- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിട്ട.അദ്ധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ കേസിലെ ദുരൂഹത നീങ്ങുന്നില്ല; കൊലയാളികൾ ഉപയോഗിച്ചിരുന്നത് ആൻഡോയ്ഡ് മൊബൈൽ ഫോണെന്ന് പൊലീസ്; കൃത്യം നടന്ന ദിവസം ചീമേനി പരിധിയിൽ പ്രവർത്തിച്ച ഫോണുകളുടെ നമ്പറുകൾ ശേഖരിച്ചു അന്വേഷണ സംഘം; വീടുമായി ബന്ധമുള്ളവർക്ക് പങ്കെന്ന സംശയവും ശക്തം
കാസർഗോഡ്: ചീമേനി പുലിയന്നൂരിലെ റിട്ട.അദ്ധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാൾ ഉപയോഗിച്ചത് ആൻഡോയ്ഡ് മൊബൈൽ ഫോൺ. കൊലപാതക ദിവസം വാതിൽ തള്ളി തുറന്ന് അകത്ത് കടന്നതിൽ ഒരാൾ മേശയുടെ താക്കോൽ ആവശ്യപ്പെട്ട് വാങ്ങിയെന്നും മേശ തുറക്കാൻ അയാൾ ഉപയോഗിച്ചത് മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചമായിരുന്നുവെന്നും ജാനകിയുടെ ഭർത്താവ് കളപ്പേര കൃഷ്ണൻ മാസ്റ്റർ. കഴിഞ്ഞ ദിവസം പൊലീസിന് നൽകിയ മൊഴിയിലാണ് കൃഷ്ണൻ മാസ്റ്റർ പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ വിവരങ്ങൾ നൽകിയത്. മുറിയിൽ അപ്പോൾ ലൈറ്റ് തെളിച്ചിരുന്നില്ല. ഏത് വിധത്തിലുള്ള ഫോണാണെന്ന പൊലീസിന്റെ ചോദ്യത്തിന് ടച്ച് സ്‌ക്രീനുള്ള മൊബൈൽ ഫോൺ ആണെന്നായിരുന്നു കൃഷ്ണൻ മാസ്റ്ററുടെ മറുപടി. ജാനകി കൊലക്കേസിലെ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാൽ കൃഷ്ണൻ മാസ്റ്ററുടെ മൊഴിയോടെ അന്വേഷണം ആ തലത്തിലേക്കും വ്യാപിച്ചിരിക്കയാണ്. പ്രതികളുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെന്ന വിവരത്തോടെ അന്വേഷണം ശക്തമായിരിക്കയാണ്. ചീമേനി പരിധിയിൽ പ
കാസർഗോഡ്: ചീമേനി പുലിയന്നൂരിലെ റിട്ട.അദ്ധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാൾ ഉപയോഗിച്ചത് ആൻഡോയ്ഡ് മൊബൈൽ ഫോൺ. കൊലപാതക ദിവസം വാതിൽ തള്ളി തുറന്ന് അകത്ത് കടന്നതിൽ ഒരാൾ മേശയുടെ താക്കോൽ ആവശ്യപ്പെട്ട് വാങ്ങിയെന്നും മേശ തുറക്കാൻ അയാൾ ഉപയോഗിച്ചത് മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചമായിരുന്നുവെന്നും ജാനകിയുടെ ഭർത്താവ് കളപ്പേര കൃഷ്ണൻ മാസ്റ്റർ. കഴിഞ്ഞ ദിവസം പൊലീസിന് നൽകിയ മൊഴിയിലാണ് കൃഷ്ണൻ മാസ്റ്റർ പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ വിവരങ്ങൾ നൽകിയത്. മുറിയിൽ അപ്പോൾ ലൈറ്റ് തെളിച്ചിരുന്നില്ല. ഏത് വിധത്തിലുള്ള ഫോണാണെന്ന പൊലീസിന്റെ ചോദ്യത്തിന് ടച്ച് സ്‌ക്രീനുള്ള മൊബൈൽ ഫോൺ ആണെന്നായിരുന്നു കൃഷ്ണൻ മാസ്റ്ററുടെ മറുപടി.
ജാനകി കൊലക്കേസിലെ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാൽ കൃഷ്ണൻ മാസ്റ്ററുടെ മൊഴിയോടെ അന്വേഷണം ആ തലത്തിലേക്കും വ്യാപിച്ചിരിക്കയാണ്. പ്രതികളുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെന്ന വിവരത്തോടെ അന്വേഷണം ശക്തമായിരിക്കയാണ്. ചീമേനി പരിധിയിൽ പൊലീസ് ആയിരത്തിൽപരം മൊബൈൽ ഫോൺ നമ്പറുകൾ ശേഖരിച്ചു കഴിഞ്ഞു. ഇതിൽ ഒന്ന് കൊലയാളിയുടേതാണെന്ന ഉറച്ച വിശ്വാസമാണ് പൊലീസിനുള്ളത്. ഓരോ നമ്പറും പരിശോധിച്ച് സ്ത്രീകളുടേയും നിരപരാധികളുടേയും നമ്പറുകൾ ഒഴിവാക്കി ചുരുക്ക പട്ടിക ഒരുക്കി വരികയാണ് പൊലീസ്.
