- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിനെതിരെ വലിയൊരു ആയുധമാക്കി ഉപയോഗിക്കാമായിരുന്നിട്ടും ബിഷപ്പിനെ തൊട്ടുകളിക്കാൻ പ്രതിപക്ഷത്തിനും പേടി; ഫ്രാങ്കോ മുളയ്ക്കനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ നൽകാൻ പോലും ചെന്നിത്തലയ്ക്കും കൂട്ടർക്കും ചങ്കൂറ്റമില്ല; അന്വേഷണം സർക്കാരാണ് നടത്തുന്നത് അതിനാൽ മറ്റൊന്നും പറയാനില്ലെന്ന് രമേശ് ചെന്നിത്തല; കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തുമോ എന്ന് ആവർത്തിച്ച് ചോദിച്ചിട്ടും പ്രതിപക്ഷ നേതാവിന് മിണ്ടാട്ടമില്ല
തിരുവനന്തപുരം: ജലന്ധർ ബിഷപ്പിന്റെ ലൈംഗിക പീഡനക്കേസിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് വേണ്ടി പരസ്യ പിന്തുണ നൽകാൻ പ്രതിപക്ഷത്തിനും ചങ്കുറപ്പില്ല. കന്യാസ്ത്രീകളുടെ സമരത്തിൽ പിൻതുണ നൽകുന്നതിലല്ല സർക്കാർ ഈ കേസിൽ എന്തു ചെയ്യുന്നു എന്ന് നോക്കിയാവും തുടർന്നുള്ള നീക്കമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കന്റോൺമെന്റിൽ വിളിച്ച പത്ര സമ്മേളനത്തിൽ പറഞ്ഞത്. അന്വേഷണം സർക്കാരാണ് നടത്തുന്നത് അതിനാൽ മറ്റൊന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കന്യാസ്ത്രീകളുടെ സമരപന്തൽ സന്ദർശിക്കാത്തതെന്ത് എന്ന ചോദ്യത്തിൽ ഉരുണ്ട് കളിക്കുകയാണ് ചെയ്തത്. നിരവധി തവണ ചോദ്യം ഉന്നയിച്ചെങ്കിലും വിഷയം മാറ്റി സംസാരിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് വലിയൊരായുധമായി ഉപയോഗിക്കാൻ കഴിയുന്ന ഈ വിഷയത്തിൽ കൈ തൊട്ടാൽ പൊള്ളും എന്നതിനാലാണ് ഒരു പരസ്യ പ്രസ്താവന നടത്താൻ പ്രതിപക്ഷം തയ്യാറാകാത്തത്. ന്യൂന പക്ഷ പ്രീണനം തന്നെയാണ് ഇതുവരെ പ്രതിപക്ഷ നേതാവ് കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ നടത്തുന്ന സമരപന്തലിൽ സന്ദർശിക്കാത്തത് എന്ന് തന
തിരുവനന്തപുരം: ജലന്ധർ ബിഷപ്പിന്റെ ലൈംഗിക പീഡനക്കേസിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് വേണ്ടി പരസ്യ പിന്തുണ നൽകാൻ പ്രതിപക്ഷത്തിനും ചങ്കുറപ്പില്ല. കന്യാസ്ത്രീകളുടെ സമരത്തിൽ പിൻതുണ നൽകുന്നതിലല്ല സർക്കാർ ഈ കേസിൽ എന്തു ചെയ്യുന്നു എന്ന് നോക്കിയാവും തുടർന്നുള്ള നീക്കമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കന്റോൺമെന്റിൽ വിളിച്ച പത്ര സമ്മേളനത്തിൽ പറഞ്ഞത്. അന്വേഷണം സർക്കാരാണ് നടത്തുന്നത് അതിനാൽ മറ്റൊന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കന്യാസ്ത്രീകളുടെ സമരപന്തൽ സന്ദർശിക്കാത്തതെന്ത് എന്ന ചോദ്യത്തിൽ ഉരുണ്ട് കളിക്കുകയാണ് ചെയ്തത്. നിരവധി തവണ ചോദ്യം ഉന്നയിച്ചെങ്കിലും വിഷയം മാറ്റി സംസാരിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് വലിയൊരായുധമായി ഉപയോഗിക്കാൻ കഴിയുന്ന ഈ വിഷയത്തിൽ കൈ തൊട്ടാൽ പൊള്ളും എന്നതിനാലാണ് ഒരു പരസ്യ പ്രസ്താവന നടത്താൻ പ്രതിപക്ഷം തയ്യാറാകാത്തത്. ന്യൂന പക്ഷ പ്രീണനം തന്നെയാണ് ഇതുവരെ പ്രതിപക്ഷ നേതാവ് കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ നടത്തുന്ന സമരപന്തലിൽ സന്ദർശിക്കാത്തത് എന്ന് തന്നെ അനുമാനിക്കാം.
