- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി ജലനിധി ഓഫീസിൽ താൽകാലിക ജീവനക്കാരന്റേത്; ശമ്പളം 25,000 രൂപ മാത്രം; എന്നിട്ടും പ്രവീണിന് കൊച്ചിയിൽ രണ്ടും ഫ്ലാറ്റും പെരിന്തൽമണ്ണയിൽ രണ്ട് വീടും ഒരു തുണിക്കടയും; ഭാര്യ സഞ്ചരിക്കുന്നത് പുത്തൻ ബിഎംഡബ്ല്യൂ കാറിൽ; സർക്കാരിന്റെ പണം ആരും അറിയാതെ അടിച്ചു മാറ്റുന്ന എത്ര പ്രവീണുമാർ ഇനിയും ബാക്കിയുണ്ടാകും
മലപ്പുറം: മലപ്പുറം ജലനിധി ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ കാസർകോട് നീലേശ്വരം സ്വദേശി പ്രവീണിന് തന്റെ ബി.എം.ഡബ്ലിയു കാറിന്റെ ചെലവിന് തന്നെ വേണം മാസം ഒരുലക്ഷത്തോളം രൂപ. ജലനിധി ഓഫീസിൽ നിന്ന് മാസവേതനമായി ലഭിക്കുന്നതോ 25,000 രൂപയും. സംഗതി ഇങ്ങനെയെങ്കിലും രണ്ട് ആഡംബര വീടുകളും കൊച്ചിയിലൊരു ഫ്‌ലാറ്റുമടക്കം കോടികളുടെ സ്വത്തുണ്ട് പ്രവീണിന്. 2011ലാണ് പ്രവീൺ കരാർ വ്യവസ്ഥയിൽ ജലനിധി ഓഫീസിൽ അക്കൗണ്ടന്റായി എത്തുന്നത്. അന്നു മുതലുള്ള മുഴുവൻ ശമ്പളവും മിച്ചം പിടിച്ചാൽ പോലും ഇപ്പോൾ കൈവശമുണ്ടാവുക 16 ലക്ഷം രൂപ മാത്രം. കുടുംബപരമായി ആസ്തികളൊന്നുമില്ലാത്ത പ്രവീൺ ഇന്ന് കോടിശ്വരനാണ്. ബാങ്ക് രേഖകളിലും ജലനിധി വൗച്ചറുകളിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ നവംബർ മുന്നിന് ജലനിധി മലപ്പുറം മേഖലാകേന്ദ്രം ഡയറക്ടർ നൽകിയ പരാതിയിൽ മലപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രവീണിന്റെ തട്ടിപ്പുകൾ പുറം ലോകം അറിയുന്നത്. 2011ന് മുമ്പും പ്രവീൺ ജലനിധിയിൽ ജോലി ചെയ്തിരുന്നതായും വിവരമുണ്ട്. ഒരുപക്ഷെ, ഈ കാലയളവിലും സാമ്പത്തിക തട്ടിപ
മലപ്പുറം: മലപ്പുറം ജലനിധി ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ കാസർകോട് നീലേശ്വരം സ്വദേശി പ്രവീണിന് തന്റെ ബി.എം.ഡബ്ലിയു കാറിന്റെ ചെലവിന് തന്നെ വേണം മാസം ഒരുലക്ഷത്തോളം രൂപ. ജലനിധി ഓഫീസിൽ നിന്ന് മാസവേതനമായി ലഭിക്കുന്നതോ 25,000 രൂപയും. സംഗതി ഇങ്ങനെയെങ്കിലും രണ്ട് ആഡംബര വീടുകളും കൊച്ചിയിലൊരു ഫ്‌ലാറ്റുമടക്കം കോടികളുടെ സ്വത്തുണ്ട് പ്രവീണിന്.
2011ലാണ് പ്രവീൺ കരാർ വ്യവസ്ഥയിൽ ജലനിധി ഓഫീസിൽ അക്കൗണ്ടന്റായി എത്തുന്നത്. അന്നു മുതലുള്ള മുഴുവൻ ശമ്പളവും മിച്ചം പിടിച്ചാൽ പോലും ഇപ്പോൾ കൈവശമുണ്ടാവുക 16 ലക്ഷം രൂപ മാത്രം. കുടുംബപരമായി ആസ്തികളൊന്നുമില്ലാത്ത പ്രവീൺ ഇന്ന് കോടിശ്വരനാണ്. ബാങ്ക് രേഖകളിലും ജലനിധി വൗച്ചറുകളിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ നവംബർ മുന്നിന് ജലനിധി മലപ്പുറം മേഖലാകേന്ദ്രം ഡയറക്ടർ നൽകിയ പരാതിയിൽ മലപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രവീണിന്റെ തട്ടിപ്പുകൾ പുറം ലോകം അറിയുന്നത്.
