- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി.യുടെ വഴിയേ കെ.യു.ആർ.ടി.സിയും; അമ്പതോളം എ.സി ജന്റം ബസുകൾ കട്ടപ്പുറത്ത്; കോർപ്പറേഷന് നഷ്ടം കോടികൾ; സ്‌പെയർ പാർട്സിന് തീവില
പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ പാത പിന്തുടർന്ന് ന്യൂജെൻ കെ.യു.ആർ.ടി.സി ബസുകളും. റിയർവ്യൂ മിറർ നഷ്ടമായതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഡിപ്പോകളിലായി അമ്പതോളം എ.സി. ലോ ഫ്‌ളോർ ജന്റം ബസുകൾ കട്ടപ്പുറത്തായി. ഇവയുടെ സ്‌പെയർ പാർട്‌സ് പൊതുവിപണിയിൽ ലഭ്യമല്ലാത്തതും അതു വാങ്ങാൻ കോർപ്പറേഷന് പണമില്ലാത്തതുമാണ് ബസുകൾ കട്ടപ്പുറത്താകാൻ കാരണം. ഒരു
പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ പാത പിന്തുടർന്ന് ന്യൂജെൻ കെ.യു.ആർ.ടി.സി ബസുകളും. റിയർവ്യൂ മിറർ നഷ്ടമായതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഡിപ്പോകളിലായി അമ്പതോളം എ.സി. ലോ ഫ്‌ളോർ ജന്റം ബസുകൾ കട്ടപ്പുറത്തായി.
ഇവയുടെ സ്‌പെയർ പാർട്‌സ് പൊതുവിപണിയിൽ ലഭ്യമല്ലാത്തതും അതു വാങ്ങാൻ കോർപ്പറേഷന് പണമില്ലാത്തതുമാണ് ബസുകൾ കട്ടപ്പുറത്താകാൻ കാരണം. ഒരു ബസിന് രണ്ടു റിയർവ്യൂ മിറർ ആണുള്ളത്. ഇതിൽ ഒരെണ്ണം വാങ്ങണമെങ്കിൽ 5000 രൂപയാകും. രണ്ടു മിററും നഷ്ടമായ ബസുകളാണ് കട്ടപ്പുറത്തുള്ളത്. അങ്ങനെ വരുമ്പോൾ ഒരു ബസിന് 10,000 രൂപ മിറർ വാങ്ങാൻ തന്നെ വേണ്ടി വരും.
ഈ ബസുകളിൽ ഒന്നിന്റെ ദിവസ ശരാശരി വരുമാനം 20,000-25,000 രൂപയാണ്. ഒരു ബസ് ട്രിപ്പ് മുടങ്ങിയാൽ ദിവസനഷ്ടം 25,000 രൂപയാണെന്ന് സാരം. പത്തനംതിട്ട ഡിപ്പോയിൽ മൂന്നു ബസുകളാണ് ഇത്തരത്തിൽ മിറർ നഷ്ടപ്പെട്ട് കിടക്കുന്നത്. മിറർ സ്ഥാപിച്ചാൽ ഇവ നിരത്തിലിറക്കാനും കഴിയും. മെട്രോ നഗരങ്ങൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ ജന്റം ബസുകൾ നിരത്തിൽ ഇറക്കിയത്. എന്നാൽ, ഇവിടെ കെ.എസ്.ആർ.ടി.സി അതു മുഴുവൻ ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുകയാണ്. നിരപ്പായ പ്രതലമില്ലാത്ത റോഡിലൂടെ ബസ് ഓടിക്കുന്നതിനാൽ തകരാർ പതിവാണ്. ഗട്ടർ നിറഞ്ഞ റോഡിലൂടെ ഓടിക്കുന്നതു കൊണ്ടാണ് കുലുങ്ങിത്തെറിച്ച് മിറർ ഒടിഞ്ഞു പോകുന്നത്.
മെട്രോ നഗരങ്ങളിൽ ഉപയോഗിക്കുന്ന ബസുകൾക്കൊന്നും ഈ കുഴപ്പമില്ല താനും. ഈ നില തുടർന്നാൽ, ഒരു വർഷത്തിനകം തന്നെ മുഴുവൻ എ.സി. ലോഫ്‌ളോർ ബസുകളും നിരത്തിൽനിന്ന് അപ്രത്യക്ഷമാകും. ചെറിയ ഒരു കുഴിയിൽ വീണാൽപ്പോലും അടി തട്ടുന്ന ഘടനയാണ് ലോ ഫ്‌ളോർ ബസുകൾക്ക്. ഇതു കാരണം ഇതിൽ പോകാൻ ജീവനക്കാർക്കും മടിയാണ്. കോടികൾ വിലമതിക്കുന്ന ജന്റം ബസുകൾ കെ.എസ്.ആർ.ടി.സിയുടെ അതേ ഗതിയിലാകാനാണ് സാധ്യത.