പൊലീസ് അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാൽ പ്രതി ഇന്നയാളാണ് എന്ന് പറയാൻ കഴിയില്ലെന്നാണ് ചെന്നിത്തല പറയുന്നത്. കന്യാസ്ത്രീകൾ സമരം ചെയ്യുന്നത് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനല്ല 76 ദിവസമായിട്ടും ഈ കേസ് അന്വേഷിക്കുന്നില്ല എന്നാരോപിച്ചാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സഹോദരൻ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടപ്പോൾ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സമരത്തിന് പിൻതുണ നൽകുകയും സമരപന്തൽ സന്ദർശ്ശിക്കുകയും ചെയ്തിരുന്നല്ലോ എന്ന അപ്പോൾ എന്തുകൊണ്ട് ഈ സമരത്തിന് പിൻതുണ നൽകുന്നില്ല എന്ന ചോദ്യത്തിന് ആ സമയം അവിടെയുണ്ടായിരുന്നതു കൊണ്ട് മാത്രമാണ് ഞാൻ ശ്രീജിത്തിനെ സന്ദർശിച്ചത് എന്നായിരുന്നു മറുപടി.
കന്യാസ്ത്രീകളുടെ സമരപന്തൽ സന്ദർശിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ചിട്ടും ആലോചിക്കാം എന്ന മറുപടിയാണ് ചെന്നിത്തല നൽകിയത്. കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരം നാലു ദിവസം പിന്നിട്ടിട്ടും പ്രതിപക്ഷത്തു നിന്നും ഒരൊറ്റ നേതാക്കൾ പോലും ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. കന്യാസ്ത്രീകളുടെ നീതിക്കു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാകാൻ കേരളത്തിന്റെ നാനാഭാഗത്തു നിന്നും ജനങ്ങൾ ഒഴുകി എത്തിയിട്ടും ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവോ ഉന്നത കോൺഗ്രസ് നേതാക്കളോ തയ്യാറാകാത്തത്‌ന്യൂനപക്ഷ പ്രീണനം തന്നെയാണ്. സർക്കാരിനെതിരെ ആയുധമാക്കി ഉപയോഗിക്കാൻ പറ്റുന്ന വലിയ ഒരു വിഷയം കിട്ടിയിട്ടും പ്രതിപക്ഷത്തിന്റെ ഈ മൗനം തങ്ങളും ബിഷപ്പിനൊപ്പം എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം കന്യാസ്ത്രീകളുടെ സമരത്തിന് ജനപിന്തുണ ഏറിവരികയാണ്. ദേശിയ തലത്തിൽ തന്നെ ബിഷപ്പിനെതിരെ പൊതുവികാരം രൂപപ്പെട്ടിട്ടുണ്ട്. സഭയിൽ നിന്നും എതിർപ്പുകൾ തുടരുമ്പോഴും കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഇന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ സമരപന്തലിലേക്കെത്തിയത്. വഞ്ചി സ്‌ക്വയറിലേക്ക് എത്തിയ കന്യാസ്ത്രീകളെ മുദ്രാവാക്യം വിളികളോടെയും കൈയടിയോടെയുമാണ് സ്വീകരിച്ചത്. ആദ്യ ദിനങ്ങളിൽ ശുഷ്‌ക്കമായിരുന്ന സമര കേന്ദ്രത്തിലേക്ക് മഹിള മോർച്ചയും എഐവൈഎഫുമടക്കം നിരവധി സംഘടനകളുടെ പ്രവർത്തകരാണ് ഓരോ മണിക്കൂറിലും എത്തിക്കൊണ്ടിരിക്കുന്നത്.