2011ന് മുമ്പും പ്രവീൺ ജലനിധിയിൽ ജോലി ചെയ്തിരുന്നതായും വിവരമുണ്ട്. ഒരുപക്ഷെ, ഈ കാലയളവിലും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടാവാനും സാദ്ധ്യതയുണ്ട്. യഥാർത്ഥ സ്റ്റേറ്റ്‌മെന്റിൽ മേഖലാ ഡയറക്ടറുടെ ഒപ്പുവാങ്ങിയശേഷം, ആദ്യപേജ് മാറ്റിയാണ് തട്ടിപ്പിന്റെ ഒരുരീതി. അതോടെ ഏത് അക്കൗണ്ടിലേക്കാണ് പണം അടക്കേണ്ടതെന്ന് രേഖപ്പെടുത്തിയ പുതിയ പേജ് ചേർത്തുവയ്ക്കും. വ്യാജ സീലുകൾ നിർമ്മിച്ച് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കി അത് ഓഫീസിൽ കൊടുക്കും. മലപ്പുറം ജലനിധിയിൽ നിന്ന് തട്ടിച്ച പണം പെരിന്തൽമണ്ണയിലെ പ്രവീണിന്റെ തുണിക്കടയുടെയും മറ്റൊരു സ്ഥാപനത്തിന്റെയും അക്കൗണ്ടിലേക്കാണ് പോയിരുന്നത്.
മലപ്പുറം ഓഫീസിന് കീഴിലെ മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ 500ഓളം കുടിവെള്ള പദ്ധതികളിലേക്ക് എത്തേണ്ട പണമാണിത്. 2012 മുതൽ 25 തവണയായാണ് തുക തട്ടിയത്. ജലനിധിയിൽ നിന്ന് തട്ടിയെടുത്ത പണമുപയോഗിച്ച് എറണാകുളത്ത് രണ്ട് ഫ്‌ലാറ്റ്, പെരിന്തൽമണ്ണയിൽ ഇയാളുടെ പേരിലും ഭാര്യാപിതാവിന്റെ പേരിലും രണ്ട് വീടും സ്ഥലവും പെരിന്തൽമണ്ണ പാതായ്ക്കരയിൽ 40 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് നിന്ന് 68 ലക്ഷം രൂപയ്ക്ക് ബി.എം.ഡബ്ല്യു കാറും ജീപ്പും ആൾട്ടോ കാറും വാങ്ങിയിട്ടുണ്ട്. ഭാര്യ ദീപയുടെ സന്തോഷത്തിന് വേണ്ടിയാണത്രേ ബി. എം. ഡബ്‌ളിയു കാർ
തട്ടിപ്പിൽ പങ്കാളിയായെന്ന കണ്ടെത്തലിൽ ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടറുടെ സെക്രട്ടറി വി.എൻ. ലക്ഷ്മിയെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ജലനിധിയിലെ തട്ടിപ്പ് പുറത്തുവന്നതോടെ കണ്ണൂർ റീജിയണൽ ഡയറക്ടർ വി. ചന്ദ്രന്റെ നേതൃത്വത്തിൽ സ്‌പെഷൽ ടീമുണ്ടാക്കി നടത്തിയ അന്വേഷണത്തിൽ പ്രവീണിന്റെ അക്കൗണ്ടിൽ നിന്നും 20.50 ലക്ഷം രൂപ ലക്ഷ്മിയുടെയും ഭർത്താവിന്റെയും അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി ലക്ഷ്മി 2012 ഏപ്രിലിലാണ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ സെക്രട്ടറിയായി കരാർ അടിസ്ഥാനത്തിൽ ചുമതലയേറ്റത്. ഓരോ വർഷവും കരാർ പുതുക്കി ജോലിയിൽ തുടരുകയായിരുന്നു.
ലക്ഷ്മിയും ചില്ലറക്കാരിയല്ല. തിരുവനന്തപുരം ജലനിധി ഓഫീസിലെ ജീവനക്കാരന്റെ നേമം വില്ലേജിൽ വരുന്ന 70 സെന്റ് കുടുംബസ്വത്ത് അടുത്തിടെ വൻതുക നൽകി ലക്ഷ്മിയും പ്രവീണും സ്വന്തമാക്കിയതായും വിവരമുണ്ട്. തിരുവനന്തപുരം നഗരത്തിൽ ലക്ഷ്മിക്ക് ഒരുടെക്‌സ്‌റ്റൈയിൽ ഷോപ്പുമുണ്ട്.