- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുകാശ്മിരിൽ കല്ലേറു ചെറുക്കാൻ സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ടത് ജ്മ്മു കാശ്മിർ മനുഷ്യാവകാശ കമ്മീഷൻ
ശ്രീനഗർ: കല്ലേറ് ചെറുക്കാൻ ജമ്മു കാശ്മിരിൽ ഇന്ത്യൻ സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കോടതി വിധി. ജമ്മു കശ്മീരിലെ മനുഷ്യാവകാശ കമ്മീഷനാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ശ്രീനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെഉണ്ടായ കല്ലേറിനെ പ്രതിരോധിക്കാനാണ് ഫറൂഖ് അഹമ്മദ് ധർ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. 10 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി ഫറൂഖിന് നൽകേണ്ടത്. കശ്മീരിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ യുവാവിനെ സൈനിക ജീപ്പിനു മുന്നിൽ കെട്ടിയിട്ട് കവചം തീർത്ത സംഭവം വലിയ വിവാദമായിരുന്നു. ഈ വർഷം ഏപ്രിൽ ഒമ്പതിന് ശ്രീനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ധറിനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബൽഗാം ജില്ലയിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നിൽ കെട്ടിയിട്ടത്. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫറൂഖിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ടത്. എന്നാൽ, താൻ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട
ശ്രീനഗർ: കല്ലേറ് ചെറുക്കാൻ ജമ്മു കാശ്മിരിൽ ഇന്ത്യൻ സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കോടതി വിധി. ജമ്മു കശ്മീരിലെ മനുഷ്യാവകാശ കമ്മീഷനാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ശ്രീനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെഉണ്ടായ കല്ലേറിനെ പ്രതിരോധിക്കാനാണ് ഫറൂഖ് അഹമ്മദ് ധർ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്.
10 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി ഫറൂഖിന് നൽകേണ്ടത്. കശ്മീരിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ യുവാവിനെ സൈനിക ജീപ്പിനു മുന്നിൽ കെട്ടിയിട്ട് കവചം തീർത്ത സംഭവം വലിയ വിവാദമായിരുന്നു. ഈ വർഷം ഏപ്രിൽ ഒമ്പതിന് ശ്രീനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ധറിനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബൽഗാം ജില്ലയിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നിൽ കെട്ടിയിട്ടത്.
സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫറൂഖിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ടത്. എന്നാൽ, താൻ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ പോകുമ്പോൾ സൈനികർ പിടികൂടുകയായിരുന്നെന്നുമാണ് ഫാറൂഖ് പറഞ്ഞത്. അഞ്ചു മണിക്കൂറോളമാണ് ഇയാളെ ജീപ്പിൽ കെട്ടിയിട്ടത്.