ദേശീയ ചാനലുകളുടെ വൻ സാന്നിധ്യവും സമരത്തിന്റെ നാലാം ദിവസത്തെ ശ്രദ്ധേയമാക്കുകയാണ്. കനത്ത ചൂടിനെ അവഗണിച്ചും അണമുറിയാതെയുള്ള പിന്തുണ സമരപന്തലിലേക്ക് എത്തുന്നത് ഇരയ്ക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ മറുനാടൻ മലയാളിയോട് പറഞ്ഞു. രാഷ്ട്രീയ നേതൃത്വങ്ങളുടെ ഓരോ പ്രതികരണങ്ങളും സമരപ്പന്തലിനെ കൂടുതൽ ഊർജ്ജസ്വലമാക്കുന്ന കാഴചയാണ് സമരകേന്ദ്രത്തിൽ കാണുന്നത്. സമരകേന്ദ്രത്തിലേക്ക് എ.ഐ.വൈ.എഫ് ആണ് എന്ന് ആദ്യമെത്തിയത്. പിന്നാലെ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ രേണു സുരേഷിന്റെ നേതൃത്വത്തിൽ വൻ സ്ത്രീ പങ്കാളിത്തം എത്തിത്തുടങ്ങി. വൈകാതെ തന്നെ അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ പ്രകടനമായി പാലക്കാട് നിന്നെത്തിയ പ്രവർത്തകർ സമരകേന്ദ്രത്തിലേക്കെത്തി.
നാഷണൽ വുമൺസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരാണ് മലപ്പുറത്തു നിന്ന് എത്തിയത്. സിപിഐ എൽ പ്രവർത്തകരും മുദ്രാവാക്യം വിളികളോടെ പ്രകടനമായാണ് എത്തിയത്. രാവിലെ തന്നെ സംവിധായകൻ മേജർ രവി സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു. അതേ സമയം രാവിലെ മുതൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി കൊച്ചിയിലുണ്ടായിരുന്ന നടനും എം പിയുമായ സുരേഷ് ഗോപി സമരകേന്ദ്രത്തിലേക്ക് എത്തിയില്ല. സമരകേന്ദ്രം സന്ദർശിക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
കുറവിലങ്ങാട് മഠത്തിൽ നിന്നെത്തിയ സിസ്റ്റർ അനുപമ , സിസ്റ്റർ നീന ജോസഫ്, സിസ്റ്റർ ജോസഫൈൻ, സിസ്റ്റർ ആൽഫി , സിസ്റ്റർ ആൻസിറ്റ എന്നിവർ ഓരോ ഘട്ടത്തിലും മാധ്യമങ്ങളോട് കൃത്യമായി പ്രതികരിക്കുന്നുണ്ട്. ഇടയ്ക്ക് ചാനൽ മൈക്കുകൾക്ക് മുന്നിൽ കന്യാസ്ത്രീകൾ പൊട്ടിക്കരയുന്നത് സമര കേന്ദ്രത്തെ കരളലിയിപ്പിക്കുന്ന രംഗങ്ങളാണ്. ഹിന്ദി ,മലയാളം, ഇംഗ്ലീഷ് പത്ര-ദൃശ്യ- ഓൺ മാധ്യമങ്ങളിൽ നിന്നായിഅമ്പതോളം മാധ്യമ പ്രവർത്തകരും പിന്നണി പ്രവർത്തകരുമാണ് സമരകേന്ദ്രത്തിൽ സജീവമായി റിപ്പോർട്ടിങിലുള്ളത്.