- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു മതവിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ ഒരുമിച്ച് നൃത്തം ചെയ്യുന്നത് അപകടകരമാണ് എന്ന് പറയുന്നത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കൽ;പൊലീസിൽ പരാതി നൽകി അതിജീവന കലാസംഘം; ഒരുപാട് ഇഷ്ടം തോന്നിയ ഡാൻസ് വീഡിയോ, സംഗതി പൊരിച്ചൂ ട്ടാ.. കൈയടിച്ച് സന്ദീപ് വാര്യരും; ജാനകി എം ഓംകുമാറും നവീൻ കെ റസാഖും വൈറലാകുമ്പോൾ
തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയുടെയും നവീന്റെയും നൃത്തത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടി ഫേസ്‌ബുക്കിലൂടെ സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച അഡ്വ. കൃഷ്ണരാജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ഡി.ജി.പിക്കും തൃശൂർ എസ്‌പിക്കും അതിജീവന കലാസംഘം സംസ്ഥാന സെക്രട്ടറി ടി. മുജീബ് റഹ്മാൻ പരാതി നൽകി.
മുപ്പത് സെക്കന്റ് നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇരുവരുടേയും നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരെ സംഘപരിവാർ പ്രൊഫൈലുകൾ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു. രണ്ടു മതവിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ ഒരുമിച്ച് നൃത്തം ചെയ്യുന്നത് അപകടകരമാണ് എന്ന് പ്രത്യക്ഷമായി കൃഷ്ണരാജ് പറയാൻ ശ്രമിക്കുന്നു.
ആയതിനാൽ ഇരു വിഭാഗങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കുവാനും തെറ്റിദ്ധാരണ പരത്തുവാനുമുള്ള കൃഷ്ണരാജിന്റെ നീക്കത്തിനെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ടി. മുജീബ് റഹ്മാൻ ആവിശ്യപ്പെട്ടു. അതിനിടെ മെഡിക്കൽ കോളജിൽ നൃത്തംകളിച്ച് വൈറലായ ജാനകി എം ഓംകുമാറും നവീൻ കെ. റസാഖിനെയും അഭിനന്ദിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ പറയുന്നു.
''റാ റാ റാസ്പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...'' എന്ന പാട്ടിനൊപ്പം ഇരുവരും നൃത്തം ചെയ്തത്. നവീന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നൃത്തവീഡിയോ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. ജാനകി ഓംകുമാറിനും നവീൻ റസാഖിനും അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാൻ കഴിയട്ടെ ഇരുവർക്കുമെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്റെയും ഡാൻസ് വീഡിയോ... പല തവണ ആവർത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷൻസ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു...
അവരുടെ ഒരു ഇന്റർവ്യൂവിൽ വെറും രണ്ടു മണിക്കൂർ കൊണ്ടാണ് ഇതുകൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീൻ റസാഖിനും അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാൻ കഴിയട്ടെ ഇരുവർക്കും. തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..
മറുനാടന് മലയാളി ബ്യൂറോ