കഴിഞ്ഞ ഡിസംബർ 13 ന് രാത്രി ഏഴു മുതൽ പത്ത് വരെയുള്ള സമയത്ത് ചീമേനി പരിധിയിൽ പ്രവർത്തിച്ച ഫോണുകളുടെ നമ്പർ ശേഖരിച്ചു. വിവിധ നെറ്റ് വർക്കുകളിലുള്ള 40 ടവറുകളുടെ റെയ്ഞ്ചാണ് ഇവിടെ ലഭിക്കുന്നത്. മൊബൈൽ ടവർ ഡമ്പ് ട്രേക്കർ ഉപയോഗിച്ചാണ് ഫോൺ നമ്പറുകൾ ശേഖരിച്ചത്. ട്രാക്കർ വഴി ലഭിച്ച ഒരു ലക്ഷത്തിൽ പരം നമ്പറിൽ നിന്നും ചീമേനിയിലും പരിസരത്തുമുള്ള ആയിരം നമ്പർ ശേഖരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ മേഖലയിൽ നിന്നും ലഭിച്ച ആയിരം നമ്പറുകളിൽ നിന്നും ഒരെണ്ണത്തിൽ കൊലയാളിപെടുമെന്നാണ് പൊലീസിന്റെ വിശ്വാസം.
സ്വിച്ച് ഓഫായി കിടക്കുന്ന ഫോൺ ഉടമകളെ കണ്ടു പിടിക്കാൻ പ്രത്യേക സംഘവും പ്രവർത്തിക്കുന്നുണ്ട്. ഇത്രയും ശ്രമകരമായ ജോലി ചെയ്യുന്ന പൊലീസിന് ഏറെ പ്രതിസന്ധികളുമുണ്ട്. പൊലീസാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ ചിലർ മോശമായി പ്രതികരിക്കുന്നു. കൊലയിൽ പങ്കാളിയായവർ നാട്ടിൽ നിന്നും മുങ്ങിയിട്ടുണ്ടൊയെന്ന് ഈ നീക്കത്തിലൂടെ അറിയാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. മൊബൈൽ ഫോൺ ലക്ഷ്യം വെച്ചുള്ള അന്വേഷണം കൊലയാളിയിൽ എത്തിച്ചേരുമെന്നാണ് പൊലീസിന്റെ പ്രത്യാശ. ഡിസംബർ 13 ന് രാത്രി 9 മണിയോടെയാണ് വയോധിക ദമ്പതികൾ മാത്രമുള്ള വീട്ടിൽ കയറി കൊലപാതകവും കവർച്ചയും നടത്തിയത്. കഴുത്തിന് ഇരുവശവും കത്തികൊണ്ട് കുത്തിയ നിലയിലായിരുന്നു ജാനകിയെ കൊലപ്പെടുത്തിയത്.
തലച്ചോറിലേക്കും ശ്വാസകോശത്തിലേക്കുമുള്ള ഞരമ്പുകൾ മുറിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻ മാസ്റ്റർക്കും സമാനമായ പരിക്കുകളാണ് ഉണ്ടായത്. വീടിന്നകത്ത് അധിക്രമിച്ചു കയറിയ സംഘം ജാനകിയെ കെട്ടിയിട്ട് കഴുത്തിൽ കുത്തി കൊലപ്പെടുത്തി പണവും സ്വർണ്ണവും കവരുകയായിരുന്നു. ജാനകിക്ക് മുഖ പരിചയമുള്ള ഒരാൾ ഈ സംഭവത്തിൽ ഉൾപ്പെട്ടതിനാൽ മോനേ നീയും ഇതിലുണ്ടോയെന്ന് വളരെ വിഷമത്തോടെ പറഞ്ഞതായി കൃഷ്ണൻ മാസ്റ്റർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
പ്രൊഫഷണൽ കവർച്ചാ സംഘമെന്ന് വ്യക്തമാക്കുന്ന അക്രമമാണ് ചീമേനി സംഭവത്തിൽ അരങ്ങേറിയത്. ഇത്തരത്തിൽ ഒരാളെ കൊലപ്പെടുത്താൻ സാധാരണ കവർച്ചക്കാർക്ക് ആകില്ലെന്നാണ് പൊലീസ് ഭാഷ്യം. അക്രമികൾ ഹിന്ദി സംസാരിച്ചതായും പറയുന്നുണ്ട്. ജാനകിയുടെ വീടുമായി ബന്ധമുള്ള ആരോ ഒരാൾ ഈ സംഭവത്തിന് പിന്നിലുണ്ടോയെന്ന സംശയവും നില നിൽക്കുന്നുണ്ട്.