരുന്ന തരത്തിൽതന്നെ നികുതി സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അട
ഫരീദാബാദ്: ജിഎസ്ടി നടപ്പാക്കിയ രീതിയെ കുറിച്ച് രാജ്യത്ത് വിമർശനമുയർന്ന പശ്ചാത്തലത്തിൽ നിരക്കുകൾ കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി സൂചന നൽകി. വരുമാനനഷ്ടം പരിഹരിച്ച ശേഷമായിരിക്കും നിരക്കു കുറയ്ക്കുക.
'നികുതിഘടനയിൽ മാറ്റം വരേണ്ടതുണ്ട്. രാജ്യത്ത് അതിനുള്ള സാധ്യതയുമുണ്ട്. നികുതിഭാരം കുറഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് മുന്നേറാനാകൂ. വരുമാന നഷ്ടം നികത്തിയാൽ വലിയ തരത്തിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ സാധ്യമാകും. നമുക്ക് കുറഞ്ഞ നികുതി നിരക്കുകൾ കൊണ്ടുവരാനാകും 'ഫരീദാബാദിൽ നാഷണൽ അക്കാഡമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്‌സസ് ആൻഡ് നാർക്കോട്ടിക്‌സ് സ്ഥാപക ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ജിഎസ്ടിക്ക് പൂജ്യം മുതൽ 28 ശതമാനം വരെ നികുതി നിരക്കിൽ നാല് സ്ലാബുകളാണുള്ളത്. നോട്ട് അസാധുവാക്കൽ നടപടിയും ജിഎസ്ടി സംവിധാനവും രാജ്യത്തിനു ഗുണം മാത്രമെ ചെയ്തിട്ടുള്ളൂവെന്നു ജയ്റ്റ്‌ലി പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പ്രതീക്ഷിച്ചിരുന്ന തരത്തിൽതന്നെ നികുതി സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത ഏതാനും മാസത്തോടെ വരുമാനം കുതിച്ചുകയറുമെന്നാണു പ്രതീക്ഷയെന്നും ജയ്റ്റ്‌ലി പറഞ്ഞു.
ജിഎസ്ടി രാജ്യത്ത് ഏർപ്പെടുത്തിയതിന്റെ രണ്ടാം മാസമായ ഓഗസ്റ്റിൽ സർക്കാരിനു 90,669 കോടി രൂപ ലഭിച്ചു. ജൂലൈയിൽ മാത്രം 94,063 കോടി രൂപ ജനങ്ങളിൽ നിന്നു സമാഹരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.നിലവിലെ രീതികൾ മെച്ചപ്പെടുത്തി ചെറുകിട നികുതി ദായകരുടെ ഭാരം ലഘൂകരിക്കാൻ ശ്രമിക്കും. നികുതി വരുമാനം സ്വാഭാവികമാകുന്നതോടെ കുറഞ്ഞ സ്ലാബുകൾ കൊണ്ടുവരുന്നതടക്കമുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ കഴിയുമെന്നുംന അദ്ദേഹം വ്യക്തമാക്